scorecardresearch

മൊണാലിസയെ കാണാൻ സന്ദർശകരുടെ തിക്കും തിരക്കും; ലൂവ്ര് മ്യൂസിയം ജീവനക്കാരുടെ മിന്നൽ പണിമുടക്ക്

ജീവനക്കാരുടെ മിന്നൽ പണിമുടക്ക് ആയിരക്കണക്കിന് സന്ദർശകരെയാണ് ബാധിച്ചത്

ജീവനക്കാരുടെ മിന്നൽ പണിമുടക്ക് ആയിരക്കണക്കിന് സന്ദർശകരെയാണ് ബാധിച്ചത്

author-image
WebDesk
New Update
news

Source: Freepik

പാരീസ്: ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന പാരീസിലെ ലൂവ്ര് മ്യൂസിയം ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്ന് ഇന്നലെ അടച്ചു. മ്യൂസിയം കാണാനായി ടിക്കറ്റ് എടുത്ത ആയിരക്കണക്കിന് സന്ദർശകർക്ക് നിരാശരായി മടങ്ങേണ്ടി വന്നു. സന്ദർശകരുടെ അനിയന്ത്രിതമായ തിരക്ക്, സ്ഥിര ജീവനക്കാരുടെ കുറവ്, തൊഴിലിടത്തെ മോശം സാഹചര്യം തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് ഗാലറി അറ്റൻഡന്റുകൾ, ടിക്കറ്റ് ഏജന്റുമാർ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ പണിമുടക്ക് നടന്നത്.

Advertisment

ജീവനക്കാരുടെ മിന്നൽ പണിമുടക്ക് ആയിരക്കണക്കിന് സന്ദർശകരെയാണ് ബാധിച്ചത്. ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്ന് മ്യൂസിയം കാണാനായി ടിക്കറ്റ് എടുത്ത സന്ദർശകർക്ക് പണിമുടക്കിനെ സംബന്ധിച്ച് അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു വിശദീകരണവും ലഭിച്ചില്ല. മ്യൂസിയം കവാടത്തിനു മുന്നിൽ മണിക്കൂറുകൾ കാത്തുനിന്ന ശേഷം സന്ദർശകർക്ക് നിരാശരായി മടങ്ങേണ്ടി വന്നു.

Also Read: ഇന്ത്യയ്ക്ക് പാക്കിസ്ഥാനേക്കാൾ കൂടുതൽ ആണവായുധങ്ങൾ, ചൈന വളരെ മുന്നിൽ: സിപ്രി റിപ്പോർട്ട്

ലൂവ്ര് മ്യൂസിയത്തിലേക്കുള്ള പ്രതിദിന സന്ദർശകരുടെ എണ്ണം 30,000 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, കഴിഞ്ഞ വർഷം, 8.7 ദശലക്ഷം സന്ദർശകരാണ് മ്യൂസിയത്തിൽ എത്തിയത്. ഇത് ഇരട്ടിയിൽ അധികമാണ്. സന്ദർശകരുടെ അനിയന്ത്രിതമായ തിരക്ക് പലപ്പോഴും ജീവനക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടിയിരുന്നതായി റിപ്പോർട്ടുണ്ട്. 

Advertisment

ലിയൊണാർഡോ ഡാവിഞ്ചിയുടെ വിഖ്യാത കലാസൃഷ്ടിയായ മൊണാലിസയുടെ പെയിന്റിങ് കാണാനാണ് വിനോദ സഞ്ചാരികളുടെ തിരക്കെന്ന് ജീവനക്കാർ പറയുന്നു. മൊണാലിസയെ കാണാനും സമീപത്തുനിന്ന് സെൽഫിയെടുക്കാനും സന്ദർശകർ തിക്കും തിരക്കും കൂട്ടാറുണ്ടെന്നും അവരെ നിയന്ത്രിക്കാൻ വല്ലാതെ ബുദ്ധിമുട്ടാറുണ്ടെന്നും ജീവനക്കാർ വ്യക്തമാക്കി. 

യുദ്ധ സമയത്തും, കോവിഡ് സമയത്തും, 2019 ലും, 2023 സുരക്ഷയെ ചൊല്ലിയും ലൂവ്ര് മ്യൂസിയം അടച്ചിട്ടുണ്ട്. അതേസമയം, ഇന്നലത്തെ പണിമുടക്കിനെ തുടർന്ന് അടച്ച മ്യൂസിയം ബുധനാഴ്ച പതിവുപോലെ തുറക്കും. ചൊവ്വാഴ്ച മ്യൂസിയത്തിന് അവധിയാണ്. തിങ്കളാഴ്ച ടിക്കറ്റ് എടുത്തവർക്ക് അതുപയോഗിച്ച് ബുധനാഴ്ച വീണ്ടും സന്ദർശിക്കാൻ സാധിക്കും. 

Also Read: ടെഹ്‌റാനിൽനിന്ന് എല്ലാവരും ഉടൻ ഒഴിയണമെന്ന് ട്രംപ്, ജി 7 ഉച്ചകോടി പൂർത്തിയാക്കാതെ മടങ്ങി

പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഫിലിപ്പ് രണ്ടാമന്‍, ആയുധക്കലവറയ്ക്കുവേണ്ടി സീയെന്‍ നദിക്കരയില്‍ പണിതീര്‍ത്ത കോട്ടയാണ് പിന്നീട് ലൂവ്ര് മ്യൂസിയമായത്. ഗ്രീക്ക്, റോമന്‍, ഈജിപ്ഷ്യന്‍ പുരാവസ്തുക്കള്‍, ഇസ്ലാമിക് കലാശില്പങ്ങള്‍, പെയിന്റിങ് എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിലായി 35,000 -ഓളം കലാവസ്തുക്കൾ മ്യൂസിയത്തിലുണ്ട്. ലിയോനാര്‍ഡോ ഡാവിഞ്ചി, മൈക്കല്‍ ആഞ്ചലോ, റാഫേല്‍, റെംബ്രാന്‍ഡ്, വാന്‍ഗോഗ് തുടങ്ങി പ്രശസ്തരായ ഒട്ടനേകം കലാകാരന്മാരുടെ മാസ്റ്റര്‍പീസുകള്‍ മ്യൂസിയം ശേഖരത്തിലുണ്ട്. 

Read More

Museum

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: