scorecardresearch

സാംസ്കാരിക നായകർ വന്നപ്പോൾ ജനം പ്രതികരിച്ചെന്ന് ജോയ് മാത്യു; മറിച്ചൊരു ജനവിധി പ്രതീക്ഷിച്ചിരുന്നോ നിഷ്കളങ്കരെ എന്ന് സന്ദീപ് വാര്യർ

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ പരിഹാസവുമായി നടൻ ജോയ് മാത്യുവും സന്ദീപ് വാര്യരും

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ പരിഹാസവുമായി നടൻ ജോയ് മാത്യുവും സന്ദീപ് വാര്യരും

author-image
WebDesk
New Update
Joy Mathew Sandeep Warrier

ചിത്രം: ഫേസ്ബുക്ക്

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ സാംസ്കാരിക നായകരെ പരിഹസിച്ച് നടന്‍ ജോയ് മാത്യു. ഇടത് സ്ഥാനാര്‍ഥി എം. സ്വരാജിനെ പിന്തുണച്ച് സച്ചിദാനന്ദന്‍ അടക്കമുള്ള എഴുത്തുകാര്‍ നിലമ്പൂരില്‍ പ്രചാരണത്തിനെത്തിയിരുന്നു. ഇത് പിന്നീട് വിവാദത്തിനും വഴിവച്ചിരുന്നു. ഇപ്പോഴിതാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ പരിഹാസവുമായി ഫേസ്ബുക്കിൽ പോസ്റ്റു പങ്കുവച്ചിരിക്കുകയാണ് ജോയ് മാത്യു.

Advertisment

"കാട്ടാന വന്നു, ജനം ക്ഷമിച്ചു. കാട്ടുപന്നി വന്നു, ജനം ക്ഷമിച്ചു. കടുവ വന്നു, ജനം ക്ഷമിച്ചു. കാട്ടുപോത്ത് വന്നു, ജനം ക്ഷമിച്ചു. സാംസ്കാരിക നായകർ വന്നു, ജനം പ്രതികരിച്ചു" എന്നാണ് ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചത്. നിലമ്പൂരിൽ പതിനൊന്നായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചത്. നേരത്തെ, ജോയ് മാത്യു ഷൗക്കത്തിനൊപ്പം പ്രചാരണത്തിനിറങ്ങിയതും ശ്രദ്ധനേടിയിരുന്നു.

Also Read: കോട്ട പിടിച്ചെടുത്ത് യു.ഡി.എഫ്; ഇത് ഷൗക്കത്തിൻറെ 'മധുര പ്രതികാരം'

Advertisment

"സത്യാനന്തരകാലത്ത് ഇതിൽനിന്ന് മറിച്ചൊരു ജനവിധി നിങ്ങൾ പ്രതീക്ഷിച്ചിരുന്നുവോ നിഷ്കളങ്കരെ," എന്നാണ് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചത്. ബാബറി മസ്ജിദ് കേസുമായി ബന്ധപെട്ട സ്വരാജിന്റെ പരാമർശം ഉപയോഗിച്ചാണ് മുൻ ബിജെപി നേതാവുകൂടിയായ സന്ദീപ് വാര്യർ പരിഹസിച്ചത്.

Also Read:കരുത്തുകാട്ടി പി.വി. അൻവർ; നേടിയത് 19946 വോട്ടുകൾ

"വർത്തമാനകാല ഇന്ത്യയിൽ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ?" എന്നായിരുന്നു സുപ്രീം കോടതി ഉത്തരവിനു പിന്നാലെ സ്വരാജ് അന്ന് പ്രതികരിച്ചത്. സ്വരാജിന്റെ പ്രതികരണം വലിയ ചർച്ചയായിരുന്നു.

Also Read:'അച്ഛാ നമ്മൾ ജയിച്ചൂട്ടോ, അന്നും ഇന്നും എന്നും പാർട്ടിക്കൊപ്പം'; നന്ദന പ്രകാശിന്റെ വൈകാരിക പോസ്റ്റ്

അതേസമയം, ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നിലമ്പൂർ നിയോജക മണ്ഡലത്തിൽ വീണ്ടും യു.ഡി.എഫ്. തേരോട്ടം. ആര്യാടൻ മുഹമ്മദ് അവസാനം നേടിയ 5000 വോട്ടിന്റെ ഭൂരിപക്ഷത്തെ ഇരിട്ടിയാക്കിയാണ് മകൻ ആര്യാടൻ ഷൗക്കത്ത് നിയമസഭയിലേക്ക് പ്രവേശിക്കുന്നത്. 

Read More:നന്ദിയുണ്ട് മാഷേ; എം.വി.ഗോവിന്ദന് പരോക്ഷ വിമർശനവുമായി ഫെയ്‌സ് ബുക്ക് പോസ്റ്റ്

M Swaraj Sandeep Warrier Joy Mathew By Election Nilambur

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: