scorecardresearch

Israel-Iran conflict: ഇറാനിൽ കനത്ത വ്യോമാക്രമണവുമായി ഇസ്രായേൽ; ഉന്നത ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

ഇറാനിൽ ഇസ്രയേൽ ആക്രണം നടത്തുമെന്നു അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. മേഖലയിൽ നിന്നു ചില ജീവനക്കാരെ ഒഴിപ്പിക്കാൻ പെന്റഗൺ അനുമതി നൽകിയിരുന്നു

ഇറാനിൽ ഇസ്രയേൽ ആക്രണം നടത്തുമെന്നു അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. മേഖലയിൽ നിന്നു ചില ജീവനക്കാരെ ഒഴിപ്പിക്കാൻ പെന്റഗൺ അനുമതി നൽകിയിരുന്നു

author-image
WebDesk
New Update
gaza

പ്രതീകാത്മക ചിത്രം

Israel-Iran conflict: ടെഹ്‌റാൻ: ഇറാനിൽ കനത്ത വ്യോമാക്രമണം നടത്തി ഇസ്രായേൽ. ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. നിരവധി ഇടങ്ങളിൽ യുദ്ധ വിമാനങ്ങൾ ബോംബിട്ടതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ആക്രമണം സംബന്ധിച്ച് ഇസ്രയേൽ സ്ഥിരീകരിച്ചിട്ടുണ്ട്. 

Also Read:ഓസ്ട്രിയയിൽ സ്‌കൂളിൽ വെടിവെയ്പ്പ്; പത്ത് മരണം

Advertisment

ഇറാൻ ആണവ നിലയങ്ങളേയും സൈനിക കേന്ദ്രങ്ങളേയും ലക്ഷ്യമിട്ടാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിനു പിന്നാലെ ഇറാനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്ന് പുലർച്ചെ ടെഹ്റാന്റെ വടക്കുകിഴക്കൻ ഭാഗത്താണ് സ്ഫോടനങ്ങൾ നടന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

Also Read:ഗാസയിൽ ഹമാസ് വിരുദ്ധ സംഘങ്ങൾക്ക് പിന്തുണ നൽകുന്നുണ്ട്; സ്ഥിരീകരിച്ച് ഇസ്രായേൽ

ഇറാനിൽ ഇസ്രയേൽ ആക്രമണം നടത്തിയതായി രണ്ട് അമേരിക്കൻ ഉദ്യോഗസ്ഥർ റോയിട്ടേഴ്‌സിനോടു വെളിപ്പെടുത്തി. ആക്രമണത്തിൽ യുഎസ് ഇടപെടലോ സഹായമോ ഇല്ലെന്നും അവർ വ്യക്തമാക്കി. ആക്രമണത്തിന് പിന്നാലെ ഇസ്രായേലിലും സുരക്ഷ കർശനമാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. 

Also Read:റഫയിൽ ഇസ്രായേൽ ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടു

Advertisment

ഇറാനിൽ ഇസ്രയേൽ ആക്രണം നടത്തുമെന്നു അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. മേഖലയിൽ നിന്നു ചില ജീവനക്കാരെ ഒഴിപ്പിക്കാൻ പെന്റഗൺ അനുമതി നൽകിയിരുന്നു.

മിഡിൽ ഈസ്റ്റിൽ നിന്നു സൈനിക കുടുംബാംഗങ്ങൾക്കു പിൻമാറാനുള്ള അനുമതിയും പെന്റഗൺ നൽകിയിരുന്നു. മേഖലയിലുടനീളം സൈനിക സംഘർഷ സാധ്യത ഉടരുന്ന പശ്ചാത്തലത്തിലാണ് സുരക്ഷ മുൻകരുതലുകൾ പെന്റഗൺ ശക്തമാക്കിയത്.

Read More

നാടുകടത്തൽ വേഗത്തിലാക്കാൻ ട്രംപ്; അമേരിക്കയിൽ റെയ്ഡുകൾ തടഞ്ഞ് പ്രതിഷേധം

isreal Iran

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: