/indian-express-malayalam/media/media_files/2025/06/08/iSXrDN5VOxncfInRtp7N.jpg)
നേപ്പാളിന് നൽകിയ താത്കാലിക സംരക്ഷിത പദവി അമേരിക്ക നിർത്തലാക്കി
കാഠ്മണ്ഡു: ഇന്ത്യയുടെ അയൽരാജ്യമായ നേപ്പാളിന് അമേരിക്ക നൽകി വന്നിരുന്ന താത്കാലിക സംരക്ഷിത പദവി നിർത്തലാക്കി. വരുന്ന ജൂൺ 24-നാണ് ഇത് സംബന്ധിച്ചുള്ള കരാർ അവസാനിക്കുന്നത്. അതിനുശേഷം കരാർ പുതുക്കേണ്ടെന്ന് യു.എസ്. ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി പുറത്തിറക്കിയ നോട്ടീസിൽ വ്യക്തമാക്കുന്നു.
Also Read:നാടുകടത്തൽ വേഗത്തിലാക്കാൻ ട്രംപ്; അമേരിക്കയിൽ റെയ്ഡുകൾ തടഞ്ഞ് പ്രതിഷേധം
2015 ലെ ഭൂകമ്പത്തെത്തുടർന്നാണ് അമേരിക്ക നേപ്പാളിന് താൽക്കാലിക സംരക്ഷിത പദവി നൽകിയത്. നിയമപരമായി തടസ്സങ്ങളില്ലെങ്കിൽ താത്കാലിക സംരക്ഷണ പദവി നൽകുന്ന രാജ്യത്ത് നിന്നുള്ള പൗരൻമാർക്ക് അമേരിക്കയിൽ 18 മാസം വരെ താമസിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്നു.
Also Read:കൊളംബിയൻ പ്രസിഡന്റ് സ്ഥാനാർഥിയ്ക്ക് വെടിയേറ്റു; നില ഗുരുതരം
2015 ജൂൺ 24-നാണ് നേപ്പാളിൽ ഭൂകമ്പം ഉണ്ടാകുന്നത്. ഇതിന് ശേഷം ആദ്യം പതിനെട്ട് മാസത്തേക്കാണ് അമേരിക്ക നേപ്പാളിന് താത്കാലിക സംരക്ഷിത പദവി നൽകിയിത്. ഓരോ വർഷം പിന്നിടുംതോറും കരാർ പുതുക്കുകയായിരുന്നു.
2015-നെ അപേക്ഷിച്ച്, നേപ്പാളിലെ ഭൗതിക സാഹചര്യങ്ങൾ മെട്ടപ്പെട്ടെന്ന് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോം ലാൻഡ് സെക്യൂരിറ്റി പുറത്തിറക്കിയ നോട്ടീസിൽ പറയുന്നു. ഈ സാഹചര്യത്തിലാണ് നേപ്പാളിന്റെ താത്കാലിക സംരക്ഷണ പദവി നിർത്തലാക്കുന്നതെന്നും നോട്ടീസിൽ പറയുന്നു.
Also Read: അധികാരമേറ്റ് പത്ത് മാസത്തിന് ശേഷം ബംഗ്ലാദേശിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മുഹമ്മദ് യൂനുസ്
നേപ്പാളിന് നൽകിയ പ്രത്യേക പദവി പ്രകാരം 12700 നേപ്പാളി പൗരൻമാരാണ് അമേരിക്കയിൽ കഴിയുന്നത്. ഇതിൽ 5500 പേർ യു.എസിൽ സ്ഥിരതാമസിത്തിന് യോഗ്യത നേടിയിട്ടുണ്ട്. ശേഷിക്കുന്നവർ ജൂണിൽ തന്നെ മടങ്ങേണ്ടി വരും. അതേസമയം, മടങ്ങിപോകേണ്ടവർക്ക് 60 ദിവസത്തെ സാവകാശം നൽകുമെന്ന് ഡി.എച്ച്.എസ്. സെക്രട്ടറി ക്രിസ്റ്റി നോമിനെ ഉദ്ധരിച്ച് നേപ്പാളി ദിനപത്രമായ ദി ഹിമാലയൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
Read More
അധികാരമേറ്റ് പത്ത് മാസത്തിന് ശേഷം ബംഗ്ലാദേശിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മുഹമ്മദ് യൂനുസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.