scorecardresearch

Ahmedabad Plane Crash: ഇന്ധന ഒഴുക്ക് നിയന്ത്രിക്കുന്ന സ്വിച്ചിന് തകരാർ ? എയർ ഇന്ത്യ വിമാനാപകടത്തിൽ കണ്ടെത്തലുമായി യു.എസ്. മാധ്യമങ്ങൾ

Ahmedabad Plane Crash: നിലവിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും വിമാനത്തിന്റെ ഇന്ധന സ്വിച്ച് കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്

Ahmedabad Plane Crash: നിലവിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും വിമാനത്തിന്റെ ഇന്ധന സ്വിച്ച് കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്

author-image
WebDesk
New Update
Air India Ahmedabad-London Plane Crash News

എയർ ഇന്ത്യ വിമാനാപകടത്തിൽ കണ്ടെത്തലുമായി യു.എസ്. മാധ്യമങ്ങൾ

Ahmedabad Plane Crash: അഹമ്മദാബാദ്: എയർ ഇന്ത്യയുടെ വിമാനം തകർന്നുവീണതിന്് കാരണം ഇന്ധന ഒഴുക്ക് നിയന്ത്രിക്കുന്ന സ്വിച്ച് ഓഫ് ആയതെന്ന കണ്ടെത്തലുമായി യു.എസ്. മാധ്യമങ്ങൾ. ഇതോടെ രണ്ട് എൻജിനുകളിലേക്കുള്ള ഇന്ധനൊഴുക്ക് നിലച്ചു. റാം എയർ ടർബൈൻ ആക്ടിവേഷൻലൂടെയാണ് ഈ നിഗമനത്തിലേക്ക് എത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

Advertisment

Also Read: അഹമ്മദാബാദ് വിമാന ദുരന്തം: അന്വേഷണത്തിൽ പങ്കുചേരാൻ ഐസിഎഒയുടെ അസാധാരണ അഭ്യർത്ഥന; പരിഗണനയിൽ

അപകടത്തിന് പിന്നാലെ വിമാനത്തിന്റെ റാം എയർ ടർബൈൽ ആക്ടിവേറ്റ് ചെയ്തിരുന്നതായുള്ള വിവരങ്ങൾ പുറത്ത് വന്നിരുന്നു. വിമാനത്തിന് ആവശ്യമായ ഉർജ്ജം നഷ്ടമാകുന്ന ഘട്ടത്തിലാണ് റാറ്റ് ആക്ടിവേറ്റ് ചെയുന്നത്. റിപ്പോർട്ടിൽ എഎൻജിനിലേക്കുള്ള ഇന്ധന ഒഴുക്ക് നിയന്ത്രിക്കുന്ന സ്വിച്ച് ഓഫ് ആയതായാണ് കണ്ടെത്തൽ.

ഇത് രണ്ട് എൻജിനുകളിലേക്കുള്ള ഇന്ധനൊഴുക്ക് നിലയ്ക്കുന്നതിന് കാരണമായി. ഇതോടെ വിമാനത്തിന്റെ ത്രസ്റ്റ് നഷ്ടപ്പെട്ടു. റാം എയർ ടർബൈൻ ആക്ടിവേറ്റ് ചെയ്തിരുന്നതിൽ നിന്നാണ് ഈ നിഗമനത്തിലേക്ക് എത്താൻ കഴിഞ്ഞതെന്നും റിപ്പോർട്ടിൽ പറയുന്നു.

Advertisment

Also Read:അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്സ് വിവരങ്ങൾ പരിശോധിച്ചു തുടങ്ങി

സ്വിച്ചുകൾ ഇങ്ങനെ ഓഫ് ആയി എന്നതിലോ പൈലറ്റുമാർ സ്വിച്ചുകൾ വീണ്ടും ഓണാക്കാൻ ശ്രമിച്ചോ എന്നതിലോ വ്യക്തതയില്ല. വിമാന അപകടത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടുള്ള യുഎസ് വിദഗ്ധരിൽ നിന്നാണ് വിവരങ്ങൾ ലഭിച്ചതായി റിപ്പോർട്ട് പറയുന്നു. നിലവിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും വിമാനത്തിന്റെ ഇന്ധന സ്വിച്ച് കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. 

Also Read:1,340 ബോളുകൾക്ക് ഒരുകോടി രൂപ; ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനിലെ കണക്കുകൾ കണ്ട് ഞെട്ടി പോലീസ്

ടേക്ക് ഓഫ് ചെയ്ത വിമാനത്തിന് പെട്ടന്ന് ത്രസ്റ്റ് നഷ്ടപ്പെടാൻ കാരണം എൻജിനുകൾ പ്രവർത്തനരഹിതമായതാണ് എന്നാണ് വിലയിരുത്തൽ. രണ്ട് എൻജിനുകളും പ്രവർത്തനരഹിതമാകാനുള്ള കാരണം ഇന്ധന സ്വിച്ചുമായി ബന്ധപ്പെട്ടതാണോ എന്നാണ് നിലവിൽ പരിശോധിക്കുന്നതും. അതേസമയം, യു.എസ്. മാധ്യമങ്ങളുടെ പഠനറിപ്പോർട്ടിനെപ്പറ്റി വ്യോമയാന മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Read More

75 വയസായാൽ നേതാക്കൾ വിരമിക്കണം: ആർ.എസ്.എസ് മേധാവിയുടെ വാക്കുകൾ ചർച്ചയാകുന്നു

Plane Crash Ahmedabad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: