/indian-express-malayalam/media/media_files/2025/07/10/delhi-earthquake-2025-07-10-09-55-14.jpg)
ഡൽഹിയിൽ ഭൂചലനം
Delhi Earthquake:ന്യൂഡൽഹി: ഡൽഹിയിൽ ഭൂചലനം. റിപ്പോർട്ടുകൾ പ്രകാരം 4.4 തീവ്രത റിക്ടർ സ്‌കെയിലിൽ രേഖപ്പെടുത്തിയതായാണ് വിവരം. ഇന്ന് രാവിലെ 9.04 ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. ഹരിയാനയിലെ റോഹ്തക്കാണ് പ്രഭവ കേന്ദ്രമെന്നാണ് റിപ്പോർട്ട്. ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, പഞ്ചാബിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.
Also Read:ദേശീയ പണിമുടക്ക്; വിവിധയിടങ്ങളിൽ ട്രെയിൻ തടഞ്ഞു, റെയിൽ ഗതാഗതം തടസ്സപ്പെട്ടു
ഭൂകമ്പത്തിൽ കെട്ടിടങ്ങൾ കുലുങ്ങിയതായും, താമസക്കാർ പുറത്തേക്കിറങ്ങി ഓടിയതായും റിപ്പോർട്ട്. നിലവിൽ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി വിവരങ്ങളില്ല.
സമീപ വർഷങ്ങളിൽ, ഈ പ്രദേശത്ത് റിക്ടർ സ്‌കെയിലിൽ നാലുവരെ തീവ്രത രേഖപ്പെടുത്തിയ നിരവധി ഭൂകമ്പങ്ങൾ അനുഭവപ്പെട്ടിട്ടുണ്ട്. 2022 ൽ, ഡൽഹിയുടെ അയൽ സംസ്ഥാനമായ ഹരിയാനയിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്കുകൾ പ്രകാരം, കഴിഞ്ഞ 10 വർഷത്തിനിടെ ഡൽഹിയിൽ റിക്ടർ സ്‌കെയിലിൽ അഞ്ചിന് മുകളിൽ തീവ്രതയുള്ള ഭൂകമ്പം രേഖപ്പെടുത്തിയിട്ടില്ല.
Also Read:കശ്മീരിനും എസിയില്ലാതെ രക്ഷയില്ല; ഉഷ്ണതരംഗത്തിൽ വലഞ്ഞ് താഴ്വര
അതേസമയം, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ തുടരുന്നു. ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 78 ആയി. 37 പേരെ കാണാതായി. കനത്ത മഴയെ തുടർന്ന് ഹിമാചൽ പ്രദേശിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡിലും മഴ ശക്തമായി തുടരുന്നു. നാല് ജില്ലകളിൽ മണ്ണിടിച്ചിൽ മുന്നറിയിപ്പ് നൽകി. ഹരിയാന, ഛത്തീസ്ഗഡ് മധ്യപ്രദേശ് ജാർഖണ്ഡ് പഞ്ചാബ് ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ട് ആണ്.
Also Read: രാജസ്ഥാനിലെ വ്യോമസേന വിമാനാപകടം; രണ്ട് പൈലറ്റുമാരുടെയും മരണം സ്ഥിരീകരിച്ചു
ദില്ലിയിലും മഴ മുന്നറിയിപ്പ് തുടരുന്നുണ്ട്. ശക്തമായ മഴയും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വരെ കാറ്റുവീശാൻ സാധ്യതയുമെന്നു മുന്നറിയിപ്പ്.കഴിഞ്ഞ രണ്ടാഴ്ചയായി ഹിമാചലിൽ കനത്ത മഴയും ഇടിമിന്നലും മേഘവിസ്‌ഫോടനങ്ങളും പെട്ടന്നുള്ള വെള്ളപ്പൊക്കവുമുണ്ടായി.
Read More
ഗുജറാത്തിൽ പാലം തകർന്നുവീണു; പത്ത് മരണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.