/indian-express-malayalam/media/media_files/2025/07/06/khameni-2025-07-06-19-21-10.jpg)
ആയത്തുള്ള ഖമേനി (Photo: X/@MOSSADil)
Iran- Isreal War: ടെഹ്റാൻ: ഇസ്രയേലും ഇറാനുമായി പന്ത്രണ്ട് ദിവസത്തോളം തുടർന്ന യുദ്ധത്തിനിടെ ആദ്യമായി ഇറാൻറെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു. അഷൂര ആചരണ വേദിയിലാണ് ഖമേനി എത്തിയത്.
രാജ്യത്തിൻറെ കാര്യത്തിൽ അവസാന വാക്കായ ഖമേനി അതീവ സുരക്ഷയിലാണ് യുദ്ധവേളയിൽ ചെലവിട്ടത്. തലസ്ഥാനമായ ടെഹ്റാനിൽ തൻറെ വസതിയോട് ചേർന്നുള്ള പള്ളിയിലേക്ക് അദ്ദേഹം വരുന്നതും ജനങ്ങളെ കൈവീശിക്കാട്ടുന്നതും ജനങ്ങൾ അദ്ദേഹത്തിൻറെ പാദനമസ്‌കാരം നടത്തുന്നുമായ ദൃശ്യങ്ങൾ ഇറാൻ ഔദ്യോഗിക ടെലിവിഷൻ സംപ്രേഷണം ചെയ്തു.
ഖമേനി എന്തെങ്കിലും പ്രസ്താവനകൾ നടത്തിയതായി റിപ്പോർട്ടുകൾ ലഭ്യമായിട്ടില്ല. പാർലമെൻറ് സ്പീക്കറടക്കമുള്ള ഇറാൻ ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുത്തു. ഇത്തരം പരിപാടികൾ സാധാരണയായി അതീവ സുരക്ഷയിലാണ് നടത്തുന്നത് ഇദ്ദേഹത്തിൻറെ ജീവന് വലിയ ഭീഷണി ഉണ്ടായിരുന്നതിനാൽ യുദ്ധകാലത്ത് 86കാരനായ ഇദ്ദേഹം ഒരു ബങ്കറിലാണ് ചെലവിട്ടതെന്നാണ് റിപ്പോർട്ട്.
ഇറാൻറെ ആണവ കേന്ദ്രങ്ങളിൽ ബോംബിട്ട് കൊണ്ട് അമേരിക്ക യുദ്ധത്തിൽ പങ്കു ചേർന്നതിന് പിന്നാലെ ഖമേനി എവിടെയാണെന്ന് തങ്ങൾക്കറിയാമെന്നും എന്നാൽ തത്ക്കാലം ഇപ്പോൾ കൊല്ലാൻ ഉദ്ദേശ്യമില്ലെന്നും അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു.
Also Read:വെടിനിർത്തലിന് ശേഷം ആദ്യമായി പ്രതികരിച്ച് ആയത്തുള്ള ഖമേനി; യു.എസിന് കനത്ത പ്രഹരം നൽകി
വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ ജൂൺ 26ന് ഖമേനിയിൽ നിന്ന് ആദ്യ പരസ്യ പ്രസ്താവന പുറത്ത് വന്നരുന്നു. ഖത്തറിലെ അമേരിക്കൻ വ്യോമത്താവളങ്ങൾ ആക്രമിച്ച് കൊണ്ട് തങ്ങൾ അവരുടെ മുഖത്ത് ശക്തമായി പ്രഹരിച്ചിരിക്കുന്നുവെന്നായിരുന്നു ഖമേനിയുടെ അവകാശവാദം. ഇസ്രയേലോ അമേരിക്കയോ ഇനി ഇറാനിൽ ആക്രമണം നടത്തരുതെന്ന ഒരു സന്ദേശം കൂടിയാണ് ഇതിലൂടെ നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധത്തിൽ 900ത്തിലേറെ പേർ മരിച്ചെന്ന് ഇറാൻ സ്ഥിരീകരിച്ചിട്ടുണ്ട്. പതിനായിരങ്ങൾക്ക് പരിക്കേറ്റിട്ടുമുണ്ട്. അവരുടെ ആണവ കേന്ദ്രങ്ങൾക്കും ഗുരുതരമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. അതേസമയം ഐക്യരാഷ്ട്ര സഭ നിരീക്ഷകർക്ക് തങ്ങളുടെ ആണവ കേന്ദ്രങ്ങളിലേക്ക് പ്രവേശിക്കാൻ അനുമതിയില്ലെന്നും അവർ വ്യക്തമാക്കി.
Also Read:ഇറാന്റെ ആണവ അഭിലാഷങ്ങൾ അവസാനിപ്പിക്കും: ഡൊണാൾഡ് ട്രംപ്
രാജ്യാന്തര ആണവോർജ്ജ ഏജൻസിയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കാൻ കഴിഞ്ഞ ദിവസം ഇറാൻ പ്രസിഡൻറ് നിർദ്ദേശിച്ചിരുന്നു. അതോടെ ഇവർക്ക് ഇറാൻറെ ആണവ സമ്പൂഷ്ടീകരണത്തെക്കുറിച്ച് മനസിലാക്കാനുള്ള അവസരം പൂർണമായും ഇല്ലാതായിരിക്കുകയാണ്. ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കുന്നുവെന്നാരോപിച്ചാണ് ഇസ്രയേൽ ഇറാന് മേൽ ആക്രമണം അഴിച്ച് വിട്ടത്.
ഇറാൻറെ ആണവകേന്ദ്രങ്ങളിൽ എത്രമാത്രം നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നതിൻറെ പൂർണ ചിത്രം ലഭ്യമല്ല. സമ്പൂഷ്ടീകരിച്ച യുറേനിയമോ മറ്റ് വസ്തുക്കളോ ആക്രമണത്തിന് മുമ്പ് ഇവിടെ നിന്ന് മാറ്റിയിട്ടുണ്ടോയെന്നും വ്യക്തമല്ല. ആണവ പദ്ധതി സംബന്ധിച്ച് ഇറാൻ അമേരിക്കയുമായി ചർച്ചകൾക്ക് താത്പര്യപ്പെടുന്നുണ്ടോയെന്ന കാര്യവും വ്യക്തമല്ല.
ഇസ്രയേൽ ഇറാൻറെ പ്രതിരോധ സംവിധാനവും ഉന്നത സൈനിക ഉദ്യോഗസ്ഥരെയും ആണവ ശാസ്ത്രജ്ഞരെയുമാണ് ലക്ഷ്യമിട്ടത്. തിരിച്ചടിച്ച ഇറാൻ 550 ബാലിസ്റ്റിക് മിസൈലുകൾ ഇസ്രയേലിലേക്ക് അയച്ചു. മിക്കതും തടയാൻ ഇസ്രയേലിനായി. 28 പേർ കൊല്ലപ്പെട്ടു. പലയിടത്തും വൻ തോതിൽ നാശനഷ്ടങ്ങളുമുണ്ടായി.
Read More
താലിബാൻ ഭരണകൂടത്തെ അംഗീകരിച്ച ആദ്യ രാജ്യമായി റഷ്യ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us