/indian-express-malayalam/media/media_files/2025/06/07/BTvcHBIUeswBO3gYWksz.jpg)
മുഹമ്മദ് യൂനുസ്
Bangladesh Election: ധാക്ക: ബംഗ്ലാദേശിൽ ഇടക്കാല സർക്കാരിന്റെ തലവനായി അധികാരം ഏറ്റെടുത്ത് പത്ത് മാസങ്ങൾക്ക് ശേഷം രാജ്യത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മുഹമ്മദ് യൂനുസ്. 2026 ഏപ്രിൽ ആദ്യ പകുതിയിൽ ബംഗ്ലാദേശിൽ തിരഞ്ഞെടുപ്പ് നടത്തുമെന്നാണ് മുഹമ്മദ് യൂനുസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. നേരത്തെ ഡിസംബറിനും അടുത്ത വർഷത്തെ ജൂണിനുമിടയിൽ തിരഞ്ഞെടുപ്പ് നടക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പിനുള്ള വിശദമായ രൂപരേഖ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുമെനന്് യൂനുസ് അറിയിച്ചു.
Also Read:ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റം വർധിക്കുന്നു; ആറ് മാസത്തിനിടെ നാടുകടത്തിയത് 770 പേരെ
കഴിഞ്ഞ ഓഗസ്റ്റിലാണ് നൊബേൽ സമ്മാന ജേതാവ് കൂടിയായ യൂനുസിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ അധികാരത്തിലെത്തിയത്.വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭത്തെ തുടർന്നാണ് ബംഗ്ലാദേശിൽ സുപ്രധാനമായ രാഷ്ട്രീയ മാറ്റങ്ങളുണ്ടായത്.
Also Read:സിന്ധുനദീജല കരാർ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണം; ഇന്ത്യയ്ക്ക് വീണ്ടും കത്തയച്ച് പാക്കിസ്ഥാൻ
വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭത്തെത്തുടർന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റ് അഞ്ചിന് ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സർക്കാർ താഴെവീഴുകയായിരുന്നു. ജൂൺ ആദ്യവാരത്തിൽ വിദ്യാർഥികളുടെ സംവരണവിരുദ്ധ പ്രക്ഷോഭം ബംഗ്ലാദേശിൽ പൊട്ടിപുറപ്പെടുകയും പിന്നീട് പ്രക്ഷോഭത്തിൽ ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് സർക്കാർ നിലംപൊത്തുകയുമായിരുന്നു.
വിമോചനയുദ്ധത്തിൽ പങ്കെടുത്തവരുടെ പിന്മുറക്കാർക്കുള്ള 30 ശതമാനം സംവരണം പുനസ്ഥാപിച്ച ഹൈക്കോടതി വിധിയാണ് പ്രക്ഷോഭത്തിന്റെ മൂലകാരണം. 1972 മുതൽ തുടരുന്ന സംവരണം താത്കാലികമായി മരവിപ്പിച്ച് 2018ൽ ഹസീന സർക്കാർ കൈക്കൊണ്ട തീരുമാനമാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇത് വൻ വിദ്യാർഥി രോഷത്തിനിടയാക്കി.
Also Read:ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്
വിദ്യാർഥികൾക്കിടയിൽ രൂപപ്പെട്ട പ്രക്ഷോഭം കലാപമായി മാറുകയായിരുന്നു. നിരവധിയാളുകളാണ് കലാപത്തിൽ കൊല്ലപ്പെട്ടത്. ദിവസങ്ങളോളം രാജ്യത്ത് വൈദ്യുതി,ഇന്റെർനെറ്റ് ബന്ധങ്ങൾ വിച്ഛേദിച്ചിരുന്നു. കലാപം രൂക്ഷമായതോടെ ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം പ്രാപിക്കുകയായിരുന്നു.
Read More
48 മണിക്കൂറിൽ ഇന്ത്യയെ വിറപ്പിക്കാൻ നോക്കിയ പാക്കിസ്ഥാൻ എട്ട് മണിക്കൂറിൽ മുട്ടുകുത്തി: സംയുക്ത സൈനിക മേധാവി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.