/indian-express-malayalam/media/media_files/2025/07/04/putin-2025-07-04-13-11-15.jpg)
വ്‌ളാഡിമർ പുടിൻ
മോസ്‌കോ: അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തെ ആദ്യമായി അംഗീകരിക്കുന്ന രാഷ്ട്രമായി റഷ്യ. മോസ്‌കോയിൽ റഷ്യൻ വിദേശകാര്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ചുള്ള ഔദ്യോഗീക പ്രഖ്യാപനം നടത്തിയത്. അഫ്ഗാനുമായി ഉഭയകക്ഷി ബന്ധം വികസിപ്പിക്കുന്നതിനും വിവിധ മേഖലകളിലും സഹകരണം ഉറപ്പാക്കുന്നതിനും ധാരണയായി.
Also Read:'ബിഗ് ബ്യൂട്ടിഫുള്‍' ബില്‍ യുഎസ് കോൺ​ഗ്രസ് പാസ്സാക്കി; ട്രംപ് ഇന്ന് ഒപ്പുവെക്കും
അഫ്ഗാനുമായുള്ള ബന്ധം ഊർജ്ജിതമാക്കുന്നതിലൂടെ ഊർജ്ജം, ഗതാഗതം, കൃഷി, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങി വിവിധ മേഖലയിലെ സഹകരണം റഷ്യ ഉറപ്പാക്കുന്നു. അഫ്ഗാനിസ്ഥാൻ സർക്കാരിനെ ഔദ്യോഗികമായി അംഗീകരിക്കുന്നത് വിവിധ മേഖലകളിൽ നമ്മുടെ രാജ്യങ്ങൾക്കിടയിൽ ഉൽപ്പാദനക്ഷമമായ ഉഭയകക്ഷി സഹകരണം വികസിപ്പിക്കുന്നതിന് പ്രചോദനം നൽകുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
റഷ്യയുടെ പ്രഖ്യാപനത്തെ അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖ സ്വാഗതം ചെയ്തു. റഷ്യയുടേത് ധീരമായ നടപടിയാണെന്ന് അമീർ ഖാൻ മുത്തഖ പ്രതികരിച്ചു. ഇത് മറ്റ് രാജ്യങ്ങൾക്ക് മാതൃകയായ തീരുമാനമാണ്. എല്ലാ മേഖലയിലും റഷ്യയുമായി സഹകരണം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Also Read:വെടിനിർത്തലിന് ശേഷം ആദ്യമായി പ്രതികരിച്ച് ആയത്തുള്ള ഖമേനി; യു.എസിന് കനത്ത പ്രഹരം നൽകി
യു.എസ് സൈന്യം പിൻവാങ്ങിയതിനെത്തുടർന്ന് 2021 ഓഗസ്റ്റിൽ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം പിടിച്ചെടുത്ത താലിബാൻ ഭരണകൂടത്തെ മറ്റൊരു രാജ്യവും ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. ചൈന, യു.എ.ഇ, ഉസ്‌ബെക്കിസ്ഥാൻ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ കാബൂളിലേക്ക് അംബാസഡർമാരെ നിയമിച്ചിട്ടുണ്ടെങ്കിലും ആരും താലിബാൻ ഭരണകൂടത്തെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും താലിബാൻ ഭരണകൂടവുമായുള്ള ബന്ധം ഊർജ്ജിതമാക്കിയിരുന്നു.
Read More
യുദ്ധം അവസാനിച്ചിട്ടും ആയത്തുള്ള ഖമേനി എവിടെ ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us