scorecardresearch

Kerala Bandh: കേരളത്തിൽ ജനജീവിതം സ്തംഭിപ്പിച്ച് ദേശീയ പണിമുടക്ക്, വലഞ്ഞ് ജനങ്ങൾ

കേരളത്തിൽ സ്വകാര്യ വാഹനങ്ങൾ അല്ലാതെ മറ്റൊന്നും നിരത്തിൽ ഇറങ്ങിയിട്ടില്ല. കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്

കേരളത്തിൽ സ്വകാര്യ വാഹനങ്ങൾ അല്ലാതെ മറ്റൊന്നും നിരത്തിൽ ഇറങ്ങിയിട്ടില്ല. കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്

author-image
WebDesk
New Update
Kerala, Harthal, Strike

ഫയൽ ചിത്രം

Bharat Bandh Updates: തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച ദേശീയ പണിമുടക്കിൽ വലഞ്ഞ് ജനങ്ങൾ. ഇന്നലെ അർധരാത്രി തുടങ്ങിയ 24 മണിക്കൂർ ദേശീയ പണിമുടക്ക് എട്ട് മണിക്കൂർ പിന്നിട്ടു. കേരളത്തിൽ പണിമുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. 

Advertisment

Also Read: കോന്നിയിലെ ക്വാറി അപകടം: അജയ് റായിയുടെ മൃതദേഹം പുറത്തെടുത്തു

ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, വിലക്കയറ്റം തടയുക, പൊതുമേഖല ഓഹരിവില്‍പ്പന അവസാനിപ്പിക്കുക തുടങ്ങിയ 17 ആവശ്യങ്ങളുന്നയിച്ചാണ് സംയുക്ത ട്രേഡ് യൂണിയന്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, ഹിന്ദ് മസ്ദൂര്‍ സഭ, സംയുക്ത കിസാന്‍ മോര്‍ച്ച തുടങ്ങിയ 10 തൊഴിലാളി സംഘടനകളാണ് ദേശീയ പണിമുടക്കില്‍ പങ്കെടുക്കുന്നത്. ബിഎംഎസ് പണിമുടക്കില്‍നിന്ന് വിട്ടുനിൽക്കുകയാണ്.

Also Read: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസ്; നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന്

കേരളത്തിൽ സ്വകാര്യ വാഹനങ്ങൾ അല്ലാതെ മറ്റൊന്നും നിരത്തിൽ ഇറങ്ങിയിട്ടില്ല. കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്. കെഎസ്ആര്‍ടിസി ബസുകളും സര്‍വീസ് നടത്തുന്നില്ല. ചില ജില്ലകളിൽ ചുരുക്കം ബസുകൾ സർവീസ് നടത്തുന്നുണ്ട്.

Also Read: പാക് ചാര ജ്യോതി മൽഹോത്രയ്ക്കൊപ്പം വി. മുരളീധരനും കെ.സുരേന്ദ്രനും; വന്ദേഭാരത് ഉദ്ഘാടനയാത്ര ദൃശ്യങ്ങൾ പുറത്ത്

കൊച്ചിയിൽ സർവീസ് നടത്താൻ ശ്രമിച്ച കെഎസ്ആർടിസി ബസ് പണിമുടക്ക് അനുകൂലികൾ തടഞ്ഞു. തൃശൂരിൽ ചില കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നുണ്ട്. റെയില്‍വേ സ്റ്റേഷനില്‍ വരുന്ന യാത്രക്കാര്‍ക്കായി തിരുവനന്തപുരത്ത് പൊലീസ് വാഹനങ്ങള്‍ സജീകരിച്ചിട്ടുണ്ട്.

സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു

ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട് സർവ്വകലാശാലകളിലെ പരീക്ഷകൾ മാറ്റിവച്ചു. മഹാത്മാ ഗാന്ധി സര്‍വകലാശാല ഇന്ന് നടത്താനിരുന്ന പ്രാക്ടിക്കല്‍ ഉള്‍പ്പെടെയുള്ള എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കേരള യൂണിവേഴ്സിറ്റി ഇന്ന് നടത്താൻ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റിവച്ചു. കാലിക്കറ്റ് സർവകലാശാലയിലും ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ഇന്നലെ സ്വകാര്യ ബസുകളുടെ പണിമുടക്ക് മൂലം കേരളത്തിലെ ജനങ്ങൾ വലഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഗതാഗത കമ്മിഷണറുമായി ബസുടമകൾ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ഇന്നലെ സൂചനാ പണിമുടക്ക് നടത്തിയത്. 

Read More: പൂർവിക സ്വത്തിൽ പെൺമക്കൾക്ക് തുല്യാവകാശം; സുപ്രധാന ഉത്തരവുമായി ഹൈക്കോടതി

Strike

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: