/indian-express-malayalam/media/media_files/2025/04/14/wnSEhlsomeSKXrmlpUIX.jpg)
ആർ .എൻ. രവി
ചെന്നൈ: കോളജ് വിദ്യാർത്ഥികളോട് 'ജയ് ശ്രീറാം' എന്ന് വിളിക്കാൻ ആവശ്യപ്പെട്ട തമിഴ്നാട് ഗവർണർ ആർ എൻ രവിയുടെ നടപടി വിവാദത്തിൽ. ഗവർണർക്കെതിരെ നിരവധി രാഷ്ട്രീയ സാമൂഹ്യ സംഘടനകൾ രംഗത്തെത്തി. മതേതര തത്വങ്ങളും സത്യപ്രതിജ്ഞയും ലംഘിച്ച ആർ.എൻ. രവിയെ ഗവർണർ സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് വിദ്യാഭ്യാസ പ്രവർത്തകർ ആവശ്യപ്പെട്ടു.
മധുരയിലെ ഒരു സർക്കാർ എയ്ഡഡ് കോളജ് സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ്, ഗവർണർ വിദ്യാർത്ഥികളോട് 'ജയ് ശ്രീറാം' എന്ന് മൂന്ന് തവണ വിളിക്കാൻ ആവശ്യപ്പെട്ടത്. ഇതേത്തുടർന്ന് ചില വിദ്യാർത്ഥികൾ ഇതേറ്റു വിളിക്കുകയും ചെയ്തു. പ്രസംഗത്തിൽ ഡിഎംകെയെയും സംസ്ഥാന സർക്കാരിനെയും ഗവർണർ രൂക്ഷമായി വിമർശിച്ചിരുന്നു.
ഗവർണറുടെ പ്രവൃത്തി രാജ്യത്തെ മതനിരപേക്ഷ മൂല്യങ്ങൾക്കെതിരാണെന്ന് ആരോപിച്ച് ഡിഎംകെ രംഗത്തെത്തി. ഭരണഘടനയെ ലംഘിക്കാനാണ് ഗവർണറുടെ ശ്രമം. ഗവർണർ ഒരു ആർഎസ്എസ് വക്താവാണെന്നും ഡിഎംകെ വക്താവ് ധരണീധരൻ ആരോപിച്ചു. ഗവർണർ മതനേതാവിനെപ്പോലെ പെരുമാറുന്നുവെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് എം.എൽ.എ ആസാൻ മൗലാനയും രംഗത്തെത്തിയിട്ടുണ്ട്.
ഭരണഘടന പാലിക്കുന്നതിലും അതിന്റെ ആദർശങ്ങളെയും സ്ഥാപനങ്ങളെയും ബഹുമാനിക്കുന്നതിലും രവി പരാജയപ്പെട്ടുവെന്ന് സ്റ്റേറ്റ് പ്ലാറ്റ്ഫോം ഫോർ കോമൺ സ്‌കൂൾ സിസ്റ്റം തമിഴ്നാട് പറഞ്ഞു. ഭരണഘടനയുടെ പ്രകാരം ഗവർണറുടെ സത്യപ്രതിജ്ഞ മനഃപൂർവ്വം ലംഘിച്ചതിന് രവിയെ തമിഴ്നാട് ഗവർണർ സ്ഥാനത്ത് നിന്ന് ഉടൻ പുറത്താക്കണമെന്ന് എസ്.പി.സി.എസ്.എസ്.ടി.എൻ ജനറൽ സെക്രട്ടറി പി.ബി പ്രിൻസ് ഗജേന്ദ്ര ബാബു പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Read More
- PNB Loan Fraud: പിഎൻബി വായ്പ തട്ടിപ്പ്: രത്നവ്യാപാരി മെഹുൽ ചോക്സി ബെൽജിയത്തിൽ അറസ്റ്റിൽ
- US Tariff War: പകരത്തിന് പകരം; അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് 125 ശതമാനം അധിക തീരുവ ചുമത്തി ചൈന
- ചൈനക്കെതിരെ തീരുവ 145 ശതമാനമാക്കി അമേരിക്ക
- Tahawwur Rana Case: മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതി; ആരാണ് തഹാവൂർ റാണ?
- Tahawwur Rana: തഹാവൂർ റാണയെ ഇന്ത്യയിൽ എത്തിച്ചു; ഡൽഹിയിൽ കനത്ത സുരക്ഷ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.