/indian-express-malayalam/media/media_files/2025/06/13/6MGLTdTjdzTFFjfkXz0P.jpg)
ആയത്തൊള്ള അലി ഖമേനി
Israel-Iran conflict: ടെഹ്‌റാൻ: ഇസ്രായേലിന് കഠിനമായ ശിക്ഷ നൽകുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി. ഇറാനുനേരെയുള്ള ഇസ്രായേലിന്റെ വ്യോമാക്രമണത്തിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം. ഇസ്രായേൽ സ്വയം കയപേറിയതും വേദനാജനകവുമായി വിധി നിർണയിച്ചിരിക്കുകയാണെന്നും അത് അവർക്ക് ലഭിക്കുമെന്നും ഖമേനി മുന്നറിയിപ്പ് നൽകി. ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാനിലെ ഉന്നത ഉദ്യോഗസ്ഥരടക്കം കൊല്ലപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഖമേനിയുടെ പ്രതികരണം.
Also Read:ഇറാനിൽ കനത്ത വ്യോമാക്രമണവുമായി ഇസ്രായേൽ; ഉന്നത ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
കനത്ത വ്യോമാക്രമണമാണ് ഇസ്രായേൽ ഇറാന്റെ തലസ്ഥാനമായ തെഹ്‌റാനിൽ നടത്തിയത്. ഇറാൻ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരും ആണവ ശാസ്ത്രജ്ഞരും അടക്കമുള്ളവർ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ഇറാനിലെ റെവല്യൂഷണറി ഗാർഡ് മേധാവി ഹുസൈൻ സലാമി കൊല്ലപ്പെട്ടതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു. സലാമിയെ കൂടാതെ മുതിർന്ന നിരവധി നേതാക്കൾ കൊല്ലപ്പെട്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അറ്റോമിക് എനർജി ഓർഗനൈസേഷന്റെ മുൻ മേധാവി ഫെറെയ്ദൗൻ അബ്ബാസിയും തെഹ്റാനിലെ ഇസ്ലാമിക് ആസാദ് സർവകലാശാലയിലെ പ്രസിഡന്റ് മുഹമ്മദ് മെഹ്ദി തെഹ്റാഞ്ചിയും കൊല്ലപ്പെട്ടെന്നും ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം അമേരിക്കയും ഇസ്രയേലും ആക്രമണത്തിൽ വലിയ വില നൽകേണ്ടി വരുമെന്ന് ഇറാന്റെ സായുധ സേന വക്താവ് അബോൽഫസൽ ഷെകാർച്ചി പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
Also Read:അഹമ്മദാബാദ് വിമാനാപകടം; ടേക്ക് ഓഫ് സമയത്തെ അപകടത്തിന് കാരണങ്ങൾ ? എന്തൊക്കെ
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഉപദേശകൻ അലി ഷാംഖാനിക്ക് ആക്രമണത്തിൽ ഗുരുതര പരിക്കുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം നതാൻസ് ആണവ കേന്ദ്രത്തിൽ പുതിയ ആക്രമണം നടന്നതായാണ് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ സൂചിപ്പിക്കുന്നത്. ആറ് സൈനിക കേന്ദ്രങ്ങളാണ് ആകെ ആക്രമിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം.
വിമാനങ്ങൾ വഴിതിരിച്ചു വിട്ടു
ഇറാനുനേരെയുള്ള ആക്രമണം ഇസ്രായേൽ സ്ഥിരീകരിച്ചിട്ടുണ്ട്.ഇറാന് നേരെയുള്ള ആദ്യഘട്ട ആക്രമണം ഇസ്രയേലിന്റെ എയർ ഫോഴ്സ് ജെറ്റുകൾ നടത്തിയെന്ന് ഇസ്രയേൽ പ്രതിരോധ സേന എക്സിൽ വ്യക്തമാക്കി.
Also Read:എങ്ങനെ രക്ഷപ്പെട്ടെന്ന് അറിയില്ല: പുതുജീവിതത്തിലേക്ക് വിശ്വാസ് കുമാർ രമേശ്
ഇറാനിലെ ആണവ കേന്ദ്രങ്ങളും സൈനിക കേന്ദ്രങ്ങളുമാണ് ഇസ്രയേൽ ആക്രമിച്ചത്. ഇറാന്റെ കയ്യിലുള്ള ആയുധങ്ങൾ ഇസ്രയേലിനും ലോകത്തിനും ഭീഷണിയാണെന്നാണ് ഐഡിഎഫ് പറയുന്നത്. തങ്ങളുടെ പൗരന്മാരുടെ സുരക്ഷയ്ക്ക് ഇതല്ലാതെ മറ്റ് മാർഗമില്ലെന്ന് ഐഡിഎഫ് പറഞ്ഞു. ഇറാൻ ഭരണകൂടം ഇസ്രയേലിനെതിരെ നടത്തുന്ന ആക്രമണത്തിനുള്ള പ്രത്യാക്രമണമാണ് നടത്തിയതെന്നും ഐഡിഎഫ് പറയുന്നു.
തിരിച്ചടി മുൻകൂട്ടി കണ്ട് ഇസ്രയേലിൽ നിലവിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട് ജെറുസലേമിൽ സൈറണുകൾ മുഴങ്ങി.
അതേസമയം സംഭവത്തിൽ അമേരിക്ക പ്രതികരിച്ചു. ഇറാനെതിരെ ഏകപക്ഷീയമായ നടപടിയാണ് ഇസ്രയേൽ സ്വീകരിച്ചതെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. ഇറാനെതിരായ ആക്രമണത്തിൽ തങ്ങൾ പങ്കെടുത്തില്ലെന്നും മേഖലയിലെ അമേരിക്കൻ സൈന്യത്തെ സംരക്ഷിക്കലാണ് മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു.
"തങ്ങളുടെ സുരക്ഷയ്ക്ക് ഈ നടപടി ആവശ്യമാണെന്ന് ഇസ്രയേൽ ഞങ്ങളോട് പറഞ്ഞു. ഞങ്ങളുടെ സേനകളെ രക്ഷിക്കാനുള്ള എല്ലാ നടപടികളും പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഭരണകൂടവും സ്വീകരിച്ചിട്ടുണ്ട്. ഇറാൻ അമേരിക്കൻ താൽപര്യങ്ങളെയോ ഉദ്യോഗസ്ഥരെയോ ലക്ഷ്യം വെക്കരുത്"- അദ്ദേഹം പറഞ്ഞു.
അതേസമയം, ഇറാനിലെ ഇസ്രായേൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, ഇറാനിലെ ഇന്ത്യൻ പൗരൻമാർക്ക് ജാഗ്രതാനിർദേശം നൽകി. സുരക്ഷാ പ്രോട്ടോക്കോളുകൾ അനുസരിക്കണമെന്നും അനാവശ്യ യാത്ര ഒഴിവാക്കണമെന്നും ഇറാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Read More
ഗാസയിൽ ഹമാസ് വിരുദ്ധ സംഘങ്ങൾക്ക് പിന്തുണ നൽകുന്നുണ്ട്; സ്ഥിരീകരിച്ച് ഇസ്രായേൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.