scorecardresearch

Austria School Shooting: ഓസ്ട്രിയയിൽ സ്‌കൂളിൽ വെടിവെയ്പ്പ്; പത്ത് മരണം

Austria School Shooting: ഓസ്ട്രിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഗ്രാസിലെ ഡ്രയർഷുറ്റ്‌സെൻഗാസ് ഹൈസ്‌കൂളിലാണ് വെടിവെയ്പ്പ് ഉണ്ടായത്

Austria School Shooting: ഓസ്ട്രിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഗ്രാസിലെ ഡ്രയർഷുറ്റ്‌സെൻഗാസ് ഹൈസ്‌കൂളിലാണ് വെടിവെയ്പ്പ് ഉണ്ടായത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
austria fire

ഓസ്ട്രിയയിൽ സ്‌കൂളിൽ വെടിവെയ്പ്പ്

Austria Graz School Shooting: വിയന്ന: ഓസ്ട്രിയയിൽ  സ്കൂളിൽ ഉണ്ടായ വെടിവെയ്പ്പിൽ നിരവധി മരണം. ഓസ്ട്രിയയിലെ  പ്രധാന നഗരങ്ങളിലൊന്നായ ഗ്രാസിലെ ഒരു സെക്കൻഡറി സ്‌കൂളിലാണ് വെടിവെയ്പ്പുണ്ടായത്. പത്ത് പേർ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. നിരവധി പേർ മരിച്ചെന്നാണ് ആഭ്യന്തര മന്ത്രാലയം നൽകുന്ന വിശദീകരണം. 

Advertisment

Also Read:ഗാസയിൽ ഹമാസ് വിരുദ്ധ സംഘങ്ങൾക്ക് പിന്തുണ നൽകുന്നുണ്ട്; സ്ഥിരീകരിച്ച് ഇസ്രായേൽ

ഓസ്ട്രിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഗ്രാസിലെ ഡ്രയർഷുറ്റ്‌സെൻഗാസ് ഹൈസ്‌കൂളിലാണ് വെടിവെയ്പ്പ് ഉണ്ടായത്. വെടിവെയ്പ്പ് നടത്തിയ ആളിനെപ്പറ്റി ഇതുവരെ വിവരങ്ങളൊന്നുമില്ല. ആക്രമണത്തിൽ വിദ്യാർഥികളും അധ്യാപകരും കൊല്ലപ്പെട്ടെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

Also Read:നേപ്പാളിന് നൽകിയ താത്കാലിക സംരക്ഷിത പദവി അമേരിക്ക നിർത്തലാക്കി

Advertisment

അതേസമയം, വെടിവെയ്പ്പ് നടത്തിയ ആൾ കൃത്യത്തിന് ശേഷം സ്‌കൂളിൽ തന്നെ ആത്മഹത്യ ചെയ്‌തെന്നും ഇയാളുടെ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും പോലീസ് വക്താവിനെ ഉദ്ധരിച്ച് ബി.ബി.സി. റിപ്പോർട്ട് ചെയ്യുന്നു. 

ഓസ്ട്രിയൻ സമയം രാവിലെ പത്തുമണിയോടെയണ് വെടിവെയ്പ്പ് ഉണ്ടായത്. സ്‌കൂളിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസും പ്രത്യേക സേനയും ഉടൻ സ്ഥലത്തെത്തി. വെടിവെയ്പ്പിൽ ചിലർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ പോലീസിന്റെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് മാറ്റി. 

Also Read:നാടുകടത്തൽ വേഗത്തിലാക്കാൻ ട്രംപ്; അമേരിക്കയിൽ റെയ്ഡുകൾ തടഞ്ഞ് പ്രതിഷേധം

സ്‌കൂളിന്റെ നിയന്ത്രണം പൂർണമായി പോലീസ് ഏറ്റെടുത്തിട്ടുണ്ട്. കനത്ത സുരക്ഷാ വലയത്തിലാണ് സ്‌കൂളും സമീപ പ്രദേശങ്ങളും. ഓസ്ട്രിയയിലെ രണ്ടാമത്തെ വലിയ നഗരമായ ഗ്രാസ്, രാജ്യത്തിന്റെ തെക്കുകിഴക്കായാണ് സ്ഥിതി ചെയ്യുന്നത്.  ഏകദേശം 300,000 പേരാണ് ഈ നഗരത്തിൽ താമസിക്കുന്നത്. 

Read More

യു.എസ്. സർക്കാരിൽ നിന്നുള്ള രാജിയ്ക്ക് പിന്നാലെ ട്രംപ്-മസ്‌ക് പോര് മുറുകുന്നു

Austria

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: