scorecardresearch

Ahmedabad Plane Crash: അഹമ്മദാബാദ് വിമാന ദുരന്തം: അന്വേഷണത്തിൽ പങ്കുചേരാൻ ഐസിഎഒയുടെ അസാധാരണ അഭ്യർത്ഥന; പരിഗണനയിൽ

സാധാരണയായി, സംഘർഷമേഖലയിൽ അപകടം ഉണ്ടാകുമ്പോഴോ സൈനിക നടപടിയിലൂടെ വിമാനം തകർക്കപ്പെടുമ്പോഴോ ആണ് ഐസിഎഒ അന്വേഷണം നടത്തുക

സാധാരണയായി, സംഘർഷമേഖലയിൽ അപകടം ഉണ്ടാകുമ്പോഴോ സൈനിക നടപടിയിലൂടെ വിമാനം തകർക്കപ്പെടുമ്പോഴോ ആണ് ഐസിഎഒ അന്വേഷണം നടത്തുക

author-image
WebDesk
New Update
airindia plane crash8678

എക്സ്‌പ്രസ് ഫൊട്ടോ (ഫയൽ)

ഡൽഹി: ജൂൺ 12ന് അഹമ്മദാബാദിലുണ്ടായ വിമാന അപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പങ്കുചേരാനുള്ള ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ (ഐസിഎഒ) അസാധാരണമായ അഭ്യർത്ഥന സർക്കാർ പരിഗണിക്കുന്നതായി വൃത്തങ്ങൾ അറിയിച്ചു. വിമാനാപകടങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങളിൽ പിന്തുടരുന്ന നടപടിക്രമങ്ങളും പ്രോട്ടോക്കോളുകളും നിലവിലെ പ്രത്യേക അന്വേഷണത്തിന്റെ ആവശ്യങ്ങളും കണക്കിലെടുത്തായിരിക്കും വിഷയത്തിൽ തീരുമാനമെടുക്കുക.

Advertisment

ഇന്ത്യയുടെ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (എഎഐബി) നേതൃത്വത്തിലുള്ള അന്വേഷണത്തിൽ ഒരു ഐസിഎഒ അന്വേഷണ ഉദ്യോഗസ്ഥന് നിരീക്ഷക പദവി നൽകണമെന്ന് ഐക്യരാഷ്ട്രസഭയുടെ വ്യോമയാന സംഘടന സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. ഇത് സർക്കാർ നിരസിച്ചതായി ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ നിർദ്ദേശം പരിഗണനയിലാണെന്നാണ് സ്രോതസ്സുകൾ സൂചിപ്പിക്കുന്നത്.

Also Read: അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്സ് വിവരങ്ങൾ പരിശോധിച്ചു തുടങ്ങി

സാധാരണയായി, പ്രത്യേക സാഹചര്യങ്ങളിൽ മാത്രമായിരിക്കും ഐസിഎഒ വിമാനാപകട അന്വേഷണങ്ങളിൽ പങ്കുചേരാറുള്ളത്. പ്രധാനമായും സംഘർഷമേഖലയിൽ അപകടം സംഭവിക്കുമ്പോഴോ സൈനിക നടപടിയിലൂടെ വിമാനം തകർക്കപ്പെടുമ്പോഴോ ആയിരിക്കും ഇത്. അഹമ്മദാബാദ് വിമാന ദുരന്തം അന്വേഷിക്കുന്നതിൽ പങ്കുചേരാനുള്ള ഐസിഎഒയുടെ അഭ്യർത്ഥന അസാധാരണമാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

Advertisment

"അഭ്യർത്ഥന പരിഗണനയിലാണ്. നിരസിക്കപ്പെട്ടിട്ടില്ല. ഇത്തരം അന്വേഷണങ്ങൾക്ക് ആവശ്യമായ എല്ലാ അന്താരാഷ്ട്ര പ്രോട്ടോക്കോളുകളും പ്രക്രിയകളും, തീരുമാനമെടുക്കുന്നതിന് മുമ്പ് വിലയിരുത്തും. അന്വേഷണത്തിന്റെ ആവശ്യകതകളെ അടിസ്ഥാനമാക്കിയായിരിക്കും തീരുമാനം. ഐസിഎഒയുടെ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായും ഇന്ത്യയിലെ നടപടിക്രമങ്ങൾക്ക് അനുസൃതമായും നിലവിൽ സുഗമമായ അന്വേഷണമാണ് നടക്കുന്നത്," പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥൻ പറഞ്ഞു.

Also Read: എയർബസ് വിമാനങ്ങളുടെ സുരക്ഷാ വീഴ്ച; എയർ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നെന്ന് ഡി.ജി.സി.എ

നിലവിലെ എഎഐബിയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ യുഎസ് നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻ‌ടി‌എസ്‌ബി), വിമാന നിർമ്മാതാക്കളായ ബോയിംഗ്, എഞ്ചിൻ നിർമ്മാതാക്കളായ ജി‌ഇ എന്നിവയുടെ പ്രതിനിധികൾ സഹകരിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. അന്താരാഷ്ട്ര മാനദണ്ഡങ്ങളും പ്രോട്ടോക്കോളുകളും പാലിക്കുന്നതിൽ തർക്കമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റ് വിദേശ സംഘടനകളെയോ വിദഗ്ദ്ധരെയോ ഉൾപ്പെടുത്തുന്നതിൽ സർക്കാരിന് യാതൊരു എതിർപ്പും ഇല്ലെന്നും, എന്നാൽ അത്തരമൊരു സഹകരണം യഥാർത്ഥത്തിൽ ആവശ്യമാണെങ്കിൽ മാത്രമേ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.

2014-ൽ മലേഷ്യൻ എയർലൈൻസിന്റെ MH17, 2020-ൽ ഉക്രേനിയൻ ഇന്റർനാഷണൽ എയർലൈൻസിന്റെ PS-572 എന്നീ വിമാനങ്ങൾ തർന്നതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിലായിരുന്നു മുൻപ് ഐസിഎഒ ഭാഗമായത്. സംഘർഷ മേഖലകളിൽ ഉണ്ടായ ആകസ്മിക വെടിവയ്പ്പുകളായിരുന്നു ഇവ രണ്ടും. ഈ രണ്ട് സംഭവങ്ങളിലും, അന്വേഷണ ഏജൻസികൾ ഐസിഎഒയുടെ സഹായം തേടിയിരുന്നു എന്നതും ശ്രദ്ധേയമാണ്.

Also Read: അപകത്തിൽപ്പെട്ട വിമാനത്തിന് തകരാറുകൾ ഇല്ല,പൈലറ്റുമാർ പരിചയസമ്പന്നർ: എയർ ഇന്ത്യ സി.ഇ.ഒ

അതേസമയം, എയർ ഇന്ത്യ വിമാനത്തിൽ നിന്ന് കണ്ടെത്തിയ ബ്ലാക്ക് ബോക്സ് വിവരങ്ങൾ പരിശോധിച്ചു തുടങ്ങിയിട്ടുണ്ട്. കോക്ക്പിറ്റ് വോയ്സ് റെക്കോർഡിലെയും ഫ്ളൈറ്റ് ഡാറ്റ റെക്കോർഡിലെയും വിവരങ്ങളാണ് പരിശോധിച്ചു തുടങ്ങിയത്. അപകടത്തിന്റെ കാരണം കണ്ടെത്താനാണ് പരിശോധന. ബ്ലാക്ക് ബോക്സിലെ മെമ്മറി മോഡ്യൂളിലെ വിവരങ്ങൾ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ലാബിൽ ഡൗൺലോഡ് ചെയ്തു. കോക്ക് പിറ്റ് വോയിസ് റെക്കോർഡറിലെയും ഫ്ലൈറ്റ് ഡേറ്റ റെക്കോർഡറിലെയും വിവരങ്ങൾ പരിശോധിച്ചു വരികയാണ്.

Read More: സോഷ്യലിസവും മതേതരത്വവും വേണ്ടന്ന് ആർഎസ്എസ്; ഭരണഘടനയിൽ ഈ വാക്കുകൾ ഉൾപ്പെടുത്തിയത് എന്തുകൊണ്ട്?

Flight Crash Ahmedabad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: