scorecardresearch

പാക് ചാര ജ്യോതി മൽഹോത്രയ്ക്കൊപ്പം വി. മുരളീധരനും കെ.സുരേന്ദ്രനും; വന്ദേഭാരത് ഉദ്ഘാടനയാത്ര ദൃശ്യങ്ങൾ പുറത്ത്

വന്ദേഭാരത് എക്സ്പ്രസിന്‍റെ ഉദ്ഘാടനത്തിനായി 2023 ലാണ് ജ്യോതി മൽഹോത്ര കേരളത്തിൽ എത്തിയത്

വന്ദേഭാരത് എക്സ്പ്രസിന്‍റെ ഉദ്ഘാടനത്തിനായി 2023 ലാണ് ജ്യോതി മൽഹോത്ര കേരളത്തിൽ എത്തിയത്

author-image
WebDesk
New Update
BJP Leaders with Jyoti Malhotra

ചിത്രം: യുട്യൂബ്/സ്ക്രീൻഗ്രാബ്

കൊച്ചി: പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയതിന് അറസ്റ്റിലായ ഹരിയാനയിൽനിന്നുള്ള വ്ലോഗറായ ജ്യോതി മൽഹോത്രയ്ക്കൊപ്പം ബിജെപി നേതാക്കൾ യാത്ര ചെയ്യുന്ന വീഡിയോ പുറത്ത്. വന്ദേഭാരത് എക്സ്പ്രസിന്‍റെ ഉദ്ഘാടനത്തിനായി കേരളത്തിൽ എത്തിയതായിരുന്നു ജ്യോതി മൽഹോത്ര. അന്നത്തെ കേന്ദ്ര മന്ത്രി വി. മുരളീധരനും ബിജെപി മുൻ അധ്യക്ഷൻ കെ. സുരേന്ദ്രനും ഒപ്പം സഞ്ചരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

Advertisment

2023-ല്‍ വന്ദേഭാരതിന്റെ ഉദ്ഘാടന യാത്രയിലായിരുന്നു ജ്യോതി ബിജെപി നേതാക്കൾക്കൊപ്പം യാത്ര ചെയ്തത്. യാത്രയിൽ വി. മുരളീധരനോട് സംസാരിച്ച് പ്രതികരണം തേടുന്നതും വീഡിയോയിലുണ്ട്. സമീപത്തായി കെ. സുരേന്ദ്രനെയും കാണാം. 2023 ഏപ്രിൽ 25-നാണ് ജ്യോതി മൽഹോത്ര കാസർകോട് എത്തിയതെന്നും കാസർകോട് നിന്ന് തിരുവനന്തപുരം വരെയാണ് യാത്ര ചെയ്തതെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടു ചെയ്തു.

Also Read: പൂർവിക സ്വത്തിൽ പെൺമക്കൾക്ക് തുല്യാവകാശം; സുപ്രധാന ഉത്തരവുമായി ഹൈക്കോടതി

നേരത്തെ, ടൂറിസം വകുപ്പിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയതെന്ന് വിവരം പുറത്തുവന്നിരുന്നു. വിഷയം ദേശയ തലത്തിൽ ബിജെപി ചർച്ചയാക്കിയ സാഹചര്യത്തിലാണ് ബിജെപി നേതാക്കൾക്കൊപ്പമുള്ള വന്ദേഭാരത് യാത്രയുടെ വീഡിയോ പുറത്തുവരുന്നത്.

Advertisment

Also Read: പി.സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ജ്യോതി മൽഹോത്ര ഇടതുപക്ഷ സർക്കാരിന്റെ ക്ഷണപ്രകാരം കേരളം സന്ദർശിച്ചുവെന്നും മന്ത്രി മുഹമ്മദ് റിയാസിനെ പുറത്താക്കി അന്വേഷണം വേണമെന്നും, ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് ജയ് ഹിന്ദ് തിങ്കളാഴ്ച ആവശ്യപ്പെട്ടിരുന്നു. ഇടതുപക്ഷം ഭാരത മാതാവിനെ തടയുകയും പാക് ചാരന്മാർക്ക് ചുവപ്പു പരവതാനി വിരിക്കുകയുമാണെന്നും ഇയാൾ ആരോപിച്ചിരുന്നു.

Also Read:സാമ്പത്തിക തട്ടിപ്പ് കേസ്; നടൻ സൗബിൻ ഷാഹിർ അറസ്റ്റിൽ

ജ്യോതി മൽഹോത്രയുടെ കണ്ണൂർ യാത്ര സ്പോൺസർ ചെയ്തത് മുഹമ്മദ് റിയാസാണെന്നായിരുന്നു കെ. സുരേന്ദ്രൻ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. പാക്കിസ്ഥാൻ ബന്ധമുള്ള ഒരു ചാരന് കേരളം എന്തിനാണ് ചുവപ്പ് പരവതാനി വിരിക്കുന്നതെന്നും, സുരേന്ദ്രൻ വിമർശിച്ചിരുന്നു.

Read More: പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി; വ്ലോഗർ ജ്യോതി മൽഹോത്ര അറസ്റ്റിൽ

V Muraleedharan K Surendran Bjp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: