/indian-express-malayalam/media/media_files/2025/06/12/N2xXw2HiKyJLzujmc4tP.jpg)
അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്സ് വിവരങ്ങൾ പരിശോധിച്ചു തുടങ്ങി
Ahmedabad Plane Crash: അഹമ്മദാബാദ്: എയർ ഇന്ത്യ വിമാന ദുരന്തത്തിൽ ബ്ലാക്ക് ബോക്സ് വിവരങ്ങൾ പരിശോധിച്ചു തുടങ്ങി. കോക്ക്പിറ്റ് വോയ്സ് റെക്കോർഡിലെയും ഫ്ളൈറ്റ് ഡാറ്റ റെക്കോർഡിലെയും വിവരങ്ങളാണ് പരിശോധിച്ചു തുടങ്ങിയത്. അപകടത്തിന്റെ കാരണം കണ്ടെത്താനാണ് പരിശോധന.
എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും നാഷണൽ ട്രാൻസ്പോർട്ട് സേഫ്റ്റി ബോർഡും ചേർന്നാണ് വിവരങ്ങൾ ബ്ലാക്ക് ബോക്സിൽ നിന്ന് എടുത്തത്. ബ്ലാക്ക് ബോക്സിലെ മെമ്മറി മോഡ്യൂളിലെ വിവരങ്ങൾ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ലാബിൽ ഡൗൺലോഡ് ചെയ്തു. കോക്ക് പിറ്റ് വോയിസ് റെക്കോർഡറിലെയും ഫ്ലൈറ്റ് ഡേറ്റ റെക്കോർഡറിലെയും വിവരങ്ങൾ പരിശോധിച്ചു വരികയാണ്.
Also Read:രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിച്ചു, സംസ്കാരം ഇന്ന്
രണ്ട് ബ്ലാക്ക് ബോക്സുകൾ കണ്ടെടുത്തിരുന്നു. വിമാനം പതിച്ച കെട്ടിടത്തിന്റെ മുകളിൽ നിന്ന് ജൂൺ 13നാണ് ആദ്യത്തെ ഭാഗം കണ്ടെടുത്തത്. രണ്ടാമത്തെ ഭാഗം ജൂൺ 16ന് വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെടുത്തു. ജൂൺ 24ന് ബ്ലാക്ക് ബോക്സുകൾ അഹമ്മദാബാദിൽ നിന്നും ദില്ലിയിൽ എത്തിച്ചു.
Also Read:മതേതരത്വം,സോഷ്യലിസം എന്നിവ ഭരണഘടനയുടെ ആമുഖത്തിൽ വോണോയെന്നത് ചർച്ചയാക്കണം: ആർ.എസ്.എസ്.
ഇക്കഴിഞ്ഞ ജൂൺ പന്ത്രണ്ടിനായിരുന്നു അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ടത്. അഹമ്മദാബാദിലെ സർദാർ വല്ലഭായി പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം മിനിറ്റുകൾക്കുള്ളിൽ തകർന്നുവീഴുകയായിരുന്നു. വിമാനത്തിൽ 242 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ 169 പേർ ഇന്ത്യക്കാരും 53 പേർ ബ്രിട്ടീഷ് പൗരന്മാരും ഏഴ് പേർ പോർച്ചുഗീസ് പൗരന്മാരും ഒരാൾ കനേഡിയൻ പൗരനുമായിരുന്നു.
Also Read:തീവ്രവാദത്തോട് ഇന്ത്യ ഒരുസഹിഷ്ണതയും കാട്ടില്ല: രാജ്‌നാഥ് സിംങ്
ബിജെ മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥികളുടെ മെസ്സിലും പിജി വിദ്യാർത്ഥികളും സ്പെഷ്യൽ വിഭാഗത്തിലുള്ളവരും താമസിക്കുന്ന ഹോസ്റ്റലിലുമായിരുന്നു വിമാനം തകർന്നുവീണത്. മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളും സാധാരണക്കാരും അപകടത്തിൽ മരിച്ചു. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളിയും ബ്രിട്ടനിൽ നഴ്സുമായ രഞ്ജിതയും അപകടത്തിൽ മരിച്ചിരുന്നു. എത്രപേർ മരിച്ചു എന്നത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
Read More
വെടിനിർത്തലിന് ശേഷം ആദ്യമായി പ്രതികരിച്ച് ആയത്തുള്ള ഖമേനി; യു.എസിന് കനത്ത പ്രഹരം നൽകി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.