scorecardresearch

US Tariff War: ചൈനക്കെതിരെ തീരുവ 145 ശതമാനമാക്കി അമേരിക്ക

US Tariff War: ചൈന 84 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് അമേരിക്കയുടെ നടപടി.യുഎസ് ഉൽപന്നങ്ങളുടെ തീരുവ 34 ശതമാനത്തിൽ നിന്നാണ് 84 ശതമാനമാക്കി ചൈന ഉയർത്തിയത്

US Tariff War: ചൈന 84 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് അമേരിക്കയുടെ നടപടി.യുഎസ് ഉൽപന്നങ്ങളുടെ തീരുവ 34 ശതമാനത്തിൽ നിന്നാണ് 84 ശതമാനമാക്കി ചൈന ഉയർത്തിയത്

author-image
WebDesk
New Update
us-china tariff war

ചൈനക്കെതിരെ തീരുവ 145 ശതമാനമാക്കി അമേരിക്ക

US Tariff War: ന്യൂയോർക്ക്: ചൈനക്കെതിരെ അമേരിക്കൻ തീരുവ 145 ശതമാനമെന്ന് വ്യക്തമാക്കി അമേരിക്ക.ചൈനയുമായി അമേരിക്ക ചർച്ചയ്ക്ക് തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്‍റ്  ഡൊണാൾഡ് ട്രംപ് പറഞ്ഞു. എന്നാൽ, ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ച് ചൈന ആദ്യം വരണമെന്നും ട്രംപ് വ്യക്തമാക്കി.

Advertisment

ചൈന 84 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് അമേരിക്കയുടെ നടപടി.യുഎസ് ഉൽപന്നങ്ങളുടെ തീരുവ 34 ശതമാനത്തിൽ നിന്നാണ് 84 ശതമാനമാക്കി ചൈന ഉയർത്തിയത്. ഇതോടെയാണ് ട്രംപ് ചൈനയ്ക്ക് മേല്‍ അധിക തീരുവ ഏര്‍പ്പെടുത്തിയത്.

അതേസമയം, ട്രംപിന്‍റെ നടപടികൾക്കെതിരെ ഏതറ്റം വരെയും പോകുമെന്നാണ് ചൈനയുടെ നിലപാട്. ഇതോടെ യുഎസ് ഓഹരി വിപണികൾ കീഴ്മേൽ മറിഞ്ഞു. ചൈന ഒഴികെയുള്ള രാജ്യങ്ങൾക്ക് മേൽ ചുമത്തിയ അധിക തീരുവ പ്രഖ്യാപനം ട്രംപ് മരവിപ്പിച്ചതോടെ ഇന്നലെ അമേരിക്കൻ ഓഹരി വിപണി കുതിച്ചുയർന്നിരുന്നു. ട്രംപിൻ്റെ പുതിയ തീരുമാനത്തിൻ്റെ പ്രതിഫലനം ഇന്ത്യയിലടക്കമുള്ള ഓഹരി സൂചികകളിലും പ്രതിഫലിച്ചിരുന്നു. ചൈന ഒഴികെയുള്ള അറുപതോളം രാജ്യങ്ങൾക്കായിരുന്നു ഡോണൾഡ് ട്രംപിന്റെ ഇളവ്.

പ്രതികാരച്ചുങ്കം ചുമത്തിയ രാജ്യങ്ങളെ പരിഹസിച്ച് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നേരത്തെ രംഗത്ത് വന്നിരുന്നു. തന്നോട് ചർച്ച നടത്താൻ ശ്രമിക്കുന്ന രാജ്യങ്ങൾ, എന്തിനും തയ്യാറാണെന്ന് ട്രംപ് പ്രതികരിച്ചിരുന്നു. ഒത്തു തീ‍ർപ്പിലെത്താൻ രാജ്യങ്ങൾ വിളിച്ചു കെഞ്ചുകയാണെന്നും ട്രംപ് പറഞ്ഞിരുന്നു.

Read More

Advertisment
China Donald Trump

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: