scorecardresearch

Israel-Iran conflict: വിമാന യാത്രികരെ പ്രതിസന്ധിയിലാക്കി ഇറാൻ-ഇസ്രായേൽ സംഘർഷം, ടിക്കറ്റ് നിരക്കും യാത്രാസമയവും കൂടും

ഇതോടെ ഇന്ത്യയിൽ നിന്ന് യൂറോപ്പിലേക്കുള്ള വിമാന സർവീസുകളുടെ ദൈർഘ്യം വർധിക്കും. ഏപ്രിൽ 24 ന് പാക്കിസ്ഥാൻ ഇന്ത്യൻ വിമാനക്കമ്പനികൾക്ക് വ്യോമാതിർത്തി അടച്ചതിനു തൊട്ടുപിന്നാലെയാണ് എയർ ഇന്ത്യ ഇറാന് മുകളിലൂടെ പറക്കാൻ തുടങ്ങിയത്

ഇതോടെ ഇന്ത്യയിൽ നിന്ന് യൂറോപ്പിലേക്കുള്ള വിമാന സർവീസുകളുടെ ദൈർഘ്യം വർധിക്കും. ഏപ്രിൽ 24 ന് പാക്കിസ്ഥാൻ ഇന്ത്യൻ വിമാനക്കമ്പനികൾക്ക് വ്യോമാതിർത്തി അടച്ചതിനു തൊട്ടുപിന്നാലെയാണ് എയർ ഇന്ത്യ ഇറാന് മുകളിലൂടെ പറക്കാൻ തുടങ്ങിയത്

author-image
WebDesk
New Update
air india, ai flight hit by bird, plane bird collision, pune to delhi air india flight, ai 853 pune to delhi flight, delhi domestic airport, indian express

ഇറാൻ വ്യോമാതിർത്തി അടച്ചത് വിമാനക്കമ്പനികൾക്ക് തിരിച്ചടിയായി

ടെഹ്‌റാൻ: ഇറാൻ-ഇസ്രായേൽ സംഘർഷത്തിനുപിന്നാലെ ഇറാൻ വ്യോമാതിർത്തി അടച്ചത് വിമാനക്കമ്പനികൾക്ക് തിരിച്ചടിയായി. പല വിമാന കമ്പനികളുടെയും സർവീസുകൾ തിരിച്ചുവിടേണ്ടതായി വരും. ഇതോടെ ഇന്ത്യയിൽ നിന്ന് യൂറോപ്പിലേക്കുള്ള വിമാന സർവീസുകളുടെ ദൈർഘ്യം വർധിക്കും. യൂറോകൺട്രോൾ പ്രകാരം, വെള്ളിയാഴ്ച ഇതുവരെ യൂറോപ്പിലേക്കും തിരിച്ചുമുള്ള ഏകദേശം 1,800 വിമാനങ്ങളെ വ്യോമാതിർത്തി അടച്ചത് ബാധിച്ചിട്ടുണ്ട്. ഇതിൽ ഏകദേശം 650 റദ്ദാക്കിയ വിമാനങ്ങളും ഉൾപ്പെടുന്നു.

Advertisment

ഇറാനിലൂടെ യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കും വിമാന സർവീസുകൾ നടത്തുന്ന എയർ ഇന്ത്യ, ന്യൂയോർക്ക്, വാൻകൂവർ, ചിക്കാഗോ, ലണ്ടൻ എന്നിവിടങ്ങളിൽ നിന്നുള്ളവ ഉൾപ്പെടെ നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിടുകയോ പുറപ്പെട്ട സ്ഥലത്തേക്ക് തിരിച്ചയക്കുകയോ ചെയ്തതായി പറഞ്ഞു.

