scorecardresearch

വ്യോമാക്രമണങ്ങളിൽ പ്രതികരണവുമായി യുക്രൈയ്ൻ; റഷ്യ അത് അർഹിക്കുന്നുവെന്ന് സെലൻസ്‌കി

സ്പൈഡേഴ്സ് വെബ് എന്ന് പേരിട്ട ഓപ്പറേഷനിൽ 117 ഡ്രോണുകളാണ് യുക്രെയ്ൻ ഉപയോഗിച്ചത്. റഷ്യൻ വ്യോമതാവളങ്ങളിൽ ഉണ്ടായിരുന്ന തന്ത്രപ്രധാനമായ ക്രൂയിസ് മിസൈൽ വാഹിനികൾ ആക്രമിക്കപ്പെട്ടുവെന്ന് സെലൻസ്‌കി പറഞ്ഞു

സ്പൈഡേഴ്സ് വെബ് എന്ന് പേരിട്ട ഓപ്പറേഷനിൽ 117 ഡ്രോണുകളാണ് യുക്രെയ്ൻ ഉപയോഗിച്ചത്. റഷ്യൻ വ്യോമതാവളങ്ങളിൽ ഉണ്ടായിരുന്ന തന്ത്രപ്രധാനമായ ക്രൂയിസ് മിസൈൽ വാഹിനികൾ ആക്രമിക്കപ്പെട്ടുവെന്ന് സെലൻസ്‌കി പറഞ്ഞു

author-image
WebDesk
New Update
Russia Ukraine Crisis, Zelensky

വ്‌ളാഡിമർ സെലൻസ്‌കി

കീവ്: റഷ്യൻ വ്യോമതാവളങ്ങൾക്കുനേരെ യുക്രെയ്ൻ നടത്തിയ ആക്രമണങ്ങളിൽ പ്രതികരണവുമായി പ്രസിഡന്റ് വ്‌ളാഡിമർ സെലൻസ്‌കി. ബുദ്ധിപരമായ നീക്കമായിരുന്നു അതെന്നും വ്യോമാക്രമണം റഷ്യ അർഹിക്കുന്നതാണെന്നും സെലൻസ്‌കി പറഞ്ഞു. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

Advertisment

Also Read:റഷ്യയിൽ യുക്രെയ്ന്റെ വൻ ഡ്രോണാക്രമണം; 40-ലധികം യുദ്ധവിമാനങ്ങൾ ആക്രമിച്ചതായി റിപ്പോർട്ട്

"റഷ്യയ്ക്കെതിരെ ബുദ്ധിപരമായ നീക്കമാണ് യുക്രെയ്ൻ നടത്തിയത്. യുക്രെയ്നെ ആക്രമിക്കാൻ റഷ്യ ഉപയോഗിച്ച ആയുധങ്ങൾ ഉൾപ്പെടെയുളള അവരുടെ സൈനിക കേന്ദ്രങ്ങൾ മാത്രം ലക്ഷ്യമിട്ടുളള ആക്രമണമായിരുന്നു അത്. ആക്രമണത്തിൽ റഷ്യയ്ക്ക് കാര്യമായ നഷ്ടങ്ങളുണ്ടായി. അത് പൂർണമായും ന്യായീകരിക്കാവുന്നതാണ്. അവർ അത് അർഹിക്കുന്നു"- സെലൻസ്‌കി എക്‌സിൽ കുറിച്ചു.

Also Read:യുക്രൈനെ ആക്രമിച്ച് റഷ്യ;21 പേർ കൊല്ലപ്പെട്ടു

സ്പൈഡേഴ്സ് വെബ് എന്ന് പേരിട്ട ഓപ്പറേഷനിൽ 117 ഡ്രോണുകളാണ് യുക്രെയ്ൻ ഉപയോഗിച്ചത്. റഷ്യൻ വ്യോമതാവളങ്ങളിൽ ഉണ്ടായിരുന്ന തന്ത്രപ്രധാനമായ ക്രൂയിസ് മിസൈൽ വാഹിനികൾ ആക്രമിക്കപ്പെട്ടുവെന്ന് സെലൻസ്‌കി പറഞ്ഞു."ഒന്നരവർഷം ആസൂത്രണം ചെയ്ത് കൃത്യമായി നടപ്പിലാക്കിയ ഓപ്പറേഷനാണിത്. ഒന്നരവർഷം മുൻപ് ഞാൻ അംഗീകാരം നൽകിയ ഒരു കാര്യം ഫലപ്രാപ്തിയിലെത്തുകയും റഷ്യയ്ക്ക് യുദ്ധവിമാനങ്ങളുൾപ്പെടെ വലിയ നാശനഷ്ടമുണ്ടാകുകയും ചെയ്തു എന്നത് ശരിക്കും സംതൃപ്തി തരുന്ന ഒരു കാര്യമാണ്. ഞങ്ങൾ ഈ പ്രവർത്തനം തുടരും"- സെലൻസ്‌കി വ്യക്തമാക്കി.

Advertisment

Also Read:റഷ്യയും യുക്രെയ്നും സമാധാനത്തിന് തൊട്ടരികിൽ; ട്രംപിൻ്റെ പങ്കിനെ പുകഴ്ത്തി വൈറ്റ് ഹൗസ്

ആക്രമണത്തിന് തൊട്ടുമുൻപ് റഷ്യ യുക്രെയ്നെ ആക്രമിക്കാൻ തയ്യാറെടുക്കുന്നുവെന്ന് ഇന്റലിജൻസ് വിവരം ലഭിച്ചിരുന്നുവെന്നും സെലൻസ്‌കി വ്യക്തമാക്കി. യുക്രെയ്ൻ ജനത വ്യോമാക്രമണ മുന്നറിയിപ്പുകൾ അവഗണിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Also Read:വെടിനിർത്തലിന് തയ്യാറായി യുക്രെയ്ൻ, റഷ്യയുടെ നിലപാട് ഉറ്റുനോക്കി ലോകരാജ്യങ്ങൾ

"ഇന്നലെ യുക്രെയ്നിൽ അഞ്ഞൂറോളം റഷ്യൻ ഡ്രോണുകളാണ് ആക്രമണം നടത്തിയത്. ഓരോ ആഴ്ച്ചയും അവർ ആക്രമണത്തിന് ഉപയോഗിക്കുന്ന യൂണിറ്റുകളുടെ എണ്ണം വർധിക്കുകയാണ്. ഇപ്പോൾ കലിബർ മിസൈലുകളും അവർ തയ്യാറാക്കിക്കഴിഞ്ഞു. ആരോടാണ് മത്സരിക്കുന്നതെന്ന് ഞങ്ങൾക്ക് കൃത്യമായി അറിയാം. ഏത് വിധേനയും ഞങ്ങൾ യുക്രെയ്നെയും യുക്രെയ്ൻ ജനതയെയും പ്രതിരോധിക്കും"- സെലൻസ്‌കി കൂട്ടിച്ചേർത്തു.

Read More

മസ്‌ക് സ്ഥിരമായി ലഹരി ഉപയോഗിക്കും; ആരോപണം ട്രംപ് ഭരണകൂടത്തിൽ നിന്ന രാജിവെച്ചതിന് പിന്നാലെ

Ukraine

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: