scorecardresearch

Israel-Iran Conflict: ഇറാന് പിന്നാലെ ഇസ്രായേലിൽ നിന്നുള്ള ഇന്ത്യൻ പൗരൻമാരെയും ഒഴിപ്പിക്കും

Israel-Iran Conflict: ഇസ്രായേലിലേക്ക് ഇറാൻ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിലാണ് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ വിദേശകാര്യ മന്ത്രാലയം തയ്യാറെടുക്കുന്നത്

Israel-Iran Conflict: ഇസ്രായേലിലേക്ക് ഇറാൻ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിലാണ് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ വിദേശകാര്യ മന്ത്രാലയം തയ്യാറെടുക്കുന്നത്

author-image
WebDesk
New Update
Iran

ഇസ്രായേലിൽ നിന്നുള്ള ഇന്ത്യൻ പൗരൻമാരെയും ഒഴിപ്പിക്കും

Israel-Iran Conflict: ടെൽഅവീവ്: സംഘർഷം രൂക്ഷമായ ഇറാനിൽ നിന്ന് ഇന്ത്യൻ പൗരൻമാരെ ഒഴിപ്പിക്കുന്നതിന് പിന്നാലെ ഇസ്രായേലിൽ നിന്നും ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. ഇസ്രായേലിലേക്ക് ഇറാൻ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിലാണ് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ വിദേശകാര്യ മന്ത്രാലയം തയ്യാറെടുക്കുന്നത്. 

Advertisment

Also Read:ഖമേനിയ്ക്ക് ഇനി നിലനിൽപ്പില്ലെന്ന് ഇസ്രായേൽ; സംഘർഷം അതിരൂക്ഷം

നേരത്തെ, വ്യാഴാഴ്ച രാവിലെയോടെ ടെഹ്റാനിൽ നിന്ന്  ഒഴിപ്പിച്ച ഇന്ത്യക്കാരുടെ ആദ്യസംഘം ഡൽഹിയിലെത്തി. ആദ്യ സംഘത്തിൽ 110 വിദ്യാർത്ഥികളാണുള്ളത്. ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനെത്തുടർന്നാണ് ഇന്ത്യൻ വിദ്യാർത്ഥികളെ ടെഹ്‌റാനിൽ നിന്ന് മാറ്റിയത്. ഇന്ത്യൻ എംബസി 'ഓപ്പറേഷൻ സിന്ധു' എന്ന പേരിട്ട ദൗത്യത്തിലൂടെയാണ് വിദ്യാർത്ഥികളെ ഇന്ത്യയിൽ എത്തിച്ചത്. എത്തിയവരിൽ 90 വിദ്യാർഥികളും ജമ്മു കശ്മീരിൽ നിന്നുള്ളവരാണ്. 

Also Read:ആണവകേന്ദ്രങ്ങളിൽ ആക്രമണം തുടർന്ന് ഇസ്രായേൽ; ആരോഗ്യകേന്ദ്രത്തിൽ മിന്നൽ ആക്രമണവുമായി ഇറാൻ

Advertisment

ഇറാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്നതിനായി 'ഓപ്പറേഷൻ സിന്ധു' ആരംഭിച്ചതായി ഇന്നലെയാണ് ഇന്ത്യ അറിയിച്ചത്. ഒഴിപ്പിക്കൽ നടപടി തുടരുന്നതിനിടെ ചില ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്കേറ്റതായും ടെഹ്‌റാനിലെ ഇന്ത്യൻ മിഷനുമായി ഇറാൻ വിദേശകാര്യ മന്ത്രാലയം ആശയവിനിമയം നടത്തുന്നുണ്ടെന്നും ഇറാൻ എംബസി ഉദ്യോഗസ്ഥർ അറിയിച്ചു. 

Also Read:ഇസ്ലാമിക് റിപ്പബ്ലിക് അതിന്റെ അവസാനത്തിലെത്തിയെന്ന് ഇറാനിലെ അവസാന ഷായുടെ മകൻ റെസ പഹ്ലവി

അതേസമയം, ഇറാൻ-ഇസ്രായേൽ സംഘർഷം ദിവസങ്ങൾ പിന്നിടുംതോറും ശക്തമാവുകയാണ്. വ്യാഴാഴ്ച ഇറാന്റെ ആണവ കേന്ദ്രങ്ങളിലേക്ക് ഇസ്രായേൽ ആക്രമണം നടത്തി. ഇതിനുപിന്നാലെ ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവിലെ ആശുപത്രിയിലേക്ക് ഇറാൻ മിസൈൽ ആക്രമണം നടത്തി. 

Read More

ഓപ്പറേഷൻ സിന്ധു: ഇറാനിൽ കുടുങ്ങിയ 110 വിദ്യാർഥികളെ ഇന്ത്യയിൽ എത്തിച്ചു

Iran Israel

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: