/indian-express-malayalam/media/media_files/2025/06/19/airindia-ceo-2025-06-19-20-07-25.jpg)
എയർ ഇന്ത്യ സി.ഇ.ഒ. ക്യാംപ് ബെൽ വിൽസൺ
Ahmedabad Plane Crash: മുംബൈ: അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ ബോയിങ് വിമാനത്തിന് സാങ്കേതിക തകരാറുണ്ടായിരുന്നുവെന്ന സംശയം തള്ളി എയർ ഇന്ത്യ സി.ഇ.ഒ ക്യാംപ് ബെൽ വിൽസൺ. വിമാനത്തിന്റെ സമഗ്ര പരിശോധന 2023 ജൂണിൽ നടത്തിയിരുന്നുവെന്നും അടുത്ത പരിശോധന 2025 ഡിസംബറിൽ നടക്കാനിരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിമാനത്തിലെ പൈലറ്റുമാർ പരിചയസമ്പന്നരാണന്നും എയർ ഇന്ത്യ സി.ഇ.ഒ. അടിവരയിട്ട് പറയുന്നു.
Also Read:പിതാവിനെ തനിച്ചാക്കി ക്യാപ്റ്റൻ സുമീത് സബർവാൾ മടങ്ങി
വിമാനത്തിന്റെ വലതുവശത്തെ എൻജിൻ ഈ വർഷം മാർച്ചിൽ തകരാറുകൾ പരിഹരിച്ച് പുനഃസ്ഥാപിച്ചു. ഇടതുവശത്തെ എൻജിൻ ഏപ്രിൽ പരിശോധിച്ചു. വിമാനത്തിന്റെ എഞ്ചിനുകൾ തുടർച്ചയായി പരിശോധിച്ചിരുന്നു. വിമാനത്തിന് ഒരു പ്രശ്നവും മുൻപ് ഉണ്ടായിരുന്നില്ല അദ്ദേഹം പറഞ്ഞു.
ഡി.ജി.സി.എ നിർദേശപ്രകാരം 26 ബോയിങ് വിമാനങ്ങളിൽ ഇതുവരെ പരിശോധന പൂർത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു. വിമാന സർവീസുകൾ കുറച്ചത് യാത്രക്കാരെ ബാധിച്ചേക്കുമെനന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അസൗകര്യങ്ങൾ നേരിട്ടാൽ അതിൽ ക്ഷമ പറയുന്നുവെന്നും പറഞ്ഞു.
അതേസമയം, വിമാനത്തിന്റെ രണ്ട് ബ്ലാക്ക് ബോക്സുകളും കണ്ടെടുത്തിട്ടുണ്ടെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ഈ മാസം 13ന് ഡിജിറ്റൽ ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറും കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറും ഉൾപ്പെടുന്ന യൂണിറ്റ് കണ്ടെത്തിയെന്ന് വ്യക്തമാക്കി.ഈ മാസം 16ന് രണ്ടാമത്തെ ബ്ലാക്ക് ബോക്സും കണ്ടെടുത്തു.
ജൂൺ 12ന് ഉച്ചയ്ക്ക് 1.39നായിരുന്നു ഇന്ത്യയെ നടുക്കിയ ആകാശദുരന്തം നടന്നത്. അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ വിമാനമായിരുന്നു അപകടത്തിൽപ്പെട്ടത്. 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ ഒരാളൊഴികെ 241 പേരും മരിച്ചു. പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിലായിരുന്നു വിമാനം ഇടിച്ചിറങ്ങിയത്. ബി ജെ മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർത്ഥികളുടെ മെസ്സിലേയ്ക്കും പിജി വിദ്യാർത്ഥികളും സ്പെഷ്യൽ വിഭാഗത്തിലുള്ളവരും താമസിക്കുന്ന ഹോസ്റ്റലിലേക്കുമായിരുന്നു വിമാനം ഇടിച്ചിറങ്ങിയത്.
Also Read: ആ ദൃശ്യങ്ങൾ കണ്ട് ഭയം തോന്നി; വിമാനദുരന്തത്തിന്റെ ദൃശ്യം പകർത്തിയ ആര്യൻ പറയുന്നു
വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാർ അടക്കം മെസ്സിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരും ഹോസ്റ്റലിൽ ഉണ്ടായിരുന്നവരും അപകടത്തിൽ മരിച്ചു. അപകടത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം ഇതുവരേയും തിരിച്ചറിഞ്ഞിട്ടില്ല. രഞ്ജിതയുടെ സഹോദരൻ അഹമ്മദാബാദിലെത്തി ഡിഎൻഎ പരിശോധനയ്ക്ക് സാമ്പിൾ നൽകിയിരുന്നു. അപകടത്തിൽ മരണപ്പെട്ടവർക്കും രക്ഷപ്പെട്ടവർക്കുമായി എയർ ഇന്ത്യ സഹായധനം പ്രഖ്യാപിച്ചിരുന്നു. മരണപ്പെട്ടവർക്കും പരിക്കുകളോടെ രക്ഷപ്പെട്ടവർക്കും 25 ലക്ഷം രൂപ വീതം അടിയന്തരമായി നൽകാനായിരുന്നു തീരുമാനം.
ടാറ്റാ ഗ്രൂപ്പ് പ്രഖ്യാപിച്ച ഒരു കോടി രൂപയ്ക്ക് പുറമെയാണിത്. ഇതോടെ ആകെ ധനസഹായമായി 1.25 കോടി രൂപ വീതം വിതരണം ചെയ്യും. ഇതിന് പുറമെ അപകടത്തിൽ പരിക്കേറ്റവരുടെ മുഴുവൻ ചികിത്സാ ചെലവും വഹിക്കുമെന്നും ടാറ്റാ ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. ടാറ്റാ ഗ്രൂപ്പിന്റെ ചരിത്രത്തിലെ ഇരുണ്ട ദിനങ്ങളിലൊന്ന് എന്നാണ് ചെയർമാൻ കഴിഞ്ഞ ദിവസം സഹപ്രവർത്തകർക്ക് അയച്ച കത്തിൽ പറഞ്ഞത്. എന്താണ് സംഭവിച്ചത് എന്നതറിയാൻ അന്വേഷണം പുരോഗമിക്കുകയാണെന്നും ടാറ്റാ ഗ്രൂപ്പ് അറിയിച്ചിരുന്നു. അതേ സമയം അപകടത്തിൽ മരിച്ചവരെ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധനകൾ പുരോഗമിക്കുകയാണ്.
Read More
അഹമ്മദാബാദ് വിമാന അപകടം; 45 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.