/indian-express-malayalam/media/media_files/6eqVWoSAWYoFsCwsVImM.jpg)
ഫയൽ ഫൊട്ടോ
കൊച്ചി: ഹിന്ദു പിന്‍തുടര്‍ച്ചാവകാശ നിയമപ്രകാരം പെണ്‍മക്കള്‍ക്ക് സ്വത്തില്‍ തുല്യാവകാശമുണ്ടെന്ന് ഹൈക്കോടതി. 1975 ലെ കൂട്ടുകുടുംബ നിരോധന നിയമത്തിലെ 3 ഉം 4 ഉം വകുപ്പുകള്‍ 2005 ലെ നിയമത്തിലെ സെക്ഷന്‍ 6 ന് വിരുദ്ധമാണെന്നും അതിനാല്‍ ആ വ്യവസ്ഥകള്‍ നിലനില്‍ക്കില്ലെന്നും ഹൈക്കോടതി വിധിച്ചു.
Also Read: പി.സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍
1975 ലെ നിയമപ്രകാരം പെണ്‍മക്കള്‍ക്ക് സ്വത്തില്‍ തുല്യത അവകാശപ്പെടാനാവില്ലായിരുന്നു. 2005 ൽ നിയമം നിലവില്‍വന്ന അന്നു മുതല്‍ പെണ്‍മക്കള്‍ക്ക് സ്വത്തില്‍ തുല്യ അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. 2005 ലെ നിയഭേദഗതി കേരളത്തിനു ബാധകമല്ലെന്ന് കേരള ഹൈക്കോടതിയുടെ തന്നെ രണ്ടു വിധികള്‍ നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി.
Also Read: സാമ്പത്തിക തട്ടിപ്പ് കേസ്; നടൻ സൗബിൻ ഷാഹിർ അറസ്റ്റിൽ
കോഴിക്കോട് സബ്‌കോടതി ഉത്തരവിനെതിരെ എന്‍.പി രമണിയും മറ്റും സമര്‍പ്പിച്ച അപ്പീലിലാണ് ജസ്റ്റീസ് എസ്. ഈശ്വരന്റെ ഉത്തരവ്. പെണ്‍മക്കളെ ലക്ഷ്മി ദേവിയോട് ഉപമിക്കുന്ന ഒരു വാക്യത്തോടെയാണ് കോടതി വിധി പറഞ്ഞത്. സ്‌കന്ദപുരാണത്തിലെ 'ഒരു മകള്‍ പത്ത് ആണ്‍മക്കള്‍ക്ക് തുല്യം' എന്ന വാക്യവും ഉത്തരവില്‍ കോടതി പരാമര്‍ശിച്ചിട്ടുണ്ട്.
Read More: ഹേമചന്ദ്രൻ്റെ കൊലപാതകം; മുഖ്യപ്രതി നൗഷാദ് ബെംഗളൂരു വിമാനത്താവളത്തിൽ കസ്റ്റഡിയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.