/indian-express-malayalam/media/media_files/2025/06/17/v8avYF4YJLw93eUKwMIq.jpg)
Source: Freepik
ന്യൂഡൽഹി: ഇന്ത്യയുടെ പക്കൽ പാക്കിസ്ഥാനെക്കാൾ കൂടുതൽ അണ്വായുധ ശേഖരം ഉണ്ടെന്നും, ചൈനയ്ക്ക് ഇന്ത്യയേക്കാൾ മൂന്നിരട്ടിയിലധികം ആണവായുധങ്ങൾ ഉണ്ടെന്നും സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) റിപ്പോർട്ട്. എസ്ഐപിആർഐ ഇയർബുക്കിലെ റിപ്പോർട്ട് പ്രകാരം, 2025 ജനുവരിയിലെ കണക്കനുസരിച്ച് ഇന്ത്യയുടെ പക്കൽ 180 ആണവായുധങ്ങൾ ഉണ്ട്. അതേസമയം പാക്കിസ്ഥാന്റെ കൈവശം 170 എണ്ണം ഉണ്ടെന്നാണ് കണക്കാക്കുന്നത്.
2025 ജനുവരിയിലെ കണക്കനുസരിച്ച് ചൈനയുടെ പക്കൽ 600 ആണവായുധങ്ങൾ ഉണ്ട്. അതിൽ എപ്പോൾ വേണമെങ്കിലും വിക്ഷേപിക്കാവുന്ന തരത്തിൽ 24 അണ്വായുധങ്ങൾ സജ്ജമാണെന്നും റിപ്പോർട്ടിൽ പറയുന്നു. 2024 ൽ ഇന്ത്യ അണ്വായുധ ശേഖരം കൂട്ടിയതായും പുതിയ തരം ആണവായുധങ്ങൾ വികസിപ്പിക്കുന്നത് തുടരുന്നതായും റിപ്പോർട്ടിൽ പറയുന്നു. പാക്കിസ്ഥാനും ആണവായുധങ്ങൾ ആധുനികമാക്കി വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരച്ചിട്ടുണ്ടെന്നും വരും വർഷങ്ങളിൽ അവരുടെ ആണവായുധ ശേഖരം വർധിച്ചേക്കാമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
Also Read:ടെഹ്‌റാനിൽനിന്ന് എല്ലാവരും ഉടൻ ഒഴിയണമെന്ന് ട്രംപ്, ജി 7 ഉച്ചകോടി പൂർത്തിയാക്കാതെ മടങ്ങി
അണ്വായുധ ശേഖര രാജ്യങ്ങളുടെ പട്ടികയിൽ മുന്നിൽ റഷ്യയും അമേരിക്കയുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. റഷ്യയ്ക്ക് 5459, യുഎസിന് 5177 വീതം ആണവായുധങ്ങളുണ്ട്. കര, നാവിക, വ്യോമ കേന്ദ്രങ്ങളിൽനിന്ന് ഉപയോഗിക്കാവുന്ന തരത്തിലുള്ള ആണവായുധങ്ങളാണ് ഇന്ത്യയും പാക്കിസ്ഥാനും വികസിപ്പിക്കുന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.