scorecardresearch

കൊതുകിനെ തുരത്താൻ എഐ; പദ്ധതിയുമായി ആന്ധ്രാ സർക്കാർ

സംസ്ഥാനത്തെ ആറു മുനിസിപ്പൽ കോർപ്പറേഷനുകളിലായി 66 സ്ഥലങ്ങളിൽ സ്മാർട്ട് മോസ്ക്വിറ്റോ സർവൈലൻസ് സിസ്റ്റം എന്ന പേരിൽ പദ്ധതി ആരംഭിക്കാനാണ് സർക്കാർ തയ്യാറെടുക്കുന്നത്

സംസ്ഥാനത്തെ ആറു മുനിസിപ്പൽ കോർപ്പറേഷനുകളിലായി 66 സ്ഥലങ്ങളിൽ സ്മാർട്ട് മോസ്ക്വിറ്റോ സർവൈലൻസ് സിസ്റ്റം എന്ന പേരിൽ പദ്ധതി ആരംഭിക്കാനാണ് സർക്കാർ തയ്യാറെടുക്കുന്നത്

author-image
WebDesk
New Update
Tips To Get Rid Of Mosquito FI

ഫയൽ ഫൊട്ടോ

ഹൈദരാബാദ്: കൃത്രിമബുദ്ധിയുടെ (എഐ) സഹായത്തോടെ കൊതുകു ശല്യം നിയന്ത്രിക്കാൻ പുതിയ പദ്ധതിയുമായി ആന്ധ്രാപ്രദേശ് സർക്കാർ. വിശാഖപട്ടണം, വിജയവാഡ, കാക്കിനട, രാജമഹേന്ദ്രവാരം, നെല്ലൂർ, കർണൂൽ എന്നീ ആറു മുനിസിപ്പൽ കോർപ്പറേഷനുകളിലായി 66 സ്ഥലങ്ങളിൽ, സ്മാർട്ട് മോസ്ക്വിറ്റോ സർവൈലൻസ് സിസ്റ്റം (SMoSS) എന്ന പേരിൽ പദ്ധതി ആരംഭിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്.

Advertisment

കൊതുകുകളുടെ എണ്ണം കൂടുതൽ കാര്യക്ഷമമായും സുരക്ഷിതമായും നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഈ സംവിധാനം സഹായിക്കുമെന്ന് മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ പി. സമ്പത്ത് കുമാർ പറഞ്ഞു. മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ ആൻഡ് അർബൻ ഡെവലപ്മെന്റ് വകുപ്പിന്റെ നേൃതൃത്തത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത് മഴക്കാലത്ത് ഡെങ്കിപ്പനി, മലേറിയ കേസുകളിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. 2024 ൽ 5,555 ഡെങ്കിപ്പനി കേസുകളാണ് ആന്ധ്രയിൽ റിപ്പോർട്ട് ചെയ്തത്. 2023 ൽ ഇത് 6,453 ആയിരുന്നു. 

Also Read: കൊതുക് ശല്യം രൂക്ഷമായോ, ഈ 6 വിദ്യകൾ പരീക്ഷിക്കൂ

കൊതുകുകളുടെ ഇനം, ലിംഗം, എണ്ണം (സാന്ദ്രത) കൂടാതെ താപനില, ഈർപ്പം തുടങ്ങിയ കാലാവസ്ഥാ സാഹചര്യങ്ങൾ എന്നിവ കണ്ടെത്തുന്നതിന് എഐ സഹായത്തോടെ പ്രവർത്തിക്കുന്ന മോസ്ക്വിറ്റോ സെൻസറുകൾ, ഡ്രോണുകൾ, മറ്റു ഉപകരണങ്ങൾ എന്നിവ സ്മാർട്ട് മോസ്ക്വിറ്റോ സർവൈലൻസ് സിസ്റ്റത്തിൽ ഉപയോഗിക്കുന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

Also Read: കൊതുക് വല മുതൽ ഇളം നിറത്തിലുള്ള ഉടുപ്പുകൾ വരെ ഉപയോഗിക്കാം; കുട്ടികളിലെ ഡെങ്കിപ്പനി ഒരളവ് വരെ തടയാം

Advertisment

ഒരോ പ്രദേശത്തും കൊതുകുകളുടെ എണ്ണം സുരക്ഷിതമായ പരിധിയിൽ അധികമാകുമ്പോൾ, പ്രദേശിക അധികൃതർക്ക് ഇതിനെതിരെ വേഗത്തിൽ പ്രവർത്തിക്കാനും സ്പ്രേ അല്ലെങ്കിൽ ഫോഗിംഗ് പ്രവർത്തനങ്ങൾ നടത്താനും ഓട്ടോമാറ്റിക് അലേർട്ടുകൾ അയയ്ക്കും. കൊതുകുകളെ ഫലപ്രദമായി നിയന്ത്രിക്കാൻ പദ്ധതിയിലൂടെയാവുമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.

Also Read: ബ്രിക്‌സിന്റെ യു.എസ്. വിരുദ്ധ നിലപാടുകളെ പിന്തുണച്ചാൽ അധിക തീരൂവ: വീണ്ടും ഭീഷണിയുമായി ട്രംപ്

കൊതുകുകളെ നിയന്ത്രിക്കുന്ന 'ലാർവിസൈഡ്' തളിക്കാനായി ഡ്രോണുകൾ ഉപയോഗിക്കുന്നതിലൂടെ കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ പ്രദേശങ്ങൾ പൂർത്തിയാക്കാമെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. കുറഞ്ഞ ചെലവിനൊപ്പം രാസവസ്തുക്കൾ കുറഞ്ഞ അളവിൽ മതിയാകുമെന്നതും ഇതിന്റെ പ്രത്യേകതയാണെന്ന് അദ്ദേഹം പറഞ്ഞു.

Read More:  പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ബ്രിക്‌സ് നേതാക്കൾ; ഭീകരതയോട് സഹിഷ്ണതയില്ലെന്ന് മോദി

Artificial Intelligence Andhra Pradesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: