/indian-express-malayalam/media/media_files/2025/07/11/hca-2025-07-11-11-16-51.jpg)
ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് എ. ജഗൻ മോഹൻ റാവു
ഹൈദരബാദ്: ഐ.പി.എൽ ടീമായ സൺറൈസേഴ്‌സ് ഹൈദരാബാദ് നൽകിയ പരാതിയിൽ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ (എച്ച്‌സിഎ) പ്രസിഡന്റ് എ. ജഗൻ മോഹൻ റാവു ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ. വിവിധ ഇനങ്ങൾക്കുള്ള ഫണ്ടിൽ വ്യാപക തിരിമറി കാട്ടിയെന്ന് സൺറൈസേഴ്‌സിന്റെ പരാതിയെ തുടർന്ന് തെലങ്കാന ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്‌മെന്റ് (സി.ഐ.ഡി) ആണ് ഇവരെ അറസ്റ്റ് ചെയ്തത്.
Also Read:പിതാവിന്റെ വെടിയേറ്റ് ടെന്നീസ് താരമായ 25 കാരിക്ക് ദാരുണാന്ത്യം
ജഗൻ മോഹൻ റാവുവിനു പുറമേ എച്ച്‌സിഎ ട്രഷറർ സി.ശ്രീനിവാസ റാവു, സിഇഒ സുനിൽ കാന്റെ എന്നിവരും മറ്റു രണ്ടു പേരുമാണ് അറസ്റ്റിലായത്. സാമ്പത്തിക തിരിമറി, വിശ്വാസ വഞ്ചന, ബ്ലാക്ക് മെയിൽ തുടങ്ങിയ ആരോപണങ്ങളാണ് ഇവർക്കെതിരെ ഉയർന്നിരിക്കുന്നത്. ഇവർക്കെതിരെ ഹൈദരാബാദിലെ സിഐഡി പൊലീസ് സ്റ്റേഷനിൽ ക്രിമിനൽ കേസും റജിസ്റ്റർ ചെയ്തു. സൺറൈസേഴ്‌സ് ഹൈദരാബാദിനു പുറമേ തെലങ്കാന ക്രിക്കറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ധരം ഗുരുവ റെഡ്ഡിയും ഇവർക്കെതിരെ പരാതി നൽകിയിരുന്നു.
Also Read:40 കോടിയുടെ ചിട്ടിതട്ടിപ്പ്; മലയാളി ദമ്പതികൾ കെനിയയിലേക്ക് കടന്നെന്ന് പോലീസ്
ചുരുങ്ങിയത് 2.32 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് തെലങ്കാന ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ പ്രാഥമിക വിലയിരുത്തൽ. 2024-25 ലെ ബിസിസിഐ ആഭ്യന്തര സീസണിൽ ക്രിക്കറ്റ് കൺട്രോൾ ബോർഡിനായി 1340 പന്തുകൾ വാങ്ങിയ വകയിൽ ജഗൻ മോഹൻ റാവുവും എച്ച്.സി.എയുടെ അപെക്‌സ് കൗൺസിലിലെ മറ്റുള്ളവരും ചേർന്ന് 1.03 കോടി രൂപ ചെലവഴിച്ചെന്നാണ് കണക്കുകളിൽ പറയുന്നതെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.
Also Read:രാജസ്ഥാനിലെ വ്യോമസേന വിമാനാപകടം; രണ്ട് പൈലറ്റുമാരുടെയും മരണം സ്ഥിരീകരിച്ചു
നേരത്തെ, അസോസിയേഷൻ ഭാരവാഹികൾ ബ്ലാക്ക്‌മെയിൽ ചെയ്യുന്നുവെന്ന സൺറൈസേഴ്‌സ് ടീം അധികൃതരുടെ പരാതിയിൽ തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി അന്വേഷണത്തിന് ഉത്തരവിട്ടതിനു പിന്നാലെയാണ് അഞ്ചംഗ സംഘം അറസ്റ്റിലായത്.
അതേസമയം, സൺറൈസേഴ്‌സിന്റെ ആരോപണങ്ങൾ എച്ച്‌സിഎ തള്ളിയിരുന്നു. ആരോപണങ്ങൾ വ്യാജമാണെന്നായിരുന്നു എച്ച്‌സിഎ അധികൃതരുടെ പ്രതികരണം.
Read More
ഗുജറാത്തിൽ പാലം തകർന്നുവീണ് അപകടം; മരണസംഖ്യ 12 ആയി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us