scorecardresearch

Israel-Iran conflict: എല്ലാം അവസാനിക്കും മുൻപ് ഉടമ്പടിക്ക് തയാറാകണം; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

ആണവ കരാർ ഉണ്ടാക്കാൻ ഇറാന് ഒന്നിനു പുറകെ ഒന്നായി അവസരം നൽകിയെന്നും എല്ലാം അവസാനിക്കുന്നതിനു മുൻപ് ഇറാൻ ഉടമ്പടിക്ക് തയാറാകണമെന്നും ട്രംപ് പറഞ്ഞു

ആണവ കരാർ ഉണ്ടാക്കാൻ ഇറാന് ഒന്നിനു പുറകെ ഒന്നായി അവസരം നൽകിയെന്നും എല്ലാം അവസാനിക്കുന്നതിനു മുൻപ് ഇറാൻ ഉടമ്പടിക്ക് തയാറാകണമെന്നും ട്രംപ് പറഞ്ഞു

author-image
WebDesk
New Update
Donald Trump, Trump

ചിത്രം: എക്സ്

ഡൽഹി: ടെഹ്‌റാനിലെ ആണവ, സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിനു പിന്നാലെ ഇറാന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആണവ കരാർ ഉണ്ടാക്കാൻ ഇറാന് ഒന്നിനു പുറകെ ഒന്നായി അവസരം നൽകിയെന്നും എല്ലാം അവസാനിക്കുന്നതിനു മുൻപ് ഇറാൻ ഉടമ്പടിക്ക് തയാറാകണമെന്നും ട്രംപ് സോഷ്യൽ മീഡിയയിലൂടെ പറഞ്ഞു.

Advertisment

“ഒരു കരാർ ഉണ്ടാക്കാൻ ഞാൻ ഇറാന് ഒന്നിനു പുറകെ ഒന്നായി അവസരം നൽകി. അങ്ങനെ ചെയ്യാൻ ഞാൻ അവരോട് ശക്തമായ വാക്കുകളിൽ പറഞ്ഞു. പക്ഷേ അവർക്ക് അതിന് കഴിഞ്ഞില്ല." എന്നിരുന്നാലും, ഇറാന് രണ്ടാമത് ഒരു അവസരം നൽകിക്കൊണ്ട് ഒരു അനുരഞ്ജനത്തിനുള്ള സാധ്യത ഇപ്പോഴും ഉണ്ടെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു.

Also Read: ഇസ്രായേൽ- ഇറാൻ സംഘർഷം; വ്യോമപാത അടച്ചത് വിമാന കമ്പനികൾക്ക് തിരിച്ചടി; സമയവും നിരക്കും വർധിച്ചേക്കാം

ഇസ്രായേലിന് ദീർഘകാലമായി നൽകിവരുന്ന പിന്തുണയെ പ്രതിധ്വനിപ്പിച്ച് ആക്രമണത്തെ ട്രംപ് പ്രശംസിച്ചു. തീർച്ചയായും ഇസ്രായേലിനെ ഞങ്ങൾ പിന്തുണയ്ക്കുന്നുവെന്ന്, ട്രംപ് സി‌എൻ‌എന്നുമായുള്ള സംഭാഷണത്തിൽ പറഞ്ഞു. ഇറാനെ ഇസ്രയേൽ ആക്രമിക്കുമെന്ന് നേരത്തേ അറിയാമായിരുന്നെങ്കിലും യുഎസിന് ആക്രമണത്തിൽ പങ്കില്ലെന്ന് ഡോണൾഡ് ട്രംപ് നേരത്തേ പറഞ്ഞത്.‌

Advertisment

Also Read: ഇസ്രായേലിന് ഇറാന്റെ മറുപടി; തിരിച്ചടിച്ചത് 100 ഡ്രോണുകൾ ഉപയോഗിച്ച്

അതേസമയം, ഇസ്രയേലിന്റെ ആക്രമണത്തിന് ഇറാൻ തിരിച്ചടിച്ചു. 100 ഡ്രോണുകൾ ഉപയോഗിച്ചുള്ള ആക്രമണമാണ് നടന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇറാന്റെ ഡ്രോണുകൾ ജോർദാൻ അതിർത്തിയിൽ തടഞ്ഞെന്ന് ഇസ്രായേലിന്റെ മുഖ്യ സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ എഫി ഡെഫ്രിൻ പറഞ്ഞു. 

Also Read: ഇറാനിൽ കനത്ത വ്യോമാക്രമണവുമായി ഇസ്രായേൽ; ഉന്നത ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

നേരത്തെ ഇസ്രായേലിന്റെ ആക്രമണത്തിന് പിന്നാലെ തിരിച്ചടിക്കുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി മുന്നറിയിപ്പ് നൽകിയിരുന്നു. ഇസ്രായേൽ സ്വയം കയ്പേറിയതും വേദനാജനകവുമായി വിധി നിർണയിച്ചിരിക്കുകയാണെന്നും അത് അവർക്ക് ലഭിക്കുമെന്നും ഖമേനി മുന്നറിയിപ്പ് നൽകി. ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാനിലെ ഉന്നത ഉദ്യോഗസ്ഥരടക്കം കൊല്ലപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഖമേനിയുടെ പ്രതികരണം. 

Read More: വ്യോമപാത അടച്ചു; ഇസ്രായേലിന് കഠിന ശിക്ഷ നൽകുമെന്ന് ഇറാൻ: സംഘർഷഭരിതം പശ്ചിമേഷ്യ

Flight Crash Trump

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: