scorecardresearch

Israel-Iran Conflict: ഇറാന്റെ ആക്രമണത്തിൽ വ്യക്തിപരമായ നഷ്ടം ഉണ്ടായി: ബെഞ്ചമിൻ നെതന്യാഹു

Israel-Iran Conflict: ഇറാന്റെ ആക്രമണത്തിൽ തകർന്ന ടെൽഅവീവിലെ ആശുപത്രി സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു നെതന്യാഹു

Israel-Iran Conflict: ഇറാന്റെ ആക്രമണത്തിൽ തകർന്ന ടെൽഅവീവിലെ ആശുപത്രി സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു നെതന്യാഹു

author-image
WebDesk
New Update
benjamin nethynahu

ബെഞ്ചമിൻ നെതന്യാഹു

Israel-Iran Conflict: ടെൽഅവീവ്: ഇറാന്റെ ആക്രമണത്തിൽ തനിക്ക് വ്യക്തിപരമായ നഷ്ടങ്ങൾ ഉണ്ടായെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ആക്രമണത്തെ തുടർന്ന് തനിക്കും കുടുംബത്തിനും വ്യക്തിപരമായ നഷ്ടം ഏറെയാണ്. മകന്റെ വിവാഹം നീണ്ടുപോയ പശ്ചാത്തലത്തിലാണ് ഇസ്രായേൽ പ്രധാനമന്ത്രിയുടെ പരാമർശം.

Advertisment

Also Read:ഇസ്രായേൽ-ഇറാൻ സംഘർഷം; യൂറോപ്യൻ ഭരണാധികാരികളുമായി ഇറാൻ ചർച്ച നടത്തും

ഇറാന്റെ ആക്രമണത്തിൽ നിരവധിപേർ കൊല്ലപ്പെട്ടു. ഉറ്റവരുടെ വേർപാടിലാണ് കുടുംബങ്ങൾ. വ്യക്തിപരമായ നഷ്ടങ്ങളിൽ കൂടിയാണ് എല്ലാവരും കടന്നുപോകുന്നത്. തന്റെ കുടുംബവും അതിൽ നിന്ന് വ്യത്യസ്തമല്ല. മിസൈൽ ആക്രമണ ഭീഷണിയിൽ ഇത് രണ്ടാം തവണയാണ് മകന്റെ വിവാഹം മാറ്റിവെക്കുന്നത്- ഇറാന്റെ ആക്രമണത്തിൽ തകർന്ന ടെൽഅവീവിലെ ആശുപത്രി സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു നെതന്യാഹു. 

Also Read:ഖമേനി ആധൂനിക കാലത്തെ ഹിറ്റ്‌ലറെന്ന് ഇസ്രായേൽ

ബെഞ്ചമിൻ നെതന്യാഹുവിന്റെ മകൻ അവ്നെറിന്റെയും  അമിത് യാർദേനിയുടെയും വിവാഹം ആദ്യം കഴിഞ്ഞ നവംബറിൽ നടത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ പിന്നീട് സുരക്ഷാകാരണങ്ങളാൽ ഇത് മാറ്റിവെക്കുകയായിരുന്നു. ജൂൺ 23-ന് വിവാഹം നടത്താനാണ് പിന്നീട് തീരുമാനിച്ചതെങ്കിലും നിലവിലെ സാഹചര്യത്തിൽ മാറ്റിവെക്കുകയായിരുന്നു. എന്നാൽ, നെതന്യാഹുവിന്റെ പരാമർശത്തിനെതിരെ ഇസ്രായേലിൽ നിന്നുതന്നെ വ്യാപക വിമർശനവും ഉയരുന്നുണ്ട്.

Also Read: ഖമേനി ആധൂനിക കാലത്തെ ഹിറ്റ്‌ലറെന്ന് ഇസ്രായേൽ

Advertisment

അതേസമയം, ഇസ്രായേൽ വ്യാഴാഴ്ച നടത്തിയ ആക്രമണത്തിൽ ഇറാന്റെ തന്ത്രപ്രധാന ആണവ കേന്ദ്രങ്ങൾ തകർന്നെന്ന് സ്ഥിരീകരണം. അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (ഐ.ഇ.എ.ഇ)യാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇറാന്റെ ഖോണ്ടാബ് ഹെവി വാട്ടർ പ്രൊഡക്ഷൻ പ്ലാന്റിലെ പ്രധാന കെട്ടിടങ്ങൾക്കും സിസ്റ്റിലേഷൻ യൂണിറ്റിനുമാണ് കേടുപാടുകൾ സംഭവിച്ചതെന്ന് ഐ.ഇ.എ. ഇ. വ്യക്തമാക്കി.

നേരത്തെ ഇറാനിലെ മിസൈൽ നിർമ്മാണ കേന്ദ്രങ്ങളും ആണവ ഗവേഷണ കേന്ദ്രവുമുൾപ്പെടെ ആക്രമിച്ചെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കിയിരുന്നു. തെഹ്റാനിലുളള ആണവ ഗവേഷണ കേന്ദ്രമാണ് ആക്രമിച്ചതെന്നും വ്യോമസേനയുടെ അറുപതിലധികം യുദ്ധവിമാനങ്ങൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നുമാണ് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് അറിയിച്ചത്. ഇതിനുപിന്നാലെയാണ് ഐ.ഇ.എ.ഇ.യുടെ സ്ഥിരീകരണം. 

ഇസ്രയേലിന്റെ ആക്രമണത്തിൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് കാര്യമായ കേടുപാടുകളാണ് ഉണ്ടായത്. ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളുടെയും ലോഞ്ചറുകളുടെയും വലിയൊരു ഭാഗം തകർക്കപ്പെട്ടു. മിസൈൽ സംഭരണശാലകളും വ്യോമതാവളങ്ങളിലെ ഹെലികോപ്റ്ററുകളും നശിപ്പിക്കപ്പെട്ടു. റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ മിസൈൽ കേന്ദ്രങ്ങളും സൈനിക കമാൻഡ് സെന്ററുകളും ഇസ്രയേൽ ആക്രമിച്ചു.

Read More

ഖമേനിയ്ക്ക് ഇനി നിലനിൽപ്പില്ലെന്ന് ഇസ്രായേൽ; സംഘർഷം അതിരൂക്ഷം

Iran Israel

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: