scorecardresearch

Ahmedabad Plane Crash: എയർബസ് വിമാനങ്ങളുടെ സുരക്ഷാ വീഴ്ച; എയർ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നെന്ന് ഡി.ജി.സി.എ

Ahmedabad Plane Crash: മൂന്ന് എയർബസ് വിമാനങ്ങൾ നിർബന്ധമായും നടത്തേണ്ട സുരക്ഷ പരിശോധന നടത്താതെ സർവീസ് നടത്തിയതായെന്നാണ് ഡി.ജി.സി.എ. കണ്ടെത്തൽ.

Ahmedabad Plane Crash: മൂന്ന് എയർബസ് വിമാനങ്ങൾ നിർബന്ധമായും നടത്തേണ്ട സുരക്ഷ പരിശോധന നടത്താതെ സർവീസ് നടത്തിയതായെന്നാണ് ഡി.ജി.സി.എ. കണ്ടെത്തൽ.

author-image
WebDesk
New Update
air india11

ഫയൽ ചിത്രം

Ahmedabad Plane Crash: ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടത്തിന് മുമ്പ് സുരക്ഷ പരിശോധന നടത്താതെ സർവീസ് നടത്തിയതിന് എയർ ഇന്ത്യക്ക് ഡി.ജി.സി.എ മുന്നറിയിപ്പ് നൽകിയിരുന്നെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സാണ് ഇത് സംബന്ധിച്ചുള്ള വാർത്ത റിപ്പോർട്ട് ചെയ്തത്.മൂന്ന് എയർബസ് വിമാനങ്ങൾ പ്രോട്ടോക്കോൾ ലംഘിച്ച് സർവീസ് നടത്തിയതായാണ് ഡി.ജി.സി.എ കണ്ടെത്തല്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. 

Advertisment

Also Read: അപകത്തിൽപ്പെട്ട വിമാനത്തിന് തകരാറുകൾ ഇല്ല,പൈലറ്റുമാർ പരിചയസമ്പന്നർ: എയർ ഇന്ത്യ സി.ഇ.ഒ

മൂന്ന് എയർബസ് വിമാനങ്ങൾ നിർബന്ധമായും നടത്തേണ്ട സുരക്ഷ പരിശോധന നടത്താതെ സർവീസ് നടത്തിയതായെന്നാണ് ഡി.ജി.സി.എ. കണ്ടെത്തൽ. എ 320 എന്ന എയർബസ് വിമാനം ഒരു മാസം വൈകി മെയ് 15നാണ് സർവീസ് നടത്തിയത്. ഈ ഒരു മാസത്തിനിടെ വിമാനം ഉപയോഗിച്ച് എയർ ഇന്ത്യ ദുബായ്, റിയാദ്, ജിദ്ദ എന്നിവടങ്ങളിൽ സർവീസ് നടത്തി. 

Also Read:പിതാവിനെ തനിച്ചാക്കി ക്യാപ്റ്റൻ സുമീത് സബർവാൾ മടങ്ങി

മറ്റൊരു വിമാനം എസ്‌കേപ്പ് സ്ലൈഡറിന്റെ അറ്റകുറ്റപണി നടത്താതെ സർവീസ് നടത്തി. മെയിന്റനൻസ് എഞ്ചിനീയറാണ് എസ്‌കേപ്പ് സ്ലൈഡറിന് തകരാർ ഉള്ളതായി കണ്ടെത്തിയത്. കൂടാതെ ആഭ്യന്തര സർവീസ് നടത്തിയിരുന്ന എ319 എന്ന എയർബസ് വിമാനം സർവീസ് വൈകിയത് മൂന്ന് മാസമെന്നും റിപ്പോർട്ടിൽ പറയുന്നു.

Advertisment

കൃത്യസമയത്ത് സുരക്ഷ പരിശോധനകളുടെ റിപ്പോർട്ട് നൽകുന്നതിലും എയർ ഇന്ത്യ വീഴ്ച വരുത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രോട്ടോക്കോൾ ലംഘിച്ച് സർവീസ് നടത്തിയതിന് എയർ ഇന്ത്യക്ക് ഡിജിസിഎ നോട്ടീസ് നൽകിയിരുന്നതായും, ഇതിന് കൃത്യമായ മറുപടി നൽകിയിരുന്നില്ലെന്നും റോയിട്ടേഴ്സ് റിപ്പോർട്ടിൽ പറയുന്നു. 

Also Read:'ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ സ്ഫോടന ശബ്ദം കേട്ടു, പുറത്തെത്തിയപ്പോൾ ഒരാൾ ഗേറ്റ് കടന്ന് നടന്നുവരുന്നത് കണ്ടു'

എന്നാൽ സുരക്ഷ പരിശോധനകളിൽ വീഴ്ച വരുത്തിയെന്ന റിപ്പോർട്ടിനോട് എയർ ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം അഹമ്മദാബാദ് അപകടത്തിൽ മരിച്ച 220 പേരുടെ ഡിഎൻഎ ഇതുവരെ തിരിച്ചറിഞ്ഞു. 202മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. മലയാളിയായ രഞ്ജിതയുടെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

Read More

ആ ദൃശ്യങ്ങൾ കണ്ട് ഭയം തോന്നി; വിമാനദുരന്തത്തിന്റെ ദൃശ്യം പകർത്തിയ ആര്യൻ പറയുന്നു

Plane Crash Ahmedabad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: