/indian-express-malayalam/media/media_files/2025/06/01/kp2t4xuwZb1psEjjbb7w.jpg)
ഫയൽ ഫൊട്ടോ
മോസ്‌ക്കോ: റഷ്യൻ വ്യോമതാവളങ്ങൾക്കുനേരെ യുക്രെയ്ന്റെ വൻ ഡ്രോണാക്രമണം. റഷ്യയുടെ നാല്പതിലധികം യുദ്ധവിമാനങ്ങൾ ആക്രമിച്ചതായി യുക്രെയ്ൻ സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ടു ചെയ്തു.
യുക്രെയ്ന്റെ എസ്‌ബിയു സുരക്ഷാ ഏജൻസിയാണ് ആക്രമണം നടത്തിയതെന്ന് പേരു വെളിപ്പെടുത്തത്ത ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഒരേസമയം 4 റഷ്യൻ സൈനിക വ്യോമതാവളങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായാണ് വിവരം.
Read More: റഫയിൽ ഇസ്രായേൽ ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടു
യുക്രെയ്നെ ആക്രമിക്കാൻ റഷ്യ പ്രധാനമായി ഉപയോഗിക്കാറുള്ള ദീർഘദൂര യുദ്ധവിമാനങ്ങളായ ടിയു-95, ടിയു-22 എന്നിവ ഉൾപ്പെടെ റഷ്യയുടെ നിരവധി യുദ്ധവിമാനങ്ങളെ ആക്രമിച്ചതായി ഉദ്യോഗസ്ഥൻ പറഞ്ഞു. വിമാനങ്ങൾ കത്തിയമരുന്നതായി കാണിക്കുന്ന വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.
Ukraine conducted a major drone attack hitting over 40 Russian military aircraft on Sunday.
— Paul A. Szypula 🇺🇸 (@Bubblebathgirl) June 1, 2025
“Rows of Russian strategic and nuclear bombers burning.”
This was thousands of miles from the frontline.
Some are calling this Russia’s Pearl Harbor. pic.twitter.com/UefJYXs502
Also Read:ട്രംപ് ഭരണകൂടത്തിൽ നിന്ന് എലോൺ മസ്‌ക് പടിയിറങ്ങി
യുദ്ധം ആരംഭിച്ചതിനുശേഷം റഷ്യയ്ക്കുനേരെ യുക്രെയ്ൻ നടത്തുന്ന ഏറ്റവും വലിയ ഡ്രോണാക്രമണങ്ങളിലൊന്നാണിത്. പലപ്പോഴും റഷ്യയ്ക്കുനേരെ മിസൈലുകളെക്കാൾ കൂടുതലായി ഡ്രോണാക്രമണങ്ങളണ് യുക്രെയ്ൻ നടത്തിവരുന്നത്. റഷ്യയിലെ സൈനിക, ഇന്ധന കേന്ദ്രങ്ങൾക്കുനേരെ നടന്ന മുൻ ആക്രമണങ്ങളിലും ഇതേ ഡ്രോണുകൾ യുക്രെയ്ൻ ഉപയോഗിച്ചിട്ടുണ്ട്.
Read More: പാർട്ടിയിൽ നിന്നും കുടുംബത്തിൽ നിന്നും പുറത്താക്കിയ തീരുമാനം അംഗീകരിക്കുന്നു: തേജ് പ്രതാപ് യാദവ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.