scorecardresearch

Nilambur By Election Result: നന്ദിയുണ്ട് മാഷേ; എം.വി.ഗോവിന്ദന് പരോക്ഷ വിമർശനവുമായി ഫെയ്‌സ് ബുക്ക് പോസ്റ്റ്

Nilambur By Election Result: തിരഞ്ഞെടുപ്പിന്റെ അവസാന ദിനങ്ങളിൽ ഗോവിന്ദൻ നടത്തിയ ആർ.എസ്.എസ് പിന്തുണ പരാമർശത്തിലാണ് 'റെഡ് ആർമി'യുടെ പരോക്ഷവിമർശനം

Nilambur By Election Result: തിരഞ്ഞെടുപ്പിന്റെ അവസാന ദിനങ്ങളിൽ ഗോവിന്ദൻ നടത്തിയ ആർ.എസ്.എസ് പിന്തുണ പരാമർശത്തിലാണ് 'റെഡ് ആർമി'യുടെ പരോക്ഷവിമർശനം

author-image
WebDesk
New Update
M V Govindan  | Press Meet

എം.വി.ഗോവിന്ദന് പരോക്ഷ വിമർശനവുമായി ഫെയ്‌സ് ബുക്ക് പോസ്റ്റ്

Nilambur By Election Result: മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ 'റെഡ് ആർമി' യുടെ ഫെയ്സ്ബുക്ക് പേജിൽ പരോക്ഷവിമർശനം. നന്ദി ഉണ്ട് മാഷേ' എന്നാണു എം.വി ഗോവിന്ദനെ പേരെടുത്ത് പറയാതെ വിമർശിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ അവസാന ദിനങ്ങളിൽ ഗോവിന്ദൻ നടത്തിയ ആർ.എസ്.എസ് പിന്തുണ പരാമർശത്തിലാണ് 'റെഡ് ആർമി'യുടെ പരോക്ഷവിമർശനം. 

Advertisment

Also Read:കോട്ട പിടിച്ചെടുത്ത് യു.ഡി.എഫ്; ഇത് ഷൗക്കത്തിൻറെ 'മധുര പ്രതികാരം'

അടിയന്തരാവസ്ഥ കഴിഞ്ഞ ഘട്ടം വന്നപ്പോൾ ആർഎസ്എസുമായി ചേർന്ന് സഹകരിച്ചിരുന്നു എന്നായിരുന്നു എം.വി ഗോവിന്ദന്റെ പരാമർശം. ഇത് വിവാദമായ പശ്ചാത്തലത്തിൽ പറഞ്ഞതിൽ വ്യക്തത വരുത്തി ഗോവിന്ദൻ തന്നെ രംഗത്തെത്തിയിരുന്നു. തന്റെ പരാമർശം വളച്ചൊടിച്ചതാണെന്നും സൂചിപ്പിച്ചത് അടിയന്തരാവസ്ഥ കാലത്ത് ഇന്ത്യ ഒറ്റക്കെട്ടായി നീങ്ങിയ സാഹചര്യത്തിൽ ജനത പാർട്ടിയുമായി ചേർന്നതായിരുന്നു എന്നും എം വി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. 

Also Read:കരുത്തുകാട്ടി പി.വി. അൻവർ; നേടിയത് 19946 വോട്ടുകൾ

ആർഎസ്എസുമായി സിപിഎം രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ല. ഇനിയും ഉണ്ടാവില്ലെന്നും എം വി ഗോവിന്ദൻ പിന്നീട് വിശദീകരിച്ചു. എം വി ഗോവിന്ദൻ തന്നെ വസ്തുതകൾ വിശദീകരിച്ചിട്ടുണ്ടെന്നും ആർഎസ്എസുമായി യോജിപ്പിന്റേതായ ഒരു മേഖലയും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Advertisment

വലിയ വിമർശനമാണ് ഗോവിന്ദന്റെ പരാമർശം വിളിച്ചുവരുത്തിയത്. നിലമ്പൂരിൽ ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫ് സഖ്യം ചേരുന്നതിൽ എൽഡിഎഫ് വിമർശനം ഉയർത്തുന്നതിനിടെയായിരുന്നു എം വി ഗോവിന്ദന്റെ പരാമർശം. തുടർന്ന് മുഖ്യമന്ത്രി തന്നെ ഗോവിന്ദന് താക്കീതുമായി രംഗത്തുവന്നിരുന്നു.

Also Read:'അച്ഛാ നമ്മൾ ജയിച്ചൂട്ടോ, അന്നും ഇന്നും എന്നും പാർട്ടിക്കൊപ്പം'; നന്ദന പ്രകാശിന്റെ വൈകാരിക പോസ്റ്റ്

മൈക്ക് കാണുമ്പോൾ എന്തും വിളിച്ച് പറയരുത് എന്ന പരോക്ഷ വിമർശനമാണ് പിണറായി വിജയൻ നടത്തിയത്. തിരുവനന്തപുരത്ത് എകെജി സെന്ററിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും പങ്കെടുത്ത തദ്ദേശ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലായിരുന്നു എം വി ഗോവിന്ദനുള്ള പിണറായി വിജയന്റെ താക്കീത്.

Read More

ഇടതുകോട്ടയിൽ വൻ പ്രഹരം; സ്വന്തം ബൂത്തിലും സ്വരാജ് പിന്നിൽ

By Election Nilambur

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: