scorecardresearch

Israel-Iran Conflict: 'ടെഹ്‌റാൻ കത്തിയെരിയും;' ഇറാന് മുന്നറിയിപ്പുമായി ഇസ്രായേൽ

ഇസ്രായേലിനു നേരേയുള്ള ആക്രമണങ്ങൾ താടയാൻ നീക്കം നടത്തരുതെന്ന് അമേരിക്കയ്ക്കും ബ്രിട്ടനും ഫ്രാന്‍സിനും ഇറാൻ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

ഇസ്രായേലിനു നേരേയുള്ള ആക്രമണങ്ങൾ താടയാൻ നീക്കം നടത്തരുതെന്ന് അമേരിക്കയ്ക്കും ബ്രിട്ടനും ഫ്രാന്‍സിനും ഇറാൻ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

author-image
WebDesk
New Update
Israel Iran conflict

ചിത്രം: എക്സ്

ടെല്‍ അവീവ്: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാന് മുന്നറിയിപ്പുമായി ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ്. മിസൈൽ ആക്രമണം തുടർന്നാൽ ടെഹ്‌റാൻ കത്തിയെരിയുമെന്ന് കാറ്റ്‌സ് മുന്നറിയിപ്പ് നൽകി. ഇസ്രായേലിന്റെ അയൺ ഡോം ഭേതിച്ച് ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെടുകയും നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തതിനു പിന്നാലെയാണ് പ്രതിരോധ മന്ത്രിയുടെ താക്കീത്.

Advertisment

ഇസ്രായേലിനു നേരേയുള്ള ആക്രമണങ്ങൾ താടയാൻ നീക്കം നടത്തരുതെന്ന് അമേരിക്കയ്ക്കും ബ്രിട്ടനും ഫ്രാന്‍സിനും ഇറാൻ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇസ്രയേലിനെ സഹായിക്കുകയാണെങ്കില്‍ മേഖലയിലുള്ള യുഎസ്, യുകെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ സൈനികത്താവളങ്ങളും കപ്പലുകളും ആക്രമിക്കുമെന്നും ഇറാന്‍ വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 

Also Read: ഇറാൻ- ഇസ്രായേൽ സംഘർഷം; മിസൈൽ ആക്രമണത്തിൽ നിരവധി മരണം

വ്യാഴാഴ്ച രാത്രി ഇറാനിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയതോടെയാണ് സംഘർഷങ്ങൾക്ക് തുടക്കമായത്. ആക്രമണത്തിൽ ഇറാൻ സേനാമേധാവി മുഹമ്മദ് ബാഗേരി ഉൾപ്പെടെ സൈന്യത്തിലെ ഉന്നത തലവൻമാരും രാജ്യത്തെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയുടെ മുഖ്യ ഉപദേഷ്ടാവും 6 ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടിരുന്നു. ഇറാനിൽ വ്യാഴാഴ്ച രാത്രി ഉണ്ടായ ആക്രമണത്തിൽ ഏകദേശം 78 പേർ കൊല്ലപ്പെട്ടതായാണ് വിവരം.

Also Read:എല്ലാം അവസാനിക്കും മുൻപ് ഉടമ്പടിക്ക് തയാറാകണം; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

Advertisment

ഇസ്രായേലിന്റെ ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി മുന്നറിയിപ്പ് നൽകിയിരുന്നു. ഇസ്രായേൽ സ്വയം കയ്പേറിയതും വേദനാജനകവുമായി വിധി നിർണയിച്ചിരിക്കുകയാണെന്നും അത് അവർക്ക് ലഭിക്കുമെന്നും ഖമേനി മുന്നറിയിപ്പ് നൽകി. ഇതിനു പിന്നാലെ ഇറാൻ ശക്തമായി തിരിച്ചടിച്ചു. നൂറുകണക്കിന് മിസൈലുകളാണ് ഇറാന്‍ ഇസ്രയേല്‍ ലക്ഷ്യമാക്കി വര്‍ഷിച്ചത്. എന്നാൽ, മിസൈലുകളില്‍ ഭൂരിപക്ഷവും പ്രതിരോധിച്ചതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. 

Read More:ഇസ്രായേൽ- ഇറാൻ സംഘർഷം; വ്യോമപാത അടച്ചത് വിമാന കമ്പനികൾക്ക് തിരിച്ചടി; സമയവും നിരക്കും വർധിച്ചേക്കാം

War Iran Israel

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: