scorecardresearch

Mohan Bhagwat on Leaders Retirment: 75 വയസായാൽ നേതാക്കൾ വിരമിക്കണം: ആർ.എസ്.എസ് മേധാവിയുടെ വാക്കുകൾ ചർച്ചയാകുന്നു

നരേന്ദ്ര മോദിയ്ക്ക് സെപ്റ്റംബറിൽ 75 വയസ്സ് പൂർത്തിയാകാൻ ഇരിക്കെയാണ് ഈ പരാമർശം. ഇതിനുപിന്നാലെ പരാമർശം മോദിയെ ഉദ്ദേശിച്ചാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി

നരേന്ദ്ര മോദിയ്ക്ക് സെപ്റ്റംബറിൽ 75 വയസ്സ് പൂർത്തിയാകാൻ ഇരിക്കെയാണ് ഈ പരാമർശം. ഇതിനുപിന്നാലെ പരാമർശം മോദിയെ ഉദ്ദേശിച്ചാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി

author-image
WebDesk
New Update
mohan bhagwat

മോഹൻ ഭാഗവത്

Mohan Bhagwat on Leaders Retirment: ന്യൂഡൽഹി: എഴുപത്തിയഞ്ച് വയസ് പിന്നിട്ട നേതാക്കൾ വിരമിക്കണമെന്ന ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ പരാമർശം ചർച്ചയാകുന്നു. ബുധനാഴ്ച നാഗ്പൂരിൽ നടന്ന മോറോപന്ത് പിംഗലെ:ദി ആർക്കിടെക്റ്റ് ഓഫ് ഹിന്ദു റിസർജൻസ് എന്ന് ജീവചരിത്ര പുസ്തകത്തിന്റെ പ്രകാശന വേളയിലാണ് ആർ.എസ്.എസ്. മേധാവിയുടെ പരാമർശം. 

Advertisment

Also Read:1,340 ബോളുകൾക്ക് ഒരുകോടി രൂപ; ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനിലെ കണക്കുകൾ കണ്ട് ഞെട്ടി പോലീസ്

"75 വയസായാൽ, അതിനർത്ഥം എല്ലാം മതിയാക്കണം എന്നാണ്. മറ്റുള്ളവർക്ക് വഴി മാറിക്കൊടുക്കണം" എന്നായിരുന്നു മോഹൻ ഭാഗവതിന്റെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സെപ്റ്റംബറിൽ 75 വയസ്സ് പൂർത്തിയാകാൻ ഇരിക്കെയാണ് ഈ പരാമർശം. ഇതിനുപിന്നാലെ പരാമർശം മോദിയെ ഉദ്ദേശിച്ചാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. 

എൽ കെ അദ്വാനിയും മുരളീ മനോഹർ ജോഷിയും ഉൾപ്പെടെയുള്ള നേതാക്കൾക്ക് നടപ്പാക്കിയ നിർബന്ധിത വിരമിക്കൽ മോദിക്കും ബാധകമാക്കുമോയെന്ന് ശിവസേനാ നേതാവ് സഞ്ജയ് റൗട്ട് ചോദിച്ചു. നേരത്തെ, ബിജെപി മുമ്പ് 75 വയസ്സ് അനൗപചാരിക വിരമിക്കൽ മാനദണ്ഡമായി ഉപയോഗിച്ചിരുന്നു.ഇതിനുപിന്നാലെ എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി തുടങ്ങിയ മുതിർന്ന നേതാക്കൾ 2014 ൽ മോദി അധികാരത്തിൽ വന്നതിനുശേഷം 'മാർഗ്ദർശക് മണ്ഡലി'ലേക്ക് മാറിയിരുന്നു. 

Advertisment

Also Read:40 കോടിയുടെ ചിട്ടിതട്ടിപ്പ്; മലയാളി ദമ്പതികൾ കെനിയയിലേക്ക് കടന്നെന്ന് പോലീസ്

അതേസമയം, സഞ്ജയ് റൗട്ടിന് മറുപടിയുമായി ബിജെപി രംഗത്തെത്തി. എഴുപത്തിയഞ്ചാം വയസ്സിൽ വിരമിക്കണമെന്ന് നിയമം ബി.ജെ.പി.യിൽ ഇല്ലെന്ന് ബി.ജെ.പി. മഹാരാഷ്ട്ര അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ മാധ്യമപ്രവർത്തകരോട് പറഞ്ഞു: "75 വയസ്സിൽ വിരമിക്കുന്നതിനെക്കുറിച്ച് ബിജെപിയിൽ ഒരു നിയമവുമില്ല. പ്രധാനമന്ത്രി എത്ര കാലം സേവനമനുഷ്ഠിക്കണമെന്ന് തീരുമാനിക്കേണ്ടത് സഞ്ജയ് അല്ല. അത് രാജ്യത്തെ ജനങ്ങൾ തീരുമാനിക്കും".-ബവൻകുലെ പറഞ്ഞു.

ആർ.എസ്.എസ്. മേധാവിയുടെ പ്രസ്താവന ഏറ്റെടുത്ത് കോൺഗ്രസും രംഗത്തെത്തി. പറയുകയല്ല, ചെയ്തുകാണിക്കുകയാണ് വേണ്ടത് എന്നും നിലവിലെ ഭരണകർത്താക്കൾ ഇതിൽപ്പെടുമോ എന്നത് നോക്കികാണാമെന്നുമായിരുന്നു കോൺഗ്രസ് നേതാവ് അഭിഷേക് സിങ്വി പ്രതികരിച്ചത്.

Also Read:ഡൽഹിയിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തി

അതേസമയം, മോഹൻ ഭാഗവതിന്റെ പ്രസ്താവനയെ അമിതമായി വ്യാഖ്യാനിക്കപ്പെടുകയാണെന്ന് ആർ.എസ്.എസ്. വൃത്തങ്ങൾ ദി ഇന്ത്യൻ എക്സ്പ്രസിനോട് പ്രതികരിച്ചു. ഇത് പ്രധാനമന്ത്രിക്കുള്ള ഒരു തരത്തിലുള്ള സന്ദേശമായി കാണരുതെന്നും ആർ.എസ്.എസ്. വൃത്തങ്ങൾ പറഞ്ഞു. 75 വയസിന് ശേഷവും മോദി പ്രധാനമന്ത്രിയായി തുടരുമെന്നും ബിജെപിയുടെ പ്രവർത്തന ചട്ടങ്ങളിൽ അത്തരമൊരു പ്രായപരിധിയില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

Read More

ഗുജറാത്തിൽ പാലം തകർന്നുവീണ് അപകടം; മരണസംഖ്യ 12 ആയി

Mohan Bhagwat

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: