/indian-express-malayalam/media/media_files/uploads/2022/04/Elon-Musk-File-1.jpg)
എലോൺ മസ്‌ക്
ന്യൂയോർക്ക്: രണ്ടാം ട്രംപ് സർക്കാരിലെ ഡോജ് തലവനും സ്റ്റാർലിങ്ക് തലവനുമായ എലോൺ മസ്‌ക് അമിത അളവിൽ ലഹരി ഉപയോഗിക്കുന്നുവെന്ന് ആരോപണം. നേരത്തെയുള്ള ആരോപണത്തിന് ഇപ്പോൾ ചില തെളിവുകളും ലഭിച്ചെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം നടന്ന ഡോണാൾഡ് ട്രംപിൻറെ ഇലക്ഷൻ ക്യാംപൈയിനിടെ കെറ്റമിൻ, എക്സ്റ്റസി, മാജിക് മഷ്‌റൂം തുടങ്ങിയ വിവിധ ലഹരികളുടെ ഒരു കൂട്ട് മസ്‌ക് ഉപയോഗിച്ചിരുന്നുവെന്ന് ന്യൂയോർക്ക് ടൈംസാണ് റിപ്പോർട്ട് ചെയ്തത്.
Also Read:ട്രംപ് ഭരണകൂടത്തിൽ നിന്ന് എലോൺ മസ്‌ക് പടിയിറങ്ങി
മസ്‌ക് 20 ഡോസുകൾ അടങ്ങിയ ലഹരി മരുന്ന് സ്ഥിരമായി കൊണ്ട് നടക്കാറുണ്ടായിരുന്നെന്നും നിരന്തരമായുള്ള ലഹരി ഉപയോഗം മസ്‌കിൻറെ ആരോഗ്യത്തെ പ്രത്യേകിച്ചും ബ്ലാഡറിനെ ദോഷകരമായി ബാധിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. തിരഞ്ഞെടുപ്പ് കാലത്ത് മസ്‌കിൻറെ ലഹരി ഉപയോഗം പരിധിവിട്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ട്രംപ് ഭരണകൂടത്തിൽ നിന്ന് രാജിവെച്ചതിന് തൊട്ടുപിന്നാലെയാണ് മസ്‌കിനെതിരെയുള്ള ആരോപണം.
Also Read: ആപ്പിളിന് തിരിച്ചടി; ഐ ഫോൺ നിർമ്മാണം ഇന്ത്യയിലേക്ക് മാറ്റുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് ട്രംപ്
റിപ്പോർട്ട് പ്രസിദ്ധീകരിച്ച് മണിക്കൂറുകൾക്കുള്ളിൽ ഓവൽ ഓഫീസിൽ വച്ച് യുഎസ് പ്രഡിഡൻറ് ഡൊണാൾഡ് ട്രംപും മസ്‌കം ഒരുമിച്ച് പങ്കെടുത്ത പ്രസ് കോൺഫ്രൻസും നടന്നു. സർക്കാർ കാര്യക്ഷമതാ വകുപ്പിൽ നിന്നും പടിയിറങ്ങുന്ന മസ്‌കിനുള്ള വിടവാങ്ങൽ പർട്ടിക്കിടെയായിരുന്നു പത്രസമ്മളനം. പത്രസമ്മേളനത്തിൽ അസ്വസ്ഥനായി ഇരിക്കുന്ന മസ്‌കിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
Read More
- ഒഴിവായത് ആണവയുദ്ധം; ഇന്ത്യ-പാക് വെടിനിർത്തലിൽ വീണ്ടും ട്രംപ്
- ഇന്ത്യയിൽ നിർമിച്ച ഐ ഫോണുകൾ അമേരിക്കയിൽ വിറ്റാൽ 25ശതമാനം താരിഫ്; ആപ്പിളിന് ട്രംപിന്റെ മുന്നറിയിപ്പ്
- വ്യാപാരയുദ്ധത്തിന് താത്കാലിക വിരാമം; പരസ്പരം തീരുവാ യുദ്ധം അവസാനിപ്പിച്ച് അമേരിക്കയും ചൈനയും
- ഇത് ഞങ്ങളുടെ വിഷയമല്ല; ഇന്ത്യ-പാക് സംഘർഷത്തിൽ പ്രതികരിച്ച് അമേരിക്ക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.