/indian-express-malayalam/media/media_files/2025/03/01/SFQIQCYqrcfC0HhpCAa0.jpg)
ഫയൽ ചിത്രം
റിയാദ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ താൽക്കാലിക വെടിനിർത്തലിന് കളമൊരുങ്ങുന്നു. മോസ്കോ കരാറിന്റെ അടിസ്ഥാനത്തിൽ 30 ദിവസത്തെ വെടിനിർത്തൽ നടപ്പിലാക്കാൻ ഉക്രെയ്ൻ സന്നദ്ധത അറിയിച്ചു. സൗദി അറേബ്യയിൽ യുഎസും യുക്രെയ്ൻ ഉദ്യോഗസ്ഥരും തമ്മിൽ നടന്ന ഉന്നതതല ചർച്ചകൾക്ക് ശേഷമാണ് പ്രഖ്യാപനം. ഇതോടെ യുക്രെയ്ന് നൽകിയിരുന്ന സൈനികസഹായം പുനഃസ്ഥാപിക്കുമെന്നും ഇന്റലിജൻസ് വിവരങ്ങൾ കൈമാറുന്നത് നിർത്തിവച്ച നടപടി പിൻവലിക്കുമെന്നും അമേരിക്ക പ്രഖ്യാപിച്ചു.
വെടിനിർത്തലിന് യുക്രെയ്ൻ സമ്മതം അറിയിച്ചിട്ടുണ്ടെങ്കിലും വിഷയത്തിൽ റഷ്യയുടെ നിലപാട് നിർണായകമാണ്. ഇതുവരെ, റഷ്യ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. റഷ്യൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുമെന്നും ഒരു കരാറിൽ എത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും യുഎസ് പ്രഡിസന്റ് ഡൊണാൾഡ് ട്രംപ് ഇന്നലെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് മോസ്കോയിലേക്ക് പോയി റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനെ നേരിട്ട് കണ്ട് കരാറിനെക്കുറിച്ച് സംസാരിക്കുമെന്നാണ് സൂചന. ട്രംപ് ഈ ആഴ്ച അവസാനം റഷ്യൻ പ്രസിഡന്റുമായി സംസാരിക്കുമെന്നും റിപ്പോർട്ടുണ്ട്. റഷ്യ നിര്‍ദേശം അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ പറഞ്ഞു.
ആഗോള നേതാക്കളും വെടിനിർത്തൽ കരാർ സ്വാഗതം ചെയ്തു. യുക്രെയ്നിലെ സമാധാനത്തിനുള്ള നിർണായക നിമിഷമാണിതെന്ന് യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു. ഇതൊരു സുപ്രധാന നിമിഷമാണ്, സമാധാനം ഉറപ്പാക്കാനുള്ള ശ്രമങ്ങൾ ഉണ്ടാവണം. യുദ്ധം അവസാനിപ്പിക്കാൻ റഷ്യ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സ്റ്റാർമർ പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.