scorecardresearch

റഫയിൽ ഇസ്രായേൽ ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടു

ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ നടത്തുന്ന സഹായ വിതരണ കേന്ദ്രത്തിലേക്കാണ് ഇസ്രായേൽ ആക്രമണം നടത്തിയതെന്ന് പലസ്തീൻ മാധ്യമകൾ റിപ്പോർട്ട് ചെയ്യുന്നു

ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ നടത്തുന്ന സഹായ വിതരണ കേന്ദ്രത്തിലേക്കാണ് ഇസ്രായേൽ ആക്രമണം നടത്തിയതെന്ന് പലസ്തീൻ മാധ്യമകൾ റിപ്പോർട്ട് ചെയ്യുന്നു

author-image
WebDesk
New Update
palestine | Isreal | US | Arab Countries

പ്രതീകാത്മക ചിത്രം

റഫയിലെ സഹായവിതരണ കേന്ദ്രത്തിലേക്ക് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടു. ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ നടത്തുന്ന സഹായ വിതരണ കേന്ദ്രത്തിലേക്കാണ് ഇസ്രായേൽ ആക്രമണം നടത്തിയതെന്ന് പലസ്തീൻ മാധ്യമകൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ഇത് സംബന്ധിച്ച് ഇസ്രായേലിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗീക സ്ഥിരീകരണം വന്നിട്ടില്ല. 

Advertisment

നേരത്തെ മേയ് 28-ന് ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ മറ്റൊരു സഹായ വിതരണ കേന്ദ്രത്തിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടെന്നും 46 പേർക്ക് പരിക്കേറ്റെന്നും ഹമാസ് ആരോപിച്ചിരുന്നു.

Also Read: ട്രംപ് ഭരണകൂടത്തിൽ നിന്ന് എലോൺ മസ്‌ക് പടിയിറങ്ങി

അതേസമയം, ഇസ്രയേൽ ആക്രമണത്തിലും ഉപരോധത്തിലും വലയുന്ന ഗാസ ഭൂമിയിലെ ഏറ്റവും വിശപ്പ് നിലനിൽക്കുന്ന സ്ഥലമെന്ന് ഐക്യരാഷ്ട്ര സംഘടന. ഗാസയിലെ മനുഷ്യർ മുഴുവൻ ക്ഷാമത്തിന്റെ വക്കിലാണെന്നും യുഎൻ മുന്നറിയിപ്പ് നൽകുന്നു.

ഇസ്രയേൽ സൈനിക നടപടി നേരിട്ടും, മതിയായ ഭക്ഷണം ലഭിക്കാതെയും താമസ സ്ഥലങ്ങൾ നഷ്ടപ്പെടുകയും ചെയ്ത ലോകത്തെ ഒരേയൊരു ജനതയാണ് ഗാസയിൽ ഉള്ളതെന്നും യുഎൻ മാനുഷിക വിഭാഗം വക്താവ് ജെൻസ് ലാർക്ക് ചൂണ്ടിക്കാട്ടുന്നു. പുറം രാജ്യങ്ങളിൽ നിന്നുള്ള മാനുഷിക സഹായം ഗാസയിൽ എത്തിക്കുന്നതിന് അടുത്തിടെ നേരിട്ട വലിയ തടസങ്ങളാണ് പ്രതിസന്ധി രൂക്ഷമാക്കിയത് എന്നും യുഎൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Advertisment

Also Read:മസ്‌ക് സ്ഥിരമായി ലഹരി ഉപയോഗിക്കും; ആരോപണം ട്രംപ് ഭരണകൂടത്തിൽ നിന്ന രാജിവെച്ചതിന് പിന്നാലെ

ഗാസയിലെ ഐക്യരാഷ്ട്ര സഭയുടെ ദൗത്യം സമീപകാലത്ത് വ്യാപകമായി തടസ്സപ്പെട്ടെന്നും  റിപ്പോർട്ട് വ്യക്തമാക്കുന്നു. ഉപരോധത്തിലൂടെ ഇസ്രയേൽ ഗാസയിൽ പട്ടിണി അടിച്ചേൽപ്പിക്കുകയാണ്. ഗാസയിലെ 23 ലക്ഷം ജനങ്ങളും കടുത്ത പട്ടിണി അനുഭവിക്കുന്നു. മനുഷ്യരെ വിശപ്പിലേക്ക് തള്ളിവിട്ട് ഇസ്രയേൽ നടത്തുന്ന നീക്കം അവസാനിപ്പിക്കാൻ തയ്യാറാകണം എന്നും ഐക്യരാഷ്ട്ര സംഘടന ആവശ്യപ്പെട്ടു.

Read More

Isreal Palastine Issue isreal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: