scorecardresearch

Ahmedabad Plane Crash: 'ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ സ്ഫോടന ശബ്ദം കേട്ടു, പുറത്തെത്തിയപ്പോൾ ഒരാൾ ഗേറ്റ് കടന്ന് നടന്നുവരുന്നത് കണ്ടു'

Air India Plane Crash: അഹമ്മദാബാദിൽ തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിൽ നിന്ന് രക്ഷപ്പെട്ട ഏക വ്യക്തി വിശ്വാസ് കുമാർ രമേശ് ആയിരുന്നു അത്

Air India Plane Crash: അഹമ്മദാബാദിൽ തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിൽ നിന്ന് രക്ഷപ്പെട്ട ഏക വ്യക്തി വിശ്വാസ് കുമാർ രമേശ് ആയിരുന്നു അത്

author-image
WebDesk
New Update
news

വിമാന അപകടത്തിൽനിന്നും രക്ഷപ്പെട്ട വിശ്വാസ് കുമാർ രമേശ്

Air india Plane Crash in Ahmedabad: ഗുജറാത്ത്: അഹമ്മദാബാദ് മെഡിസിറ്റിയിലെ മറ്റു സ്റ്റാഫുകൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചു കൊണ്ടിരിക്കെയാണ് സതീന്ദർ സിങ് സന്ധു വലിയൊരു സ്ഫോടന ശബ്ദം കേൾക്കുന്നത്. പുറത്തേക്ക് ഓടിയെത്തിയപ്പോൾ കണ്ടത്, ഒരു മനുഷ്യൻ ഹോസ്റ്റൽ കെട്ടിടത്തിന്റെ ഗേറ്റ് കടന്ന് നടന്നുവരുന്നതാണ്. അയാളുടെ പുറകിലായി തീ പടർന്ന് കത്തുന്നുണ്ടായിരുന്നു. അഹമ്മദാബാദിൽ തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിൽ നിന്ന് രക്ഷപ്പെട്ട ഏക വ്യക്തി വിശ്വാസ് കുമാർ രമേശ് ആയിരുന്നു അത്. സന്ധു അയാളുടെ കൈപിടിച്ച് പുറത്തേക്ക് കൊണ്ടുവന്നു. ഈ വീഡിയോ സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ രാജ്യവ്യാപക ശ്രദ്ധ നേടിയിട്ടുണ്ട്. 

Advertisment

"അവിടെ എത്തിയപ്പോഴാണ് വലിയൊരു അപകടമാണ് നടന്നിരിക്കുന്നതെന്ന് എനിക്ക് മനസിലായത്. ഉടൻ തന്നെ എന്റെ ഹെഡ് ഓഫീസിൽ വിളിച്ച് പൊലീസിനെ അറിയിക്കാനും കൂടുതൽ ആംബുലൻസുകൾ അയയ്ക്കാനും ആവശ്യപ്പെട്ടു. എന്റെ നേതൃത്വത്തിൽ അഞ്ച് ആംബുലൻസുകൾ സ്ഥലത്തെത്തി," സന്ധു പറഞ്ഞു. 44 കാരനായ സന്ധു ഒരു പതിറ്റാണ്ടായി ജിവികെ-ഇഎംആർഐ എമർജൻസി ആംബുലൻസ് സർവീസിൽ ജോലി ചെയ്യുന്നു. നഗരത്തിലെ 120 ആംബുലൻസുകളിൽ 20 എണ്ണവും നിയന്ത്രിക്കുന്ന ഒരു സൂപ്പർവൈസറാണ് അദ്ദേഹം.

Also Read: മൊണാലിസയെ കാണാൻ സന്ദർശകരുടെ തിക്കും തിരക്കും; ലൂവ്ര് മ്യൂസിയം ജീവനക്കാരുടെ മിന്നൽ പണിമുടക്ക്

"ഹോസ്റ്റലിലെ വാച്ച്മാൻ റോഡിൽ പരുക്കേറ്റ് കിടക്കുന്നതാണ് ഞാൻ ആദ്യം കണ്ടത്. ഉടൻ തന്നെ അദ്ദേഹത്തെ എടുത്ത് ആംബുലൻസുകളിലൊന്നിൽ കയറ്റി. പിന്നെ, കത്തിക്കൊണ്ടിരുന്ന ഹോസ്റ്റൽ കെട്ടിടത്തിന് അടുത്തുള്ള ഗേറ്റിലൂടെ ഒരാൾ പുറത്തേക്ക് വരുന്നത് കണ്ടു. ഞാൻ അയാളുടെ അടുത്തേക്ക് ചെന്നു. പക്ഷേ, അയാൾ പെട്ടെന്ന് തിരിഞ്ഞു അപകടസ്ഥലത്തേക്ക് നടക്കാൻ തുടങ്ങി," സന്ധു ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

Advertisment

അവിടെനിന്നും കൊണ്ടുപോകാനുള്ള ശ്രമങ്ങളെ ആദ്യം അയാൾ തടഞ്ഞു. തന്റെ  കുടുംബാംഗം തീയിൽ വെന്തുരുകുകയാണെന്ന് അയാൾ ആവർത്തിച്ച് പറയുന്നുണ്ടായിരുന്നതായി സന്ധു വ്യക്തമാക്കി. "ഹോസ്റ്റൽ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്ന ഒരു കുടുംബാംഗമായിരിക്കും എന്നാണ് ഞങ്ങൾ കരുതിയത്. അപകടത്തിൽ തകർന്ന വിമാനത്തിൽ നിന്ന് പുറത്തുവന്ന ഒരു യാത്രക്കാരനാണ് അദ്ദേഹമെന്ന് ഞങ്ങൾക്ക് അപ്പോൾ അറിയില്ലായിരുന്നു. ഞങ്ങൾ അയാളെ കുറച്ച് ശാന്തനാക്കി, ആംബുലൻസുകളിലൊന്നിലേക്ക് കയറ്റി ആശുപത്രിയിലേക്ക് അയച്ചു. അയാളുടെ  മുഖത്തും കൈകളിലും കാലുകളിലും പരുക്കുകൾ ഉണ്ടായിരുന്നു. ശരീരത്തിലുടനീളം പൊള്ളലേറ്റ പാടുകൾ ഉണ്ടായിരുന്നു, നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു,” സന്ധു പറഞ്ഞു.

ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ്, തകർന്ന വിമാനത്തിൽ താൻ ഉണ്ടായിരുന്നുവെന്ന് രമേശ് പറഞ്ഞത്. താനും സഹോദരനും യുകെയിലെ വീട്ടിലേക്ക് പോവുകയായിരുന്നെന്നും എമർജൻസി എക്സിറ്റിന് തൊട്ടടുത്തായി 11A സീറ്റിൽ ഇരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തകർന്ന വിമാനത്തിൽ നിന്ന് എങ്ങനെ പുറത്തെത്തിയെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. രമേശ് ഞെട്ടലിലും ആശയക്കുഴപ്പത്തിലുമായിരുന്നെന്ന് സന്ധു പറഞ്ഞു. വിമാനത്തിൽ നിന്ന് ഇളയ സഹോദരൻ അജയ്‌യെ രക്ഷിക്കൂവെന്ന് മാത്രമായിരുന്നു അയാൾക്ക് പറയാനുണ്ടായിരുന്നത്.

Also Read: ഇന്ത്യയ്ക്ക് പാക്കിസ്ഥാനേക്കാൾ കൂടുതൽ ആണവായുധങ്ങൾ, ചൈന വളരെ മുന്നിൽ: സിപ്രി റിപ്പോർട്ട്

എഐ-171 വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ ഒരാളായിരുന്നു അജയ്. കേന്ദ്രഭരണ പ്രദേശമായ ദിയുവിൽ നിന്നുള്ള രമേശും സഹോദരനും ബ്രിട്ടീഷ് പൗരന്മാരാണ്. ഇംഗ്ലണ്ടിലെ ലെസ്റ്ററിലാണ് രമേശിന്റെ കുടുംബം സ്ഥിരതാമസമാക്കിയിട്ടുള്ളത്. ഇന്ത്യയിൽനിന്നും സഹോദരനൊപ്പം ലണ്ടനിലേക്ക് മടങ്ങവേയായിരുന്നു ദുരന്തം. 

Read More

Plane Crash

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: