/indian-express-malayalam/media/media_files/2025/06/15/VQa8OAB6cBnzhafePypn.jpg)
ഇസ്രായേലിലേക്ക് മിസൈൽ ആക്രമണം നടത്തിയെന്ന് ഹൂത്തികൾ
Israel-Iran Conflict: ടെൽഅവീവ്: ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷം. ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവിലേക്ക് മിസൈൽ ആക്രമണം നടത്തിയെന്ന് അവകാശവാദവുമായി ഹൂതികൾ രംഗത്തെത്തി. ടെൽ അവീവിലെ ജാഫയിൽ ബാലിസ്റ്റിക് മിസൈലൽ ആക്രമണം നടത്തിയെന്നാണ് ഹൂതികളുടെ അവകാശവാദം. എന്നാൽ ഇസ്രായേൽ സൈന്യം ഇത് നിഷേധിച്ചു.
Also Read:സംഘർഷം അതിരൂക്ഷം; തിരിച്ചടിച്ച് ഇറാൻ; ഇസ്രായേലിൽ മിസൈൽ വർഷം
അതേസമയം, ശനിയാഴ്ച രാത്രി, ടെഹ്റാനിലെ പ്രധാന എണ്ണപാടത്തും കേന്ദ്ര എണ്ണ ശുദ്ധീകരണശാലയും ഇസ്രായേൽ ആക്രമണം നടത്തി. ഇറാനിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലകളിൽ ഒന്നായ ഷഹർ റേയിലാണ് ഇസ്രായേൽ ആക്രമണം നടത്തിയതെന്ന് ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.ഇതിനുപിന്നാലെ ഇസ്രായേലിലെ ബാറ്റ് യാമിലും റെഹോവോട്ടിലും ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ എഴു പേർ കൊല്ലപ്പെടുകയും നൂറിലേറെ ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചതായി സിഎൻഎൻ റിപ്പോർട്ടു ചെയ്തു.
Also Read:'ടെഹ്‌റാൻ കത്തിയെരിയും;' ഇറാന് മുന്നറിയിപ്പുമായി ഇസ്രായേൽ
ഞായറാഴ്ച പുലർച്ചെ ഇസ്രായേലിലുടനീളം സൈറണുകൾ മുഴങ്ങിയതായും വടക്കൻ, മധ്യ ഇസ്രായേലിലെ ജനങ്ങളോട് ഷെൽട്ടറുകളിലേക്ക് മാറാൻ നിർദ്ദേശിച്ചതായും റിപ്പോർട്ടുണ്ട്. ആക്രമണത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നതായി ഇസ്രായേൽ ഫയർ ആൻഡ് റെസ്ക്യൂ സർവീസ് അറിയിച്ചു.
Also Read:വിമാന യാത്രികരെ പ്രതിസന്ധിയിലാക്കി ഇറാൻ-ഇസ്രായേൽ സംഘർഷം, ടിക്കറ്റ് നിരക്കും യാത്രാസമയവും കൂടും
ഇറാൻ ആക്രമണം തുടർന്നാൽ ടെഹ്‌റാൻ കത്തിയെരിയുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് ഇന്നലെ മുന്നറിയിപ്പു നൽകിയിരുന്നു. ഇസ്രായേലിനു നേരേയുള്ള ആക്രമണങ്ങൾ താടയാൻ നീക്കം നടത്തരുതെന്ന് അമേരിക്കയ്ക്കും ബ്രിട്ടനും ഫ്രാന്‍സിനും ഇറാനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇസ്രയേലിനെ സഹായിക്കുകയാണെങ്കില്‍ മേഖലയിലുള്ള യുഎസ്, യുകെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ സൈനികത്താവളങ്ങളും കപ്പലുകളും ആക്രമിക്കുമെന്നും ഇറാന്‍ വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
വ്യാഴാഴ്ച രാത്രി ഇറാനിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയതോടെയാണ് സംഘർഷങ്ങൾക്ക് തുടക്കമായത്. ആക്രമണത്തിൽ ഇറാൻ സേനാമേധാവി മുഹമ്മദ് ബാഗേരി ഉൾപ്പെടെ സൈന്യത്തിലെ ഉന്നത തലവൻമാരും രാജ്യത്തെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയുടെ മുഖ്യ ഉപദേഷ്ടാവും 6 ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടിരുന്നു. ഇറാനിൽ വ്യാഴാഴ്ച രാത്രി ഉണ്ടായ ആക്രമണത്തിൽ ഏകദേശം 78 പേർ കൊല്ലപ്പെട്ടതായാണ് വിവരം.
Read More
എല്ലാം അവസാനിക്കും മുൻപ് ഉടമ്പടിക്ക് തയാറാകണം; ഇറാന് മുന്നറിയിപ്പുമായി ട്രംപ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.