Also Read: ഇറാൻ- ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്നു; മിസൈൽ ആക്രമണത്തിൽ നിരവധി മരണം

ഞങ്ങൾ സ്ഥിതിഗതികൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇറാൻ വ്യോമാതിർത്തി അടച്ചതിനെ തുടർന്ന് ടെക്നിക്കൽ സ്റ്റോപ്പുകൾ വേണ്ടി വരുമെന്ന് എയർ ഇന്ത്യയുടെ വൃത്തങ്ങൾ വെള്ളിയാഴ്ച അറിയിച്ചു. ടിക്കറ്റ് റദ്ദാക്കുകയോ അല്ലെങ്കിൽ സൗജന്യ റീഷെഡ്യൂളിംഗ് തിരഞ്ഞെടുക്കുന്നവർക്കോ റീഫണ്ട് വാഗ്‌ദാനം ചെയ്തിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.

Advertisment

ഏപ്രിൽ 24 ന് പാക്കിസ്ഥാൻ ഇന്ത്യൻ വിമാനക്കമ്പനികൾക്ക് വ്യോമാതിർത്തി അടച്ചതിനു തൊട്ടുപിന്നാലെയാണ് എയർ ഇന്ത്യ ഇറാന് മുകളിലൂടെ പറക്കാൻ തുടങ്ങിയത്. പാക്കിസ്ഥാനും ഇറാനും വ്യോമാതിർത്തി അടച്ചിട്ടിരിക്കുന്നതിനാൽ, മധ്യേഷ്യയിലെത്താൻ ഇന്ത്യൻ വിമാനക്കമ്പനികൾക്ക് ദൂരം കൂടിയ റൂട്ടുകൾ ഉപയോഗിക്കേണ്ടിവരും. ഇത് ടിക്കറ്റ് വർധനവിനും ഇടയാക്കിയേക്കും.

വിമാന സർവീസുകൾ റദ്ദാക്കിയ മറ്റു കമ്പനികൾ

ജൂൺ 15 വരെ ഇറാഖ്, ജോർദാൻ, ലെബനൻ, ഇറാൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ റദ്ദാക്കിയതായി മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ എമിറേറ്റ്‌സ് അറിയിച്ചു. വെള്ളിയാഴ്ച ഷെഡ്യൂൾ ചെയ്‌ത നിരവധി വിമാനങ്ങളും ശനിയാഴ്ച ടെഹ്‌റാനിലേക്കുള്ള വിമാനവും റദ്ദാക്കിയതായി എയർലൈനിന്റെ വെബ്‌സൈറ്റിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇറാൻ, ഇറാഖ്, ജോർദാൻ, റഷ്യ, അർമേനിയ, ഉസ്ബെക്കിസ്ഥാൻ, അസർബൈജാൻ, ജോർജിയ, കസാക്കിസ്ഥാൻ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി റദ്ദാക്കുന്നതായി എയർ അറേബ്യ അറിയിച്ചു.

Also Read: എല്ലാം അവസാനിക്കും മുൻപ് ഉടമ്പടിക്ക് തയാറാകണം; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

ഇറാനിലേക്കും ഇറാഖിലേക്കും ഉള്ള വിമാന സർവീസുകൾ താൽക്കാലികമായി റദ്ദാക്കിയതായി ഖത്തർ എയർവേയ്‌സ് അറിയിച്ചു. ജൂൺ 14 വരെ ഡമാസ്കസിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കുമെന്നും ഖത്തർ എയർവേയ്‌സ് അറിയിച്ചു. അബുദാബിക്കും ടെൽ അവീവിനും ഇടയിലുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കിയതായും മറ്റ് നാല് വിമാനങ്ങൾ വൈകിയായിരിക്കും പുറപ്പെടുകയെന്നും യുണൈറ്റഡ് അറബ് എമിറേറ്റിന്റെ വിമാനക്കമ്പനികളിലൊന്നായ എത്തിഹാദ് എയർവേയ്‌സ് അറിയിച്ചു.

അമാൻ, ബെയ്റൂട്ട്, ഡമാസ്കസ്, ഇറാൻ, ഇസ്രായേൽ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ നിർത്തിവച്ചതായും മറ്റ് നിരവധി വിമാനങ്ങൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ പുറപ്പെടുന്ന വിമാനത്താവളങ്ങളിലേക്ക് തിരികെ വിളിക്കുകയോ ചെയ്തതായും ഫ്ലൈദുബായ് അറിയിച്ചു.

Read More

Iran Israel

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: