/indian-express-malayalam/media/media_files/2024/11/17/Gu6qGqyak7IQbBzqV4fZ.jpg)
യുക്രൈനെ ആക്രമിച്ച് റഷ്യ;21 പേർ കൊല്ലപ്പെട്ടു
കീവ്: ഞായറാഴ്ച രാവിലെ വടക്കൻ യുക്രൈനിലെ സുമിയിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടെന്നും 83 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും യുക്രൈൻ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ആക്രമണത്തിനെതിരെ അന്താരാഷ്ട്ര തലത്തിൽ കടുത്ത പ്രതികരണം ഉണ്ടാവണമെന്ന് യുക്രൈൻ പ്രധാനമന്ത്രി വ്ളാദിമിർ സെലൻസ്‌കി ആവശ്യപ്പെട്ടു. ഈ വർഷം യുക്രൈനിൽ നടന്നതിൽ ഏറ്റവും മാരകമായ ആക്രമണമായിരുന്നു ഇന്നത്തേത്.
അധാർമികർക്കു മാത്രമേ ഇത്തരത്തിൽ പ്രവർത്തിക്കാനും സാധാരണക്കാരുടെ ജീവനെടുക്കാനും സാധിക്കൂ എന്ന് സെലൻസ്‌കി സോഷ്യൽ മീഡിയയിൽ കുറിച്ചു. കത്തി നശിച്ച വാഹനങ്ങളും മരിച്ച മനുഷ്യരെയും കാണിക്കുന്ന ഒരു വിഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
ആക്രമണത്തിൽ കീവിൽ സ്ഥിതിചെയ്യുന്ന ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ ഗോഡൗണിൽ മിസൈൽ ആക്രമണം ഉണ്ടായി. ഇന്ത്യൻ വ്യവസായി രാജീവ് ഗുപ്തയുടെ ഉടമസ്ഥതയിലുള്ള ഫാർമസിയാണ് ആക്രമണത്തിൽ പൂർണമായി നശിച്ചത്. യുക്രൈനിലെ തന്നെ ഏറ്റവും വലിയ ഫാർമസികളിലൊന്നാണ് രാജീവ് ഗുപ്തയുടെ കുസും എന്ന സ്ഥാപനം. മിസൈൽ ആക്രമണത്തിൽ മരുന്നു ശേഖരം പൂർണമായും കത്തി നശിച്ചിട്ടുണ്ട്.
Read More
- കോളേജ് വിദ്യാർഥികളോട് ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ടു; തമിഴ്നാട് ഗവർണർ വീണ്ടും വിവാദത്തിൽ
- PNB Loan Fraud: പിഎൻബി വായ്പ തട്ടിപ്പ്: രത്നവ്യാപാരി മെഹുൽ ചോക്സി ബെൽജിയത്തിൽ അറസ്റ്റിൽ
- US Tariff War: പകരത്തിന് പകരം; അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് 125 ശതമാനം അധിക തീരുവ ചുമത്തി ചൈന
- ചൈനക്കെതിരെ തീരുവ 145 ശതമാനമാക്കി അമേരിക്ക
- Tahawwur Rana Case: മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതി; ആരാണ് തഹാവൂർ റാണ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.