scorecardresearch

ഗാസയിലെ ഹമാസ് മേധാവി മുഹമ്മദ് സിൻവാറിനെ വധിച്ചെന്ന് ഇസ്രായേൽ

കഴിഞ്ഞ ഒക്ടോബറില്‍ തെക്കന്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ സൈനിക ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മുന്‍ ഹമാസ് നേതാവ് യഹ്യ സിന്‍വാറിന്റെ ഏറ്റവും ഇളയ സഹോദരനാണ് മുഹമ്മദ് സിന്‍വാര്‍

കഴിഞ്ഞ ഒക്ടോബറില്‍ തെക്കന്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ സൈനിക ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മുന്‍ ഹമാസ് നേതാവ് യഹ്യ സിന്‍വാറിന്റെ ഏറ്റവും ഇളയ സഹോദരനാണ് മുഹമ്മദ് സിന്‍വാര്‍

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
hamaz leader

മുഹമ്മദ് സിൻവാർ

Isreal claims they killed Hamaz leader Mohammad Sinwar: ടെൽ അവീവ്: ഗാസയിലെ ഹമാസ് നേതാവും 2023 ൽ ഇസ്രയേൽ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ യഹ്യ സിൻവാറിന്റെ സഹോദരനുമായ മുഹമ്മദ് സിൻവാറിനെ ഇസ്രയേൽ സൈന്യം വധിച്ചെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഈ മാസം 13 ന് തെക്കൻ ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രണത്തിലാണ് മുഹമ്മദ് സിൻവാർ കൊല്ലപ്പെട്ടതെന്ന് നെതന്യാഹു പാർലമെന്റ് പ്ലീനറി സെഷനിൽ പറഞ്ഞു.

Advertisment

Also Read: ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

മെയ് 18 ന്, ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) തകർത്ത തുരങ്കത്തിൽ മുഹമ്മദ് സിൻവാറിന്റെ മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്തിരുന്നു. ഖാൻ യൂനിസിലെ യൂറോപ്യൻ ആശുപത്രിയുടെ പരിസരത്ത് നടത്തിയ ആക്രമണത്തിലാണ് മുഹമ്മദ് സിൻവാർ കൊല്ലപ്പെട്ടത്.

കഴിഞ്ഞ ഒക്ടോബറില്‍ തെക്കന്‍ ഗസയില്‍ ഇസ്രയേല്‍ നടത്തിയ സൈനിക ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മുന്‍ ഹമാസ് നേതാവ് യഹ്യ സിന്‍വാറിന്റെ ഏറ്റവും ഇളയ സഹോദരനാണ് മുഹമ്മദ് സിന്‍വാര്‍. ഖാന്‍ യൂനിസിലെ യൂറോപ്യന്‍ ആശുപത്രിക്ക് താഴെയുള്ള ഭൂഗര്‍ഭ അടിസ്ഥാന സൗകര്യങ്ങള്‍ ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) ലക്ഷ്യമിട്ടിരുന്നു.

Advertisment

ആശുപത്രിയുടെ അണ്ടര്‍ഗ്രൗണ്ട് സൗകര്യങ്ങള്‍ ഹമാസ് ഉപയോഗിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ആശുപത്രി ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം നടത്തിയത്. സിന്‍വാറിന്റെ സഹായികളായ പത്ത് പേരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

Read More

isreal hamas

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: