/indian-express-malayalam/media/media_files/2025/07/09/gujarat-bridge-collaspe-2025-07-09-14-17-16.jpg)
ഗംഭിറ പാലം തകര്‍ന്നപ്പോൾ
Gujarat Bridge Collapse:അഹമ്മദാബാദ്: മധ്യ ഗുജറാത്തിനെ സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന ഗംഭിറ പാലം തകര്‍ന്നു വീണു. ഇന്ന് രാവിലെയാണ് സംഭവം. നാല് വാഹനങ്ങള്‍ മഹിസാഗര്‍ നദിയിലേയ്ക്ക് വീണു. അപകടത്തില്‍ മരണം പത്തായി. മരിച്ചവരിൽ ഒരു കുടുംബത്തിലെ മൂന്ന് പേരും ഉൾപ്പെടുന്നു. നദിയില്‍ വീണ അഞ്ച് പേരെ രക്ഷപ്പെടുത്തി.
Also Read:ദേശീയ പണിമുടക്ക്; വിവിധയിടങ്ങളിൽ ട്രെയിൻ തടഞ്ഞു, റെയിൽ ഗതാഗതം തടസ്സപ്പെട്ടു
ആനന്ദ്, വഡോദര ജില്ലകളെ ബന്ധിപ്പിക്കുന്ന പാലമാണ് ഇത്. പാലം നേരത്തെ തന്നെ തകര്‍ന്നിരുന്നുവെന്നും അധികാരികളോട് അറ്റകുറ്റപ്പണി നടത്താന്‍ അഭ്യര്‍ഥിച്ചിട്ടും ആരും കേട്ടില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
Also Read:തമിഴ്നാട്ടിലെ കടലൂരിൽ സ്കൂൾ വാനിൽ ട്രെയിനിടിച്ച് മൂന്നു കുട്ടികൾക്ക് ദാരുണാന്ത്യം
പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ എത്രയും വേഗം ചെയ്ത് കൊടുക്കണമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തനങ്ങള്‍ക്കായി പ്രാദേശിക മുന്‍സിപ്പാലിറ്റിയും വഡോദര മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ അഗ്നിശമന സേനയും മുങ്ങല്‍ വിദഗ്ധരുമുണ്ട്. ഇതോടൊപ്പം എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കു ചേര്‍ന്നിട്ടുണ്ട്. അപകടത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ റോഡ് ആന്റ് ബില്‍ഡിങ് വകുപ്പിനോട് ഉത്തരവിട്ടിട്ടുണ്ട്.
Also Read:കശ്മീരിനും എസിയില്ലാതെ രക്ഷയില്ല; ഉഷ്ണതരംഗത്തിൽ വലഞ്ഞ് താഴ്വര
സൂയിസൈഡ് പോയിന്റ് എന്ന രീതിയില്‍ ഈ പാലം പ്രശസ്തമാണ്. പാലം തകര്‍ന്നതോടെ ആനന്ദ്, വഡോദര, ബറൂച്ച്, അന്‍ക്‌ലേശ്വര്‍ എന്നിവിടങ്ങളുമായി പ്രദേശത്തിനുള്ള ബന്ധം മുറിഞ്ഞു.രണ്ട് ട്രക്കുകളും ഒരു പിക്കപ്പ് വാനും നദിയില്‍ വീണതില്‍ ഉണ്ട്. അപകടം നടക്കുമ്പോള്‍ പാലത്തില്‍ നല്ല രീതിയില്‍ ട്രാഫിക് ഉണ്ടായിരുന്നു.
Read More
കൊതുകിനെ തുരത്താൻ എഐ; പദ്ധതിയുമായി ആന്ധ്രാ സർക്കാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.