/indian-express-malayalam/media/media_files/2025/06/07/tb34wQKjIEKFyXBkk7jA.jpg)
ബെഞ്ചമിൻ നെതന്യാഹു
ടെൽഅവീവ്: ഗാസയിൽ ഹമാസിനെ എതിർക്കുന്ന ഒരു സായുധ സംഘത്തിനെ പിന്തുണയ്ക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ച് ഇസ്രായേൽ. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നിരവധി പേരുടെ മരണത്തിനിടയാക്കിയ എൻക്ലേവിലെ വ്യോമാക്രമണത്തിന് പിന്നാലെ നടത്തിയ പ്രതികരണത്തിലാണ് ബെഞ്ചമിൻ നെതന്യാഹു ഇക്കാര്യം സ്ഥിരീകരിച്ചത്.
Also Read:യു.എസ്. സർക്കാരിൽ നിന്നുള്ള രാജിയ്ക്ക് പിന്നാലെ ട്രംപ്-മസ്‌ക് പോര് മുറുകുന്നു
ഇസ്രായേൽ ഹമാസിനെ എതിർക്കുന്ന ഗാസയിലെ പ്രാദേശിക സായുധ ഗ്രൂപ്പുകളുമായി ചേർന്നുപ്രവർത്തിച്ചിട്ടുണ്ടെന്നും അതിൽ എന്താണ് തെറ്റെന്നും നെതന്യാഹു ചോദിച്ചു. ഈ സായുധ സംഘങ്ങൾ ഇസ്രായേൽ സൈനികരുടെ ജീവൻ രക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗാസയിലെ സായുധ സംഘങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്ന് ഇതാദ്യമായാണ് ഇസ്രായേൽ സർക്കാർ പരസ്യമായി സമ്മതിക്കുന്നത്.
Also Read:ഹമാസ് അംഗങ്ങളെ ചുംബിച്ച് മോചിതനായ ഇസ്രായേൽ ബന്ദി;വീഡിയോ കാണാം
റഫ ആസ്ഥാനമായുള്ള യാസർ അബു ഷബാബിന്റെ നേതൃത്വത്തിലാണ് ഈ സായുധ സംഘം പ്രവർത്തിക്കുന്നത്. ഗാസയ്ക്കും ഈജിപ്തിലെ സിനായ് മേഖലയ്ക്കും ഇടയിൽ വ്യാപിച്ചുകിടക്കുന്ന ബെഡൂയിൻ ഗോത്രത്തിൽ പെട്ടവരാണ് ഈ സംഘം. ഇസ്രായേൽ പ്രധാനമന്ത്രി പരാമർശിച്ച ഈ സംഘം പോപ്പുലർ ഫോഴ്സ് എന്ന് പേരിലാണ് അറിയപ്പെടുന്നതെന്ന് അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേലി പത്രമായ ഹാരെറ്റ്സ് നേരത്തെ ഇവരെ 'ആന്റി-ടെറർ സർവീസ്' എന്ന പേരിലാണ് നേരത്തെ വിശേഷിപ്പിച്ചിരുന്നത്.
Also Read:മസ്‌ക് സ്ഥിരമായി ലഹരി ഉപയോഗിക്കും; ആരോപണം ട്രംപ് ഭരണകൂടത്തിൽ നിന്ന രാജിവെച്ചതിന് പിന്നാലെ
യു.എസും ഇസ്രായേൽ പിന്തുണയുള്ള ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനും നടത്തുന്ന സഹായകേന്ദ്രങ്ങളിലേക്ക് ഭക്ഷണവും മറ്റ് സാധനങ്ങളുമായി പോകുന്ന ട്രക്കുകൾക്ക് തങ്ങളാണ് സംരക്ഷണം നൽകുന്നതെന്ന് അബു ഷബാബിന്റെ നേതൃത്വത്തിലുള്ള സംഘം നേരത്തെ അവകാശപ്പെട്ടിരുന്നു. അതേസമയം, ഇത്തരം ട്രക്കുകൾക്ക് നേരെ ഈ സംഘവും ആക്രമം സംഘടിപ്പിച്ചിട്ടുണ്ടെന്ന് അന്തരാഷ്ട്ര മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Read More
ഗാസയില്‍ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം, 100 മരണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.