scorecardresearch

Bharat Bandh Updates: ദേശീയ പണിമുടക്ക്; വിവിധയിടങ്ങളിൽ ട്രെയിൻ തടഞ്ഞു, റെയിൽ ഗതാഗതം തടസ്സപ്പെട്ടു

പശ്ചിമബംഗാളിൽ വിവിധയിടങ്ങളിൽ പണിമുടക്കുന്നവർ പൊതുഗതാഗതം തടസ്സപ്പെടുത്തി. കൊൽക്കത്തയിൽ രാവിലെ മുതൽ സമരാനുകൂലികൾ റോഡ് തടഞ്ഞു. പോലീസെത്തിയാണ് ഇവരെ പിന്തിരിപ്പിച്ചത്

പശ്ചിമബംഗാളിൽ വിവിധയിടങ്ങളിൽ പണിമുടക്കുന്നവർ പൊതുഗതാഗതം തടസ്സപ്പെടുത്തി. കൊൽക്കത്തയിൽ രാവിലെ മുതൽ സമരാനുകൂലികൾ റോഡ് തടഞ്ഞു. പോലീസെത്തിയാണ് ഇവരെ പിന്തിരിപ്പിച്ചത്

author-image
WebDesk
New Update
bharath bandh1

ദേശീയ പണിമുടക്കിന്റെ ഭാഗമായി തൊഴിലാളികൾ കൊൽക്കത്തയിൽ നടത്തിയ പ്രകടനം

Bharat Bandh Updates: ന്യൂഡൽഹി: രാജ്യത്തെ 10 ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിൽ വിവിധ സംസ്ഥാനങ്ങളിൽ റോഡ്-റെയിൽ ഗതാഗതം തടസ്സപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ വിവിധ നയങ്ങളിൽ പ്രതിഷേധിച്ചാണ് ട്രേഡ് യൂണിയനുകൾ 24 മണിക്കൂർ സമരത്തിന് ആഹ്വാനം ചെയ്തത്. ബാങ്കിംഗ്, ഇൻഷുറൻസ്, പോസ്റ്റൽ, നിർമ്മാണ മേഖലകളിൽ നിന്നുള്ള 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കുമെന്നാണ് ട്രേഡ് യൂണിയനുകൾ അവകാശപ്പെടുന്നത്. 

Advertisment

Also Read:കല്ലേറിനെ പേടിക്കണം; ഹെൽമെറ്റ് ധരിച്ച് വണ്ടിയോടിച്ച് കെഎസ്ആർടിസി ഡ്രൈവർ

പണിമുടക്ക് വിവിധ ഭാഗങ്ങളിൽ ബാങ്കിംഗ്, തപാൽ, ഗതാഗത മേഖലകളെ ബാധിച്ചു. കൽക്കരി ഖനനം, ഫാക്ടറി മേഖലകൾ എന്നിവയെയും പണിമുടക്ക് ബാധിച്ചു. എന്നാൽ വിവിധ സംസ്ഥാനങ്ങളിൽ സ്‌കൂൾ,കോളേജ് എന്നിവ പതിവുപോലെ പ്രവർത്തിക്കുന്നുണ്ട്. സ്വകാര്യ സ്ഥാപനങ്ങളും തുറന്നുപ്രവർത്തിക്കുന്നുണ്ട്. 

Also Read:കേരളത്തിൽ ജനജീവിതം സ്തംഭിപ്പിച്ച് ദേശീയ പണിമുടക്ക്, വലഞ്ഞ് ജനങ്ങൾ

Advertisment

പശ്ചിമബംഗാളിൽ വിവിധയിടങ്ങളിൽ പണിമുടക്കുന്നവർ പൊതുഗതാഗതം തടസ്സപ്പെടുത്തി. കൊൽക്കത്തയിൽ രാവിലെ മുതൽ സമരാനുകൂലികൾ റോഡ് തടഞ്ഞു. പോലീസെത്തിയാണ് ഇവരെ പിന്തിരിപ്പിച്ചത്. ഒഡീഷയിൽ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ ഭുവനേശ്വറിൽ ദേശീയ പാത ഉപരോധിച്ചു.ബീഹാറിലെ ജെഹനാബാദ് റെയിൽവേ സ്റ്റേഷനിൽ സമരാനുകൂലികൾ റെയിൽവേ ട്രാക്കുകൾ ഉപരോധിച്ചു. ഇതേതുടർന്ന് വന്ദേഭാരത് ഉൾപ്പടെയുള്ള സർവ്വീസുകൾ ഏറെ വൈകി. 

Also Read:തമിഴ്നാട്ടിലെ കടലൂരിൽ സ്കൂൾ വാനിൽ ട്രെയിനിടിച്ച് മൂന്നു കുട്ടികൾക്ക് ദാരുണാന്ത്യം

പശ്ചിമ ബംഗാളിൽ, ജാദവ്പൂർ ഉൾപ്പെടെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ സമരാനുകൂലികൾ ട്രാക്കുകൾ ഉപരോധിച്ചു. പശ്ചിമബംഗാളിൽ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസ് ഡ്രൈവർമാർ സുരക്ഷയുടെ ഭാഗമായി ഹെൽമെറ്റ് ധരിച്ചാണ് വാഹനം ഓടിക്കുന്നത്. ഡാർജിലിംഗ് ഹിൽസ് മേഖല ഒഴികെയുള്ള വിവിധ റൂട്ടുകളിൽ സർവീസ് നടത്തുന്ന ഡ്രൈവർമാർക്കാണ് പൊതുഗതാഗത വകുപ്പ് ഹെൽമെറ്റ് വിതരണം ചെയ്തത്. 

പശ്ചിമബംഗാളിലെ വിവിധ ഭാഗങ്ങ​ളിലാണ് പണിമുടക്ക് റെയിൽ ഗതാഗതത്തെ സാരമായി ബാധിച്ചത്.  ഈസ്റ്റേൺ റെയിൽവേയുടെ സീൽഡ ഡിവിഷനിലെ നോർത്ത് സെക്ഷനിലെ ശ്യാംനഗർ, ഡയമണ്ട് ഹാർബർ എന്നിവടങ്ങളിലും സമരാനുകൂലികൾ ട്രെയിൻ തടഞ്ഞു. ജൽപൈഗുരി, അസൻസോൾ, ബങ്കുര എന്നിവയുൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമരാനുകൂലികൾ റോഡ് ഗതാഗതവും തടഞ്ഞു. 

കേരളത്തിൽ പണിമുടക്ക് ബന്ദായി മാറി. കെഎസ് ആർ ടിസി ബസുകളടക്കം നിരത്തിലിറങ്ങിയില്ല. സർവീസ് നടത്താനുള്ള കെഎസ്ആർടിസി ജീവനക്കാരുടെ ശ്രമം പലയിടത്തും സമരാനുകൂലികൾ തടഞ്ഞു. കെഎസ്ആർടിസി ബസുകളടക്കം നിരത്തിലിറങ്ങാതായതോടെ പൊതുഗതാഗതം തടസ്സപ്പെട്ടു.

ഹര്‍ത്താലിന്‍റെ പ്രതീതിയുണ്ടാക്കിയ പണിമുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചു. കേരളത്തിൽ കെഎസ്ആർടിസി സർവീസ് നടത്തുമെന്ന് പ്രഖ്യാപിച്ച ഗതാഗതമന്ത്രി ഗണേഷ് കുമാറിന്റെ മണ്ഡലത്തിലടക്കം സമരാനുകൂലികൾ ബസുകൾ തടഞ്ഞു. പലയിടത്തും സമരാനുകൂലികളും ജീവനക്കാരും തമ്മിൽ തർക്കമുണ്ടായി. ചിലയിടങ്ങളിൽ കേന്ദ്ര സർക്കാർ സ്ഥാപനമായ പോസ്റ്റ് ഓഫീസുകളുടെ പ്രവർത്തനം സമരാനുകൂലികൾ തടസ്സപ്പെടുത്തി.

Read More

കശ്മീരിനും എസിയില്ലാതെ രക്ഷയില്ല; ഉഷ്ണതരംഗത്തിൽ വലഞ്ഞ് താഴ്വര

Bharath Bandh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: