scorecardresearch

Tahawwur Rana: തഹാവൂർ റാണയെ ഇന്ത്യയിൽ എത്തിച്ചു; ഡൽഹിയിൽ കനത്ത സുരക്ഷ

Tahawwur Rana: മുംബൈ ആക്രമണത്തിന്റെ പ്രധാന ഗൂഢാലോചനക്കാരിൽ ഒരാളായ പാകിസ്ഥാൻ ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്ലിയുമായി തഹാവൂർ റാണയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു

Tahawwur Rana: മുംബൈ ആക്രമണത്തിന്റെ പ്രധാന ഗൂഢാലോചനക്കാരിൽ ഒരാളായ പാകിസ്ഥാൻ ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്ലിയുമായി തഹാവൂർ റാണയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
tahavur rana

തഹാവൂർ റാണയെ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറി

Tahawwur Rana: ന്യൂയോർക്ക്: മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരൻ തഹാവൂർ റാണയെ ഇന്ത്യയിൽ എത്തിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് റാണയെ ഡൽഹിയിൽ എത്തിച്ചത്. റാണയെ തീഹാർ ജയിലിൽ പാർപ്പിക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം. ഇതിന്റെ ഭാഗമായി തീഹാർ ജയിലിന്റെ സുരക്ഷ വർധിപ്പിച്ചു.

Advertisment

ഇന്ത്യയ്ക്ക് കൈമാറുന്നത് തടയണമെന്ന തഹാവൂർ റാണയുടെ അപ്പീൽ നേരത്തെ യുഎസ് സുപ്രീം കോടതി തള്ളിയിരുന്നു. ഇന്ത്യയിൽ പീഡിപ്പിക്കപ്പെടുമെന്നായിരുന്നു റാണ ഹർജിയിൽ ആരോപിച്ചിരുന്നത്. പാകിസ്ഥാൻ വംശജനായ കനേഡിയൻ പൗരനായ 64 കാരനായ റാണയെ ലോസ് ഏഞ്ചൽസിലെ മെട്രോപൊളിറ്റൻ തടങ്കൽ കേന്ദ്രത്തിലാണ് അമേരിക്ക പാർപ്പിച്ചിരുന്നത്. 

ഇന്ത്യയ്ക്ക് കൈമാറാനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് തഹാവൂർ റാണ, ഫെബ്രുവരിയിൽ അടിയന്തര അപേക്ഷ നൽകിയിരുന്നെങ്കിലും കഴിഞ്ഞ മാസം അതു തള്ളിയിരുന്നു. ഇതേത്തുടർന്നാണ് റാണ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്. സുപ്രീംകോടതി വിധിയോടെ റാണെയെ ഇന്ത്യക്ക് കൈമാറുന്ന നടപടികൾ അമേരിക്ക ഊർജ്ജിതമാക്കിയത്. 

മുംബൈ ആക്രമണത്തിന്റെ പ്രധാന ഗൂഢാലോചനക്കാരിൽ ഒരാളായ പാകിസ്ഥാൻ ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്ലിയുമായി തഹാവൂർ റാണയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. റാണയെ കൈമാറണമെന്ന് ഇന്ത്യ വർഷങ്ങളായി ആവശ്യപ്പെട്ടു വരികയാണ്.

Advertisment

2018 ഓഗസ്റ്റിൽ ഇന്ത്യ തഹാവൂർ റാണയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ യുഎസ് സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് റാണെയെ ഇന്ത്യയ്ക്ക് കൈമാറുമെന്നും, അയാൾ നിയമനടപടി നേരിടണമെന്നും യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പറഞ്ഞിരുന്നു.

Read More

Mumbai Terrorist Attack Terrorists Attack

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: