/indian-express-malayalam/media/media_files/2025/06/15/VQa8OAB6cBnzhafePypn.jpg)
ഇസ്രായേൽ-ഇറാൻ സംഘർഷം; യൂറോപ്യൻ ഭരണാധികാരികളുമായി ഇറാൻ ചർച്ച നടത്തും
Israel-Iran Conflict: ടെഹ്‌റാൻ: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായിരിക്കെ, ഇറാൻ വിദേശകാര്യ മന്ത്രി വെള്ളിയാഴ്ച ജനീവയിൽ ജർമ്മനി, ഫ്രാൻസ്, യുണൈറ്റഡ് കിംഗ്ഡം എന്നിവിടങ്ങളിൽ നിന്നുള്ള വിദേശകാര്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഇറാൻ സ്റ്റേറ്റ് മീഡിയ അറിയിച്ചു. യൂറോപ്യൻ നയതന്ത്രജ്ഞരും ഇക്കാര്യം സ്ഥിരീകരിച്ചു.
Also Read:ഖമേനി ആധൂനിക കാലത്തെ ഹിറ്റ്‌ലറെന്ന് ഇസ്രായേൽ
നേരത്തെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെ ഇറാനെതിരായ സൈനിക നീക്കത്തിൽ മിതത്വം പാലിക്കണമെന്ന് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ് ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് യൂറോപ്യൻ രാഷ്ട്രങ്ങളിലെ ഭരണകർത്താക്കളുമായി ഇറാൻ ചർച്ച നടത്തുന്നത്.
Also Read:ഇറാന് പിന്നാലെ ഇസ്രായേലിൽ നിന്നുള്ള ഇന്ത്യൻ പൗരൻമാരെയും ഒഴിപ്പിക്കും
അതേസമയം, ഇറാൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിക്ക് അന്ത്യശാസനവുമായി ഇസ്രയേൻ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്‌സ് വീണ്ടും രംഗത്തെത്തി. അയത്തുള്ള ഖമേനിക്ക് അധികനാൾ ഇത്തരത്തിൽ നിലനിൽക്കാനാവില്ലെന്ന് കാറ്റ്‌സ് തുറന്നടിച്ചു. ആധുനിക കാലത്തെ ഹിറ്റ്ലറാണ് ഖമേനിയെന്ന് കാറ്റ്‌സ് ആഞ്ഞടിച്ചു. ഇറാന്റെ ആക്രമണത്തിൽ ഇസ്രയേലിലെ ആശുപത്രിക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു പ്രതിരോധ മന്ത്രിയുടെ പ്രതികരണം.
Also Read:ഖമേനിയ്ക്ക് ഇനി നിലനിൽപ്പില്ലെന്ന് ഇസ്രായേൽ; സംഘർഷം അതിരൂക്ഷം
ഏകാധിപതിയെ പോലെ പെരുമാറുന്ന ഖമേനിയാണ് ഇറാനെ നയിക്കുന്നതെന്ന് കാറ്റ്‌സ് പറഞ്ഞു. ഇസ്രയേലിന്റെ നാശം ആഗ്രഹിക്കുന്ന ഖമേനിക്ക് അധികനാൾ നിലനിൽക്കാനാകില്ല. ഖമേനിയെ കണ്ടെത്താനും ഇല്ലാതാക്കാനും ഇസ്രയേൽ പ്രതിരോധ സേന പര്യാപ്തമാണ്. അവർക്ക് എല്ലാ വിധ നിർദേശങ്ങളും നൽകിയിട്ടുണ്ട്. ഖമേനിയെ കണ്ടെത്തി വകവരുത്താൻ അവർക്ക് സാധിക്കും. ഖമേനി തന്റെ ആശയങ്ങൾ ഇസ്രയേലിന്റെ നാശത്തിനായി വിനിയോഗിക്കുകയാണെന്നും കാറ്റ്‌സ് പ്രതികരിച്ചു.
Read More
ഇസ്ലാമിക് റിപ്പബ്ലിക് അതിന്റെ അവസാനത്തിലെത്തിയെന്ന് ഇറാനിലെ അവസാന ഷായുടെ മകൻ റെസ പഹ്ലവി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.