scorecardresearch

കൊളംബിയൻ പ്രസിഡന്റ് സ്ഥാനാർഥിയ്ക്ക് വെടിയേറ്റു; നില ഗുരുതരം

കഴിഞ്ഞ വർഷമാണ് മിഗ്വേൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. 2026-ലാണ് കൊളംബിയയിൽ തിരഞ്ഞെടുപ്പ്. പ്രചാരണ പ്രവർത്തനങ്ങളുമായി മിഗ്വേൽ മുന്നോട്ടുപോകുന്നതിനിടയിലാണ് ആക്രമണം

കഴിഞ്ഞ വർഷമാണ് മിഗ്വേൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. 2026-ലാണ് കൊളംബിയയിൽ തിരഞ്ഞെടുപ്പ്. പ്രചാരണ പ്രവർത്തനങ്ങളുമായി മിഗ്വേൽ മുന്നോട്ടുപോകുന്നതിനിടയിലാണ് ആക്രമണം

author-image
WebDesk
New Update
colombia president candidate

മിഗ്വേൽ ഉറിബെയ്ക്ക് വെടിയേൽക്കുന്നതിന് തൊട്ടുമുൻപുള്ള ദൃശ്യങ്ങൾ (ഫൊട്ടൊ കടപ്പാട്- എക്സ്)

ബൊഗോട്ട: കൊളംബിയയിൽ പ്രസിഡന്റ് സ്ഥാനാർഥിയ്ക്ക് നേരെ വധശ്രമം. മിഗ്വേൽ ഉറിബെയ്ക്കുനേരെയാണ് വധശ്രമം നടന്നത്. ശനിയാഴ്ച ഒരുപരിപാടിയിൽ പങ്കെടുത്തുകൊണ്ടിരിക്കെ മിഗ്വേലിന് തലയ്ക്ക് പിന്നിൽ വെടിയേൽക്കുകയായിരുന്നു. പരിക്കേറ്റ മിഗ്വേലിന്റെ നില ഗുരുതരമാണെന്നാണ് വിവരം. 

Advertisment

Also Read:യു.എസ്. സർക്കാരിൽ നിന്നുള്ള രാജിയ്ക്ക് പിന്നാലെ ട്രംപ്-മസ്‌ക് പോര് മുറുകുന്നു

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുന്നതിടയിൽ പിറകിൽ നിന്ന് വെടിവെക്കുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് മിഗ്വേലി.

Also Read:ഗാസയിൽ ഹമാസ് വിരുദ്ധ സംഘങ്ങൾക്ക് പിന്തുണ നൽകുന്നുണ്ട്; സ്ഥിരീകരിച്ച് ഇസ്രായേൽ

Advertisment

സംഭവത്തിന് പിന്നിൽ ഒരു കൗമാരക്കാരനാണെന്നാണ് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. ഇയാളെ അറസ്റ്റ് ചെയ്‌തെന്നും അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ ഇത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

Also Read:വ്യോമാക്രമണങ്ങളിൽ പ്രതികരണവുമായി യുക്രൈയ്ൻ; റഷ്യ അത് അർഹിക്കുന്നുവെന്ന് സെലൻസ്‌കി

സംഭവത്തിൽ കൊളംബിയൻ പ്രസിഡന്റ് ഗുസ്താലോ പെട്രോ അപലപിച്ചു. ഒരു വ്യക്തിയ്ക്ക് എതിരെയുള്ള ആക്രമണം അല്ലിതെന്നും ജനാധിപത്യത്തിനെതിരെയുള്ള ആക്രമമാണെന്നും അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ വർഷമാണ് മിഗ്വേൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. 2026-ലാണ് കൊളംബിയയിൽ തിരഞ്ഞെടുപ്പ്. പ്രചാരണ പ്രവർത്തനങ്ങളുമായി മിഗ്വേൽ മുന്നോട്ടുപോകുന്നതിനിടയിലാണ് ആക്രമണം.

Read More

അധികാരമേറ്റ് പത്ത് മാസത്തിന് ശേഷം ബംഗ്ലാദേശിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മുഹമ്മദ് യൂനുസ്

Columbia

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: