/indian-express-malayalam/media/media_files/2025/06/12/FWP18Elh6wZW8D2UOKZZ.jpg)
വൈകിട്ട് നാലുമണിയോടെ വീട്ടുവളപ്പിൽ സംസ്കാരം നടക്കും
തിരുവനന്തപുരം: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിച്ചു. രാവിലെ ഏഴു മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം മന്ത്രി വി.ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. മന്ത്രി ജി. ആർ. അനിൽ, സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ, ബിജെപി നേതാവ് എസ്. സുരേഷ് എന്നിവരും വിമാനത്താവളത്തിൽ എത്തിയിരുന്നു.
വിമാനത്താവളത്തിൽനിന്നും റോഡ്മാർഗം മൃതദേഹം രഞ്ജിതയുടെ സ്വദേശമായ പത്തനംതിട്ടയിലേക്ക് കൊണ്ടുപോയി. 11 മണിയോടെ രഞ്ജിത പഠിച്ച പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ പൊതുദർശനം നടത്തും. വൈകിട്ട് നാലുമണിയോടെ വീട്ടുവളപ്പിൽ സംസ്കാരം നടക്കും. ഡിഎൻഎ പരിശോധനയിലൂടെയാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്.
Also Read: കോട്ട പിടിച്ചെടുത്ത് യു.ഡി.എഫ്; ഇത് ഷൗക്കത്തിൻറെ 'മധുര പ്രതികാരം'
തിരുവല്ല കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ സ്വദേശി രഞ്ജിത ആര്‍. നായര്‍ (40) ജോലിയിൽ പ്രവേശിക്കാനായി ലണ്ടനിലേക്ക് പോകവേയായിരുന്നു ദുരന്തം. സർക്കാർ സർവ്വീസിൽ നഴ്‌സായ രഞ്ജിത അഞ്ചുവർഷത്തെ അവധിയിലാണ് ലണ്ടനിൽ ജോലിക്ക് പോയത്. ജോലി സംബന്ധമായ ആവശ്യത്തിന് നാലുദിവസത്തെ അവധിയ്ക്കാണ് രഞ്ജിത നാട്ടിലെത്തിയത്. ലണ്ടനിൽ തിരികെയെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി വീണ്ടും നാട്ടിലെത്തി സർക്കാർ ജോലിയിൽ പ്രവേശിക്കാനായിരുന്നു രഞ്ജിത തീരുമാനിച്ചിരുന്നത്. ഇതിനിടയിലായിരുന്നു രഞ്ജിതയുടെ മരണം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.