/indian-express-malayalam/media/media_files/2025/06/04/KzEizLMgFnoS7FhJVh2R.jpg)
ജനറൽ അനിൽ ചൗഹാൻ
Jammu Kashmir Terrorist Attack: മൂംബൈ: ഓപ്പറേഷൻ സിന്ദൂരിന് ബദലായ പാക്കിസ്ഥാൻ നടത്തിയ ആക്രമങ്ങളിലൂടെ (ഓപ്പറേഷൻ ബനിയൻ അൽ മർസൂസ്) ഇന്ത്യയെ 48 മണിക്കൂർ കൊണ്ട് മുട്ടുകുത്തിക്കാനാണ് പാക് പട്ടാളം ശ്രമിച്ചതെന്നും എന്നാൽ വെറും എട്ട് മണിക്കൂറിൽ പാക്കിസ്ഥാന് മേൽ സമ്പൂർണ ആധിപത്യം ഇന്ത്യൻ സൈന്യം നേടിയെന്നും സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ. പൂനെയിലെ സാവിത്രിഭായ് സർവകലാശാലയിൽ നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
Also Read: ഓപ്പറേഷൻ സിന്ദൂർ; ഇന്ത്യൻ സ്ത്രീശക്തിയുടെ പ്രതീകം: നരേന്ദ്ര മോദി
"ഓപ്പറേഷൻ ബനിയൻ അൽ മർസൂസ് മേയ് പത്തിന് പുലർച്ചെ ഒരുമണിയോടെയാണ് പാക്കിസ്ഥാൻ തുടങ്ങിയത്. 48 മണിക്കൂറിൽ ഇന്ത്യൻ സൈന്യത്തിന്റെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ആക്രമിക്കാനാണ് പാക് പട്ടാളം ലക്ഷ്യമിട്ടത്. എന്നാൽ, സൈനിക നീക്കം ആരംഭിച്ച് കേവലം എട്ട് മണിക്കൂറിനുള്ളിൽ വെടി നിർത്തലിനായി പാക്ക് ഡയക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷന് വെടിനിർത്തൽ ആവശ്യപ്പെട്ട് ഇന്ത്യയെ സമീപിക്കേണ്ടതായി വന്നു".- ജനറൽ അനിൽ ചൗഹാൻ പറഞ്ഞു.
Also Read: പഹൽഗാം ഭീകരാക്രമണം നടന്നിട്ട് ഒരുമാസം; അഞ്ച് ഭീകരർക്കായി അന്വേഷണം ഊർജ്ജിതം
ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ പാക്കിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങൾ മാത്രമാണ് ലക്ഷ്യമിട്ടത്. എന്നാൽ സൈനിക മേഖലയിലേക്ക സംഘർഷം വ്യാപിപ്പിച്ചത് പാക്കിസ്ഥാൻ ആണെന്നും സംയുക്ത സൈനിക മേധാവി പറഞ്ഞു. "സംഘർഷം ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ പാക് ഡി.ജി.എം.ഒ. ഇന്ത്യയുമായി ബന്ധപ്പെട്ടതിന് പിന്നിൽ രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, പാക്കിസ്ഥാനുണ്ടായ നഷ്ടങ്ങളുടെ വ്യാപ്തി വലുതായിരുന്നു. രണ്ടാമത്, സംഘർഷം തുടർന്നാൽ ഇനിയും നഷ്ടമുണ്ടാകുമെന്ന് പാക് ഭരണകൂടത്തിന് ബോധ്യമായി"- ജനറൽ അനിൽ ചൗഹാൻ വ്യക്തമാക്കി.
Also Read: ഭീകരബന്ധം; കശ്മീരിൽ അഞ്ചുവർഷത്തിനിടെ സർക്കാർ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടത് 83 പേരെ
ഓപ്പറേഷൻ സിന്ദൂരിന് പിന്നിലെ സർക്കാരിന്റെ ലക്ഷ്യം പ്രതികാര നടപടിയല്ലെന്നും മറിച്ച് പാക്കിസ്ഥാൻ സഹിഷ്ണതയുടെ പരിധികൾ ലംഘിക്കുന്നതിനുള്ള മറുപടി ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു. പാക് ഭരണകൂടത്തിന്റെ പിന്തുണയോടെ ഇന്ത്യയിലേക്ക് നടത്തുന്ന ഭീകരപ്രവർത്തനം അവസാനിപ്പിക്കണം. ഭീകരതയെ പേടിച്ച് ഇനി മുന്നോട്ടുപോകാൻ കഴിയില്ലെന്ന് സന്ദേശമാണ് ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ ലോകത്തിന് നൽകുന്നതെന്നും സംയുക്ത സൈനിക മേധാവി പറഞ്ഞു.
യുദ്ധത്തിൽ തിരിച്ചടികൾ ഉണ്ടായാവും നമ്മൾ അതുമായി പൊരുത്തപ്പെടണം. എവിടെയാണ് തിരിച്ചടി ഉണ്ടായതെന്ന് മനസ്സിലാക്കണം. വീണ്ടും മുന്നോട്ട് പോകണം. ആവേശമല്ല, മറിച്ച് പക്വതയോടെയുള്ള സമീപനമാണ് വേണ്ടത്. ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്നും സൈനിക നടപടികൾ താത്കാലികമായി മാത്രമാണ് നിർത്തിവെച്ചിട്ടുള്ളതെന്നും ജനറൽ അനിൽ ചൗഹാൻ പറഞ്ഞു.
നേരത്തെ ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയ്ക്ക് യുദ്ധവിമാനങ്ങൾ നഷ്ടമായിട്ടുണ്ടെന്ന സംയുക്ത സൈനിക മേധാവി വെളിപ്പെടുത്തിയിരുന്നു. ഇത് വലിയ ചർച്ചയായിരുന്നു. ഇതിനുപിന്നാലെയാണ് സൈനിക മേധാവിയുടെ പുതിയ വെളിപ്പെുത്തലുകൾ
Read More
ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.