scorecardresearch

യു.എസ്. സർക്കാരിൽ നിന്നുള്ള രാജിയ്ക്ക് പിന്നാലെ ട്രംപ്-മസ്‌ക് പോര് മുറുകുന്നു

ട്രംപിന്റെ താരിഫ് നയം സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്നാണ് മസ്‌കിന്റെ വിമർശനം. അതേസമയം, മസ്‌കിൽ താൻ നിരാശനാണെന്നാണ് ട്രംപിന്റെ പ്രതികരണം

ട്രംപിന്റെ താരിഫ് നയം സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്നാണ് മസ്‌കിന്റെ വിമർശനം. അതേസമയം, മസ്‌കിൽ താൻ നിരാശനാണെന്നാണ് ട്രംപിന്റെ പ്രതികരണം

author-image
WebDesk
New Update
Elon Musk, Donald Trump

ട്രംപ്-മസ്‌ക് പോര് മുറുകുന്നു

War or words between Elon Musk and Donald Trump: ന്യൂയോർക്ക്: ട്രംപ് ഭരണകൂടത്തിൽ നിന്ന് രാജിവെച്ചതിന് പിന്നാലെ ഇലോൺ മസ്‌ക്- ഡൊണാൾഡ് ട്രംപ് പോര് മുറുകുന്നു. യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന സമൂഹമാധ്യമ പോസ്റ്റിനോട അനുകൂലമായ സമീപനമാണ് മസ്‌ക് സ്വീകരിച്ചത്. ഇതോടെയാണ് ഇരുവരും തമ്മിലുള്ള പോര് രൂക്ഷമായത്. 

Also Read:ട്രംപ് ഭരണകൂടത്തിൽ നിന്ന് എലോൺ മസ്‌ക് പടിയിറങ്ങി

Advertisment

ട്രംപിന്റെ താരിഫ് നയം സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്നാണ് മസ്‌കിന്റെ വിമർശനം. ജെഫ്രി എപ്സ്റ്റീന്റെ ലൈംഗിക ആരോപണ കേസ് ഫയലിൽ ട്രംപിന്റെ പേരുണ്ടെന്നും ഇലോൺ മസ്‌ക് വെളിപ്പെടുത്തി. 

അതേസമയം, മസ്‌കിൽ താൻ നിരാശനാണെന്നാണ് ട്രംപിന്റെ പ്രതികരണം. മസ്‌കുമായി ഇനി നല്ല ബന്ധം തുടരുമോ എന്നതിൽ സംശയമാണെന്നും ട്രംപ് പ്രതികരിച്ചു. ട്രംപ് നന്ദികേട് പറയുകയാണെന്നും തന്റെ സഹായമില്ലാതെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിക്കില്ലായിരുന്നെന്നുമാണ് ട്രംപിന്റെ പ്രതികരണത്തിന് മസ്‌ക് മറുപടി നൽകിയത്. ട്രംപ് -മസ്‌ക് പോരിന് പിന്നാലെ ടെസ്ലയുടെ ഓഹരികൾ 15 ശതമാനം ഇടിഞ്ഞു.

Also Read:മസ്‌ക് സ്ഥിരമായി ലഹരി ഉപയോഗിക്കും; ആരോപണം ട്രംപ് ഭരണകൂടത്തിൽ നിന്ന രാജിവെച്ചതിന് പിന്നാലെ

Advertisment

ഇലക്ട്രിക് വാഹനങ്ങൾ ഒഴിവാക്കിയുള്ള തന്റെ ഡൊമസ്റ്റിക് പോളിസി ബില്ലാണ് മസ്‌കിനെ പ്രകോപിപ്പിച്ചത് എന്നാണ് ട്രംപ് പറയുന്നത്. എന്നാൽ ഈ ബില്ല് ഇതുവരെയും തന്നെ കണിച്ചിട്ടില്ലെന്നും ഒറ്റ രാത്രികൊണ്ട് യുഎസ് കോൺഗ്രസിലെ ഒരാൾക്ക് പോലും വായിക്കാനുള്ള സമയം പോലും നൽകാതെ ട്രംപ് അവതരിപ്പിക്കുകയായിരുന്നുവെന്നും മസ്‌ക് പ്രതികരിച്ചു.

Also Read:ഒഴിവായത് ആണവയുദ്ധം; ഇന്ത്യ-പാക് വെടിനിർത്തലിൽ വീണ്ടും ട്രംപ്

അമേരിക്കയിലെ മധ്യവർഗക്കാർക്കായി ഒരു പുതിയ രാഷ്ട്രീയ പാർട്ടിക്ക് സമയമായെന്നും ചോദിച്ചുകൊണ്ട് എക്സിൽ ഒരു പോളും മസ്‌ക് തുടങ്ങി വച്ചിട്ടുണ്ട്. മസ്‌കിനോട് ഒഴിഞ്ഞു പോകാൻ താൻ ആവശ്യപ്പെട്ടതായി ട്രംപ് പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങൾ നിർബന്ധിതമാക്കണമെന്ന മസ്‌കിന്റെ ആവശ്യത്തിന് താൻ വഴങ്ങിക്കൊടുത്തിട്ടില്ലെന്നും ട്രംപ് പറയുന്നു. ഗവൺമെന്റ് കോൺട്രാക്റ്റ് റദ്ദാക്കുകയാണെന്ന് പറഞ്ഞ സ്ഥിതിക്ക് സ്പേസ് എക്സിന്റെ ഡ്രാഗൺ സ്പേസ് ക്രാഫ്റ്റ് പ്രോജക്റ്റ് ഡികമ്മിഷൻ ചെയ്യാനുള്ള നടപടികൾ ആരംഭിക്കുകയാണെന്ന് മസ്‌ക് പറഞ്ഞു.

Read More

ആപ്പിളിന് തിരിച്ചടി; ഐ ഫോൺ നിർമ്മാണം ഇന്ത്യയിലേക്ക് മാറ്റുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് ട്രംപ്

Donald Trump Elon Musk

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: