scorecardresearch

Kerala Bandh: കല്ലേറിനെ പേടിക്കണം; ഹെൽമെറ്റ് ധരിച്ച് വണ്ടിയോടിച്ച് കെഎസ്ആർടിസി ഡ്രൈവർ

ഹെൽമെറ്റ് ധരിച്ച് കെഎസ്ആർടിസി ബസ് ഓടിച്ച ഡ്രൈവറുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്

ഹെൽമെറ്റ് ധരിച്ച് കെഎസ്ആർടിസി ബസ് ഓടിച്ച ഡ്രൈവറുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്

author-image
WebDesk
New Update
Ksrtc, national strike

ഹെൽമെറ്റ് ധരിച്ച് വണ്ടി ഓടിക്കുന്ന കെഎസ്ആർടിസി ഡ്രൈവർ

റാന്നി: ദേശീയ പണിമുടക്ക് ദിനത്തിൽ നിരത്തിലിറങ്ങിയ കെഎസ്ആർടിസി ബസുകളെ സമരാനുകൂലികൾ തടഞ്ഞു. ചുരുക്കം ചില ജില്ലകളിൽ സർവീസ് നടത്തിയ ബസുകളെയാണ് തടഞ്ഞത്. കൊച്ചിയിലും തിരുവനന്തപുരത്തും സർവീസ് നടത്താൻ ശ്രമിച്ച കെഎസ്ആർടിസി ബസ് തടയുന്ന സംഭവമുണ്ടായി. ഇതോടെ കെഎസ്ആർടിസി ബസുകളടക്കം സർവീസ് നിർത്തിവച്ചു.

Also Read: ദേശീയ പണിമുടക്ക്: കെഎസ്ആർടിസി ബസുകൾ തടഞ്ഞു, വലഞ്ഞ് ജനങ്ങൾ

Advertisment

ഇതിനിടയിൽ ഹെൽമെറ്റ് ധരിച്ച് കെഎസ്ആർടിസി ബസ് ഓടിച്ച ഡ്രൈവറുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. പത്തനംതിട്ടയിൽ നിന്നും കൊല്ലത്തേക്ക് സർവീസ് പോയ ബസിലെ ഡ്രൈവർ ഷിബു തോമസ് ആണ് ഹെൽമെറ്റ്‌ ധരിച്ചു വണ്ടി ഓടിച്ചത്. കല്ലേറ് ഭയന്നാണ് ഹെൽമറ്റ് ധരിച്ച് ബസ് ഓടിക്കാൻ ഡ്രൈവർ തീരുമാനിച്ചത്. എന്നാൽ, ഈ ബസ് അടൂരിൽ സമരാനുകൂലികൾ തടഞ്ഞതോടെ സർവീസ് നിർത്തേണ്ടതായി വന്നു.

Also Read: കോന്നിയിലെ ക്വാറി അപകടം: അജയ് റായിയുടെ മൃതദേഹം പുറത്തെടുത്തു

ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, വിലക്കയറ്റം തടയുക, പൊതുമേഖല ഓഹരിവില്‍പ്പന അവസാനിപ്പിക്കുക തുടങ്ങിയ 17 ആവശ്യങ്ങളുന്നയിച്ചാണ് സംയുക്ത ട്രേഡ് യൂണിയന്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, ഹിന്ദ് മസ്ദൂര്‍ സഭ, സംയുക്ത കിസാന്‍ മോര്‍ച്ച തുടങ്ങിയ 10 തൊഴിലാളി സംഘടനകളാണ് ദേശീയ പണിമുടക്കില്‍ പങ്കെടുക്കുന്നത്. ബിഎംഎസ് പണിമുടക്കില്‍നിന്ന് വിട്ടുനിൽക്കുകയാണ്.

Also Read: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസ്; നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന്

Advertisment

കേരളത്തിൽ സ്വകാര്യ വാഹനങ്ങൾ അല്ലാതെ മറ്റൊന്നും നിരത്തിൽ ഇറങ്ങിയിട്ടില്ല. കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്. കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യ ബസുകളും സര്‍വീസ് നടത്തുന്നില്ല. 

Read More: പാക് ചാര ജ്യോതി മൽഹോത്രയ്ക്കൊപ്പം വി. മുരളീധരനും കെ.സുരേന്ദ്രനും; വന്ദേഭാരത് ഉദ്ഘാടനയാത്ര ദൃശ്യങ്ങൾ പുറത്ത്

Strike Ksrtc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: