/indian-express-malayalam/media/media_files/2025/02/22/iZkH7EDk9hJIo6vDiIvS.jpg)
ഹമാസ് അംഗങ്ങളെ ചുംബിച്ച് മോചിതനായ ഇസ്രായേൽ ബന്ദി
ടെൽ അവീവ്: മോചിതനായ ഇസ്രായേൽ ബന്ദി, ഹമാസ് അം​ഗത്തിന്റെ നെറ്റിയിൽ ചുംബിക്കുന്ന വീഡിയോ വൈറൽ. ഒമർ ഷെം ടോവ് എന്ന ഇസ്രായേലി ബന്ദിയാണ് വേദിയിൽ വെച്ച് രണ്ട് ഹമാസ് അംഗങ്ങളുടെ നെറ്റിയിൽ ചുംബിച്ചത്. ഹമാസ് മൂന്ന് ഇസ്രായേലി ബന്ദികളെ കൂടി റെഡ് ക്രോസിന് കൈമാറുന്ന ചടങ്ങിലായിരുന്നു അപ്രതീക്ഷിത സംഭവം. ഒമർ വെങ്കർട്ട്, ഒമർ ഷെം ടോവ്, എലിയ കോഹൻ എന്നിവരെയാണ് ഹമാസ് ഇസ്രായേലിന് കൈമാറിയത്.
⚡️#BREAKING Israeli “hostage” kisses the forehead of 2 Hamas members pic.twitter.com/Icg6TDEyEQ
— War Monitor (@WarMonitors) February 22, 2025
മകൻ പ്രകടിപ്പിച്ചത് സന്തോഷമാണെന്ന് അദ്ദേഹത്തിന്റെ പിതാവ് മാൽക്കി ഷെം ടോവ് പറഞ്ഞു. എല്ലാവരോടും പോസിറ്റീവായി പെരുമാറുന്ന ഉല്ലാസഭരിതനായ വ്യക്തിത്വമാണ് ഒമറിന്റേതെന്ന് സുഹൃത്തുക്കളും പറയുന്നു. 505 ദിവസത്തെ തടവിന് ശേഷമാണ് ഇവർ മോചിതരാകുന്നത്. മോചിതരായ ബന്ദികളുടെ ശാരീരികവും മാനസികവുമായ പരിശോധനയ്ക്കായി ഐഡിഎഫ് കേന്ദ്രത്തിൽ എത്തിച്ചു.
ഷിരി ബിബാസിന്റെ മൃതദേഹം ഹമാസിന് കൈമാറി
ഹമാസിന്റെ തടവിലായിരിക്കെ മരിച്ച ഷിരി ബിബാസിന്റെ മൃതദേഹം ഒടുവില്‍ ഹമാസ് കൈമാറിയതായി റിപ്പോര്‍ട്ട്. ആശയക്കുഴപ്പങ്ങള്‍ക്കൊടുവില്‍ ഷിരിയുടെ യഥാര്‍ഥ മൃതദേഹം റെഡ്‌ക്രോസിനു കൈമാറിയെന്നാണ് റിപ്പോര്‍ട്ട് . മൃതദേഹം പരിശോധിച്ച് ഉറപ്പിക്കാനുള്ള നടപടി ഇസ്രയേല്‍ ആരംഭിച്ചു.
നേരത്തെ കൈമാറിയ നാല് മൃതദേഹങ്ങളില്‍ ഷിരിയുടേത് ഇല്ലായിരുന്നുവെന്ന് ഇസ്രയേല്‍ അറിയിച്ചിരുന്നു. പകരം ഒരു അജ്ഞാത മൃതദേഹമാണ് ലഭിച്ചത്. ഇത് പരിശോധിക്കുമെന്നറിയിച്ച ഹമാസ്, പിന്നീടാണ് യഥാര്‍ഥ മൃതദേഹം കൈമാറിയത്. എന്നാല്‍ ഹമാസിന്റെ തടവിലിരിക്കെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണ് ഷിരി മരിച്ചത് എന്ന ആരോപണത്തെച്ചൊല്ലി തര്‍ക്കം തുടരുകയാണ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